For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സംഭവത്തിനെ ശേഷം മഞ്ജു പൊട്ടിക്കരയുകയായിരുന്നു, സല്ലപത്തിൽ സംഭവിച്ചതിനെ കുറിച്ച് മനോജ് കെ ജയൻ

  |

  ഇന്നും പ്രേക്ഷകരുടെ ഇടയിൽ മഞ്ജു വാര്യർ ചിത്രം 'സല്ലാപം' ചർച്ചയാവാറുണ്ട്. 1996 ൽ റിലീസ് ചെയ്ത ചിത്രത്തിന് ഇന്നും കാഴ്ചക്കാരുണ്ട്. മഞ്ജു വാര്യർ നായികയായി എത്തിയ ആദ്യത്തെ ചിത്രമായിരുന്നു ഇത്.'ദിലീപ്' ആയിരുന്നു നായകൻ. ആദ്യ ചിത്രമാണങ്കിലും മഞ്ജു ഉഗ്രൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇന്നും സഹപ്രവർത്തർക്ക് മഞ്ജുവിന്റെ സിനിമയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് ചിത്രത്തിലെ രാധ എന്ന കഥാപാത്രത്തെയാണ്.

  തനി മലയാളി പെണ്ണായി ലക്ഷ്മി അസര്‍; സുന്ദരചിത്രങ്ങളിതാ

  മഞ്ജുവുമായുള്ള സൗഹൃദം സംഭവിച്ചു പോയതാണ്, ആത്മബന്ധത്തെ കുറിച്ച് പൂർണിമ, മഞ്ജുവിന്റെ മറുപടി ഇങ്ങനെ

  സല്ലാപത്തിലെ ക്ലൈമാക്സിനെ കുറിച്ച് ഏറെ ഞെട്ടലോടെയാണ് സഹപ്രവർത്തകർ ഇന്നും ഓർമിക്കുന്നത്. ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുന്ന രാധയെ ഞെട്ടലോടെയാണ് ഇവർ ഓർമിക്കുന്നത്. ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാന്‍ പ്രേരിപ്പിച്ചുവെന്നാണ് മഞ്ജു ആ സംഭവത്തെ കുറിച്ച് പറയുന്നത്. അന്ന് മഞ്ജുവിനെ ട്രെയിന്റെ മുന്നിൽ നവിന്ന് പിടിച്ചു മാറ്റിയത് നടൻ മനോജ് കെ ജയനായിരുന്നു. നടൻ കൃത്യസമയത്ത് പിടിച്ചു മാറ്റിയത് കൊണ്ട് ഒരു വലിയ അപകടം ഒഴിവായി എന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.

  അമ്മ ഇപ്പോഴും അത് പറയാറുണ്ട്, രുചികരമായിരുന്നു, മമ്മൂട്ടിയുടെ മീൻകറിയെ കുറിച്ച് മന്യ

  ഇപ്പോഴിത സല്ലാപം സെറ്റിൽ നടന്ന സംഭവത്തെ കുറിച്ച് ഒരിക്കൽ കൂടി ഓർമിക്കുകയാണ് മനോജ് കെ ജയൻ. 'ആ രംഗം കഴിഞ്ഞപ്പോള്‍ മഞ്ജു പൊട്ടിക്കരയുകയായിരുന്നു' എന്നാണ് നടൻ പറയുന്നത്. 'മഞ്ജു ഭാവങ്ങളില്‍' അതിഥിയായി എത്തിയപ്പോഴായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മനോജ് കെ ജയനോടുളള നന്ദിയും നടി പറയുന്നുണ്ട്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ... ''തന്റെ ജീവന്‍ രക്ഷിച്ച മനോജേട്ടനോടുള്ള നന്ദി എപ്പോഴും മനസ്സിലുണ്ട്. നിരവധി തവണ ഈ കഥ പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളിലൂടെയായി എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്''.

  അന്ന് സംഭവിച്ചതിനെ കുറിച്ച് കൂടുതൽ കാര്യം അവതാരകനും ചോദിച്ചിരുന്നു. അപ്പോഴാണ് സീനിന് ശേഷമുള്ള സംഭവത്തെ കുറിച്ച് മനോജ് കെ ജയൻ വെളിപ്പെടുത്തിയത്. ''ആ രംഗം കഴിഞ്ഞപ്പോള്‍ മഞ്ജു പൊട്ടിക്കരയുകയായിരുന്നു. കൂടാതെ സല്ലാപത്തിന്റെ ലൊക്കേഷനിൽ നടന്ന രസകരമായ സംഭവങ്ങളും നടൻ പറഞ്ഞു. . ''മഞ്ജു ഭാവങ്ങളിൽ'' നടനോടൊപ്പം ഭാവനയും പൂര്‍ണിമയും എത്തിയിരുന്നു. ഇവരും നടിയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ചിരുന്നു.

  സല്ലാപത്തിലേക്ക് താൻ എത്തും മുന്‍പെ മഞ്ജു വാര്യരും കലാഭവന്‍ മണിയും ജോയിന്‍ ചെയ്തിരുന്നു. രണ്ടാളും നല്ല പ്രകടനമാണെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നു. മഞ്ജു വാര്യരുടെ വീട്ടില്‍ പോയപ്പോഴെടുത്ത വീഡിയോയും കാണിച്ചിരുന്നു. ആദ്യ കാഴ്ചയില്‍ പേര് മാത്രമായിരുന്നു പറഞ്ഞത്. അഭിനയിച്ച് തുടങ്ങിയപ്പോഴാണ് സുഹൃത്തുക്കളായി മാറിയത്. മഞ്ജുവിന്റെ ചിരി കാരണം നിരവധി തവണ റീടേക്കുകളും വേണ്ടിവന്നിട്ടുണ്ടെന്നും മനോജ് കെ ജയൻ പറയുന്നു.

  ഒരുമിച്ച് ഓണം ആഘോഷിച്ചതിനെ കുറിച്ചും താരങ്ങൾ ഓർമിക്കുന്നു. ഒരുമിച്ചായിരുന്നു തിരുവേണം ആഘോഷിച്ചത്. പാട്ടില്ലെന്ന് പറഞ്ഞ് ഞാനെപ്പോഴും അസൂയപ്പെടുമായിരുന്നു. സല്ലാപത്തിന് ശേഷം കുടമാറ്റം വന്നെങ്കിലും അത് ഞാന്‍ ചെയ്തിരുന്നില്ല, പിന്നെ സമ്മാനം എത്തിയപ്പോഴേക്കും എനിക്ക് പാട്ട് കിട്ടിയെന്നും മനോജ് കെ ജയന്‍ പറഞ്ഞു. മഞ്ജുവും മനോജും ചേര്‍ന്നായിരുന്നു ദേവി എന്ന ഗാനം ആലപിച്ചത്.

  അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്

  നല്ലൊരു സുഹൃത്ത് നമുക്കുണ്ടാവുകയെന്ന് പറയുന്നത് വലിയ ഭാഗ്യമാണെന്നാണ് മ‍ഞ്ജുവുമായുള്ള സൗഹൃദത്തെ കുറിച്ച് പൂർണിമ പരിപാടിയിൽ പറയുന്നത്. ''ഇന്നലെകളില്ലാതെ എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. . കൂട്ടുകാര്‍ തമ്മില്‍ കാണുമ്പോള്‍ എവിടെയായാലും സ്ഥലകാല ബോധം ഉണ്ടാവില്ലെന്ന് പറയില്ലേ, സന്തോഷം വരുമ്പോള്‍ മനസ്സ് തുറന്ന് ചിരിച്ച് പോവും. ഒരു സുഹൃത്തെന്ന രീതിയിലാണ് മഞ്ജവുമായിട്ടാണ് കൂടുതൽ അടുപ്പമെന്നും'' പൂർണിമ കൂട്ടിച്ചേർത്തു. താരങ്ങൾ ഒത്തിച്ച് യാത്രകൾ നടത്താറുണ്ട്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലുമാണ്. ഒരു ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമയിൽ സജീവമായിട്ടുണ്ട്. മികച്ച ചിത്രങ്ങളാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. കയറ്റം,മരക്കാര്‍ അറബിക്കടലിന്റെ സിംഹം,ജാക്ക് ആന്റ് ജില്‍,മേരി ആവാസ് സുനോ, വെള്ളരിക്കാ പട്ടണം,9എംഎം,പടവെട്ട്, കാപ്പ. ലളിതം സുന്ദരം എന്നിവയാണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

  English summary
  Actor manoj k jayan Opens Up About Sallapam Movie Train Incident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X