For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറിയ ട്രൗസറിട്ട് ഞാനിവിടെ നീന്താമെന്ന് മമ്മൂക്ക! ക്ലബ്ബില്‍ മെമ്പര്‍ഷിപ്പ് കിട്ടിയ കഥ പറഞ്ഞ് മുകേഷ്

  |

  മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലിലൂടെ രസകരമായ കഥകള്‍ പറഞ്ഞ് എത്താറുള്ള നടനാണ് മുകേഷ്. ഏറ്റവും പുതിയതായി മമ്മൂട്ടിയുടെ കൂടെ ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായ സംഭവകഥയാണ് താരം പറഞ്ഞത്. ഒരു ക്ലബ്ബില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ പോയിട്ട് കിട്ടിയ പണിയെ കുറിച്ചാണ് മുകേഷ് സംസാരിച്ചത്. നടന്റെ വാക്കുകളിങ്ങനെയാണ്..

  'ഒരു സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി ഞാനും മമ്മൂക്കയും ക്ലബ്ബില്‍ പോയി. വലിയൊരു ക്ലബ്ബാണത്. മൂന്നാല് ദിവസം അവിടെ ഷൂട്ടിങ് ഉണ്ട്. അവിടുത്തെ ആളുകളില്‍ ചിലര്‍ വന്നിട്ട് മമ്മൂക്കയ്ക്കും മുകേഷിനും ഹോണററി മെമ്പര്‍ഷിപ്പ് തരണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു. പൈസയൊന്നും വേണ്ട, അവിടുത്തെ മെമ്പര്‍മാരെ പോലെ അവിടെ ചെലവഴിക്കാനും സാധിക്കും.

  mammootty

  ഇക്കാര്യം മമ്മൂട്ടിയോട് എങ്ങനെ പറയുമെന്ന ടെന്‍ഷനിലായിരുന്നു അവര്‍. ഇക്കാര്യം മമ്മൂക്കയോട് പറയാന്‍ എന്നെ ഏല്‍പ്പിച്ചു. അവരുടെ ലക്ഷ്യം മമ്മൂക്കയാണ്. അതിന് ഇടയില്‍ എനിക്കൂടി ഒരെണ്ണം തന്നതാണ്. ഒടുവില്‍ ഞാന്‍ ഇക്കാര്യം മമ്മൂക്കയോട് പറഞ്ഞു.

  Also Read: സ്വന്തം ശരീരത്തെ സ്‌നേഹിക്കാന്‍ തുടങ്ങി; വയസത്തി, ആന്റിയായി ശരീരത്തെ കുറിച്ചുള്ള കമന്റുകളെ കുറിച്ച് ഭുവനേശ്വരി

  പ്രതീക്ഷിച്ചത് പോലെ, 'നീ പോടാ, ഞാനിവിടെ വൈകുന്നേരം വന്ന് ഷട്ടില്‍ കളിക്കാം, ചെറിയ ട്രൗസറിട്ട് നീന്താം, നിനക്കെന്താണ്, എനിക്ക് അതിന്റെ ആവശ്യമില്ലന്ന്', മമ്മൂക്ക പറഞ്ഞു. പക്ഷേ എനിക്ക് ആവശ്യമുണ്ടായിരുന്നു. ഞാനിവിടെ വരുമ്പോള്‍ അതൊക്കെ ഉപയോഗിക്കാമല്ലോന്ന് പറഞ്ഞു. എങ്കില്‍ പിന്നെ ആയിക്കോട്ടെ എന്നായി മമ്മൂക്ക.

  Also Read: പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ബഷീറുമായി ഇഷ്ടത്തിലായി; ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിലും സഹിച്ച് നിന്നോ, സുഹാന

  ഒടുവില്‍ അവിടെ ഒരു ഫോം ഉണ്ട്, അത് പൂരിപ്പിക്കണമെന്നായി. അത് വായിച്ചിട്ട് മമ്മൂക്ക എടുത്ത് കീറി കളഞ്ഞു. ഇതെന്താണ് കുടുംബ രജിസ്റ്ററോ, പേര്, വയസ്, കുട്ടികളുടെ എണ്ണം, ജോലി, തുടങ്ങി പല കാര്യങ്ങളും അതില്‍ പൂരിപ്പിക്കാനുണ്ട്. ഇതൊക്കെ കണ്ട് അദ്ദേഹത്തിന് ദേഷ്യം വന്നു. ഒടുവില്‍ ഞാന്‍ പൂരിപ്പിച്ചത് കൊടുത്തു. എന്നിട്ട് മമ്മൂക്ക കുറച്ച് ദിവസം കഴിയുമ്പോള്‍ തരുമെന്നും പറഞ്ഞു.

  mukeshmammootty

  ശേഷം ഞാന്‍ അവിടെ ജിമ്മില്‍ പോയി. അവിടെ ചെറുപ്പക്കാരനായൊരു ട്രെയിനറുണ്ട്. അയാള്‍ എന്റെ വളരെ അടുത്ത് വരെ എത്തി. ട്രെയിനര്‍ അത്രയും അടുത്ത് വരരുത്. ഇക്കാര്യം മാനേജരുടെ അടുത്ത് പറയണമെന്നൊക്കെ കരുതി. പെട്ടെന്നാണ് ഒരു കരച്ചില്‍ കേട്ടത്. നോക്കുമ്പോള്‍ ഈ ട്രെയിനര്‍ നിന്ന് കരയുകയാണ്.

  എന്താ കരയുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹമത് നിഷേധിച്ചു. കരഞ്ഞതെന്തിനാണെന്ന് വീണ്ടും ചോദിച്ചപ്പോള്‍ പുള്ളി കരഞ്ഞതേയില്ലെന്ന് പറഞ്ഞു. പിന്നെ അധികനേരം ഞാനവിടെ നിന്നില്ല. ശേഷം മാനേജരുടെ അടുത്ത് പോയി കാര്യം പറഞ്ഞു. അങ്ങനെ ഉണ്ടാവാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് മാനേജര്‍ പറഞ്ഞത്. പിറ്റേ ദിവസം മുതല്‍ ഞാന്‍ അങ്ങോട്ട് പോയില്ല.

  ശേഷം ഒരു മൂന്നാല് മാസത്തിന് ശേഷം വീണ്ടും അവിടെ തന്നെ ഷൂട്ടിന്റെ ആവശ്യത്തിനെത്തി. മാനേജര്‍ എന്നെ കണ്ടപ്പോള്‍ ഓടി വന്നു. പിന്നീട് വരാത്തതെന്താണെന്ന് ചോദിച്ചു. സമയം കിട്ടാത്തത് കൊണ്ടാണെന്ന് പറഞ്ഞെങ്കിലും അന്നങ്ങനെ ഒരു സംഭവം ഉണ്ടായത് കൊണ്ടാവുമല്ലേ എന്നദ്ദേഹം ചോദിച്ചു.

  mukesh-mammootty

  ആ സംഭവം എന്നെ വല്ലാതെ ആകുലതപ്പെടുത്തി എന്ന് പറഞ്ഞപ്പോള്‍ ഇതില്‍ ക്ഷമ പറയാന്‍ കാത്തിരിക്കുകയായിരുന്നു എന്നായി മാനേജര്‍. അന്ന് ട്രെയിനറായി ഉണ്ടായിരുന്ന പയ്യന്‍ ചികിത്സയിലാണ്. അദ്ദേഹം കുറച്ച് നാളുകളായി മാനസിക പ്രശ്‌നത്തിന് മരുന്ന് കഴിച്ച് കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ പിന്നീട് അന്വേഷിച്ചപ്പോഴാണ് ഈ വിവരം അറിഞ്ഞതെന്ന് പറഞ്ഞു.

  ഇത് കേട്ടതോടെ ഞാന്‍ ഷോക്കായി. അയാള്‍ അന്നെന്തിനാ കരഞ്ഞതെന്ന് ചോദിച്ചപ്പോള്‍ പല സമയത്തും പല സ്വഭാവമാണ്. ചിലപ്പോള്‍ കരയും, ചിലപ്പോള്‍ ചിരിക്കും, മറ്റ് ചിലപ്പോള്‍ ജിമ്മല്ലേ, എന്തെങ്കിലും സാധനം വെച്ച് അടിച്ചേക്കുമെന്നും പറഞ്ഞു. ഇനി അദ്ദേഹമില്ലെന്ന് പറഞ്ഞെങ്കിലും പുള്ളിയ്ക്ക് അസുഖം ഭേദമായാല്‍ നിങ്ങള്‍ തന്നെ അവന് ജോലി കൊടുക്കണമെന്ന് പറഞ്ഞതായി മുകേഷ് സൂചിപ്പിക്കുന്നു.

  Read more about: mukesh മുകേഷ്
  English summary
  Actor Mukesh Opens Up About Funny Incident Happend In Mammootty Starrer Movie Location. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X