twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ പൃഥ്വിരാജ് സിനിമയോടെ താൻ രോഗിയായി,'കലണ്ടറിന്' സംഭവിച്ചതിനെ കുറിച്ച് നടൻ മഹേഷ്

    |

    മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് മഹേഷ്. മലയാളത്തിന് പുറമേ തമിഴ് , ഹിന്ദി, തെലുങ്ക് സിനിമകളിലും നടൻ സജീവമായിരുന്നു. അഭിനേതാവ് എന്നതിൽ ഉപരി സംവിധായക കൂടിയാണ് അദ്ദേഹം. 2009ൽ പുറത്ത് ഇറങ്ങിയ കലണ്ടർ എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ കുപ്പായം അണിഞ്ഞത്. എന്നാൽ പൃഥ്വിരാജ് ചിത്രമായ കലണ്ടർ പ്രതീക്ഷിച്ചത് പോലെ വിജയം നേടിയിരുന്നില്ല. മലയാളത്തിൽ സിനിമ പരാജയപ്പെട്ടതോടെ തമിഴിൽ ചിത്രം ചെയ്തിരുന്നു.

    സിനിമയിൽ കാണുന്ന വില്ലനല്ല ജീവിതത്തിൽ,ജോണുമായുള്ള വിവാഹമോചനത്തെ കുറിച്ച് മീര വാസുദേവ്സിനിമയിൽ കാണുന്ന വില്ലനല്ല ജീവിതത്തിൽ,ജോണുമായുള്ള വിവാഹമോചനത്തെ കുറിച്ച് മീര വാസുദേവ്

    മകളുടെ പിറന്നാൾ ആഘോഷമാക്കി അമൃത സുരേഷ്, ആഘോഷ ചിത്രം കാണൂമകളുടെ പിറന്നാൾ ആഘോഷമാക്കി അമൃത സുരേഷ്, ആഘോഷ ചിത്രം കാണൂ

    അഭിനേതാവ് സംവിധായകൻ എന്നതിൽ ഉപരി തിരക്കഥകൃത്ത് കൂടിയാണ് അദ്ദേഹം. 2007 ൽ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രമായ അശ്വാരൂഢന്റെ കഥയും തിരക്കഥയും ഒരുക്കിയത് മഹേഷ് ആണ്. ജയരാജ് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. അതേസമയം നടൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ കലണ്ടറിന് തിരക്കഥ ഒരുക്കിയത് ബാബു ജനാർദ്ദനൻ ആയിരുന്നു. ഇപ്പോഴിത കലണ്ടറിന്റെ പരാജയത്തിന കുറിച്ചും താൻ മടക്കി കൊണ്ട് വന്ന നടൻ തള്ളി പറഞ്ഞതിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് മഹേഷ്. യുട്യൂബ് ചാനലായ '' master Bin'' ന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആ ചിത്രത്തോയെ രോഗിയായി എന്നാണ് മഹേഷ് പറയുന്നത്.

    ഫോട്ടോ എടുക്കുന്നതിന് മുമ്പ് ലാലേട്ടൻ എല്ലാവരെയും നോക്കി, എന്നിട്ട് എന്നെ വിളിച്ചു; ധന്യഫോട്ടോ എടുക്കുന്നതിന് മുമ്പ് ലാലേട്ടൻ എല്ലാവരെയും നോക്കി, എന്നിട്ട് എന്നെ വിളിച്ചു; ധന്യ

     പ്രതാപ് പോത്തന്റെ രണ്ടാം വരവ്

    നടൻ പ്രതാപ് പോത്തന്റെ രണ്ടാം വരവ് മഹേഷിന്റ ചിത്രമായ കലണ്ടറിലൂടെയായിരുന്നു. എന്നൽ പിന്നീട് അദ്ദേഹം ചിത്രം ചെയ്തത് അബദ്ധമായിപ്പോയി എന്ന രീതിയിൽ പറയുകയും ചെയ്തു. ഇപ്പോഴിത അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മഹേഷ്. ''ഈ അടുത്തിടെ അദ്ദേഹം നൽകിയ അഭിമുഖത്തിൽ താനിക്ക് ജീവിതത്തിൽപ്പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് കലണ്ടർ എന്നാണ് പറഞ്ഞിരുന്നു. എന്നാൽ ഓർമിക്കേണ്ട കാര്യം ലാൽ ജോസിന്റേയും മറ്റ് സിനിമകളിൽ അദ്ദേഹത്തെ ഓർക്കാൻ കാര്യം ഈ ചിത്രത്തിലൂടെയാണ്.

    കലണ്ടറിന്റെ പരാജയം

    കുറ്റം പറയാൻ എല്ലാവർക്കും പറ്റും. എന്നാൽ എല്ലാവരും വിചാരിക്കുന്നത് അവർക്ക് കുറ്റം പറയാനുള്ള എല്ലാവിധ അവകാശങ്ങളുമുണ്ട്. എന്നാൽ എന്താണ് യോഗ്യത എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിന് ഉത്തരം പറയാൻ അവർക്ക് പറ്റില്ലെന്നും മഹേഷ് അഭിമുഖത്തിൽ പറയുന്നു. കൂടാതെ കലണ്ടറിന്റ പരാജയത്തിനെ കുറിച്ചും മഹേഷ് അഭിമുഖത്തിൽ പറയുന്നുണ്ട്. സിനിമ ചെയ്യുന്ന സമയത്ത് കുറച്ച് പ്രതിസന്ധികൾ നേരിടേണ്ടി വന്നുവെന്നാണ് അദ്ദേഹം പറയുന്നത്. നടൻ പൃഥ്വിരാജ് വരെ ചിത്രത്തിനായ മികച്ച രീതിയിൽ സഹകരിച്ചിരുന്നു. എന്നാൽ തിരക്കഥ നേരത്തെ കിട്ടിയിരുന്നില്ലെന്നാണ് മഹേഷ് പറയുന്നത്.

    സ്ക്രിപ്റ്റ്  പൂർത്തിയായില്ല

    താൻ ചെയ്ത ആ പൃഥ്വിരാജ് ചിത്രത്തോടെയാണ് രോഗിയായി മാറിയതെന്ന് പറഞ്ഞ് കൊണ്ടാണ് കലണ്ടറിന്റെ പരാജയത്തിനെ കുറിച്ച് മഹേഷ് പറഞ്ഞ് തുടങ്ങുന്നത്. ഈ സിനിമയ്ക്ക് ശേഷമാണ് പിന്നീടുള്ള സിനിമകളിൽ കഥാപരമായിട്ടുള്ള എല്ലാ കാര്യങ്ങളും തന്റെ കയ്യിൽ തന്നെ വേണമെന്ന് താൻ തീരുമാനിക്കുന്നത്. കലണ്ടർ സ്ക്രിപ്റ്റ് തീരാതെ തുടങ്ങിയ ചിത്രമായിരുന്നു. തിരക്കഥ എഴുതാൻ മൂന്ന് മാസത്തിലധികം സമയം കൊടുത്തിരുന്നു. എന്നാൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് ആ സമയത്ത് വേറെ ചിത്രങ്ങളുമുണ്ടായിരുന്നു . അത് കൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാൽ താനൊരു പുതിയ സംവിധായകനായി വരുമ്പോൾ തിരക്കഥ നേരത്തെ കിട്ടിയാൽ മാത്രമേ പ്ലാൻ ചെയ്യാൻ സാധിക്കുകയുള്ളൂ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയെന്നും മഹേഷ് അഭിമുഖത്തിൽ പറയുന്നു.

    സിനിമ നീണ്ടു പോയി

    കൂടാതെ ആ സിനിമയ്ക്ക് നീള കൂടിപ്പോയെന്നും പരാജയത്തിന്റെ മറ്റൊരു കാരണമായി സംവിധായകൻ പറയുന്നുണ്ട്. ഒരു അമ്മയും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥ അധികം വലിച്ച് നീട്ടി കൊണ്ട് പോകൻ പറ്റില്ല. സിനിമയിലെ പാട്ടൊക്കെ സൂപ്പർ ഹിറ്റായിരുന്നു. ദാസേട്ടന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്ന് ഈ സിനിമയിലെ 'ചിറകാർന്ന മൗനം' എന്ന് തുടങ്ങുന്ന ഗാനമായിരുന്നു. സിനിമ ചെയ്യുന്ന നിർമ്മാതാവിനും കുറച്ച് പ്രശ്നം ഉണ്ടായിരുന്നു. അമ്പിളി ചേട്ടൻ താമസിച്ചായിരുന്നു സിനിമയിൽ ജോയിൻ ചെയ്തത്. അതോടെ പ്ലാനിങ്ങ് മാറി. ഒരു പുതുമുഖ സംവിധായകന് അത്ര സുഖകരമായ ഒരു അന്തരീക്ഷത്തിലായിരുന്നില്ല സിനിമ ഈ സിനിമ ചെയ്തിരുന്നതെന്നാണ് മഹേഷ് സിനിമയുടെ പാരജായത്തെ കുറിച്ച് പറയുന്നത്.

    Recommended Video

    Prithviraj and Tovino to join in Dulquer's Kurup movie | FIlmiBeat Malayalam
    പ്രേക്ഷകരുടെ കമന്റ്

    മഹേഷിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പൃഥ്വിരാജ് മരിക്കാതെ ആ സിനിമ ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ വിജയിക്കും ആയിരുന്നു എന്നാണ് ആരാധകർ പറയുന്നത്. മുകേഷ് നായകനായ ഇപ്പോൾ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല സറീന വഹാബ് നവ്യാനായർ തകർത്തു പാട്ടുകൾ സൂപ്പർ ആണെന്നും ആരാധകർ പറയുന്നു. കൂടാതെ യമണ്ടൻ പ്രേമകഥയിലെ കഥാപാത്രത്തെ കുറിച്ചും ആരാധകർ പറയുന്നുണ്ട്. നല്ല കഥാപാത്രമാണെന്നാണ് ഇവർ പറയുന്നത്. യമണ്ടൻ പ്രേമകഥയിലെ ആ കഥാപാത്രം .ഒത്തിരി ഒത്തിരി ഇഷ്ടമായി .. ഞാൻ വീണ്ടും ഓർത്തു ചിരിച്ച scene ആണ് അത്. തീർച്ചയായും അതുപോലൊരു വേഷം ഏതെങ്കിലും സിനിമയിൽ കൂടുതൽ സമയം ഇങ്ങേര്.. ചെയ്തുകഴിഞ്ഞാൽ വൻ വിജയമായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്..

    സിനിമ ചെയ്യാത്തതിന്റെ കാരണം

    സിനിമ ചെയ്യാത്തതിന്റെ കാരണവും മഹേഷ് വെളിപ്പെടുത്തിയിരുന്നു. നായകന്റെ പിന്നാലെ നടക്കാൻ വയ്യാത്തത് കൊണ്ടാണ് സിനിമ സംവിധാനം ചെയ്യാത്തത് എന്നാണ് മഹേഷ് പറയുന്നത്. എന്നാൽ മലയാളത്തിലെ സ്ഥിതി അല്ല തമിഴിലെന്നും അദ്ദേഹം പറയുന്നുണ്ട്. തമിഴിൽ താരങ്ങൾ നമ്മൾ പറയുന്നത് കേൾക്കാൻ തയ്യാറാണെന്നും എല്ലാവരും ഒരു ബഹുമാനം നൽകുമെന്നും മഹേഷ് അഭിമുഖത്തിൽ പറയുന്നുണ്ട്. അവിടെ ഇത് പോലെ ഒരു പ്രശ്നവുമില്ല. നല്ല ബഹുമാനമാണ് ലഭിക്കുന്നത്. സംസാരിക്കാൻ നിൽക്കുന്ന നമ്മളെ കേൾക്കാൻ അവർ തയ്യാറാണ്. കൂടാതെ ഒരു സ്പെയിസ് തരുമെന്നും എന്നാൽ ഇവിടെ അങ്ങനെ അല്ലെന്നും മഹേഷ് പറയുന്നു. തന്റെ ഒരു കഥ ഇവിടത്തെ ഒരു പ്രമുഖ നടൻ കേട്ടിരുന്നു. ആദ്യം ഓക്കെ പറഞ്ഞിരുന്നു. എന്നൽ അദ്ദേഹത്തിന്റെ ഒരു കോമഡി ചിത്രം ഹിറ്റ് ആയതോടെ മറ്റൊരു കോമഡി കഥയുമായി വരാൻ തന്നോട് പറഞ്ഞു. അന്ന് നിർത്തിയതാണെന്നു മഹേഷ് അഭിമുഖത്തിൽ പറയുന്നു.

    Read more about: mahesh
    English summary
    Actor Mahesh Opens Up His Debut directed Prithviraj's Movie Calender box-office flop
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X