For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയന്‍ മരിച്ചെന്ന് തിയറ്ററില്‍ എഴുതി, ആളുകള്‍ ഇറങ്ങിയോടി; അമേരിക്കയില്‍ ജയനുണ്ടെന്നാണ് വിശ്വാസമെന്ന് മുകേഷ്

  |

  നടനും രാഷ്ട്രീയക്കാരനുമായ മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ പല കഥകളും പറയാറുണ്ട്. സിനിമാ മേഖലയിലെ പല കഥകളും താരങ്ങളെ കുറിച്ചുമൊക്കെ മുകേഷ് പറഞ്ഞ് കഴിഞ്ഞു. ഏറ്റവും പുതിയതായി അന്തരിച്ച നടന്‍ ജയനെ കുറിച്ചാണ് മുകേഷ് മനസ് തുറന്നിരിക്കുന്നത്.

  കൊല്ലത്ത് നിന്നും സിനിമയിലേക്ക് എത്തിയ ജയനെ ആദ്യം കണ്ടത് മുതല്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം കൊല്ലം ജില്ലയിലുണ്ടായ സംഭവങ്ങളെ പറ്റിയും മുകേഷ് പറഞ്ഞു. ഇന്നും ജയന്‍ മരിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്ന ആളുകളാണ് അവിടെയുള്ളതെന്നാണ് നടന്‍ പറയുന്നത്.

  മദ്രാസില്‍ വച്ച് ജയന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത പ്രത്യേകിച്ച് കൊല്ലത്തുള്ളവര്‍ക്കും ഉള്‍കൊള്ളാന്‍ സാധിച്ചില്ല. ആ വിവരം കാട്ടുതീ പോലെയാണ് പടര്‍ന്നത്. എല്ലാവരും വിഷമിക്കുകയും പൊട്ടിക്കരയുകയുമൊക്കെ ചെയ്തു. അന്ന് ദീപം എന്ന ജയന്റെ സിനിമ കൊല്ലം ആരാധന തിയറ്ററില്‍ ജനങ്ങള്‍ കണ്ട് കൊണ്ടിരിക്കുകയാണ്. കുതിരപ്പുറത്തിരുന്ന് പോളോ കളിക്കുന്ന ജയനാണ് ഈ ചിത്രത്തിലുള്ളത്. ഇതുപോലെ അഭിനയിക്കുന്ന നടന്‍ ജയന്‍ അല്ലാതെ മറ്റാരും ഇല്ലെന്നൊക്കെ സിനിമ കാണുന്ന പ്രേക്ഷകര്‍ പറയുന്നുണ്ട്.

  Also Read: യേശുദാസിൻ്റെ പാട്ട് ഒഴിവാക്കിയത് പൃഥ്വിരാജ്; അഭിനയിക്കില്ലെന്ന് പൃഥ്വി പറഞ്ഞത് കേട്ടതായി രമേശ് നാരായണൻ

  പെട്ടെന്ന് സ്‌ക്രീന്‍ അനങ്ങാതെ നിന്നു. എന്നിട്ട് 'നമ്മുടെയൊക്കെ പ്രിയങ്കരനായ ജയന്‍ കുറച്ച് നേരം മുന്‍പ് മദ്രാസില്‍ വച്ച് ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു' എന്ന് ആ തിയറ്ററുകാര്‍ സ്‌ക്രീനില്‍ എഴുതി കാണിച്ചു. ആ ഷോക്കില്‍ ആളുകള്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് തിയറ്ററില്‍ നിന്നും ഇറങ്ങി ഓടി. പലരും നേരെ ജയന്റെ വീട്ടിലേക്ക് എത്തി. ഒരിഞ്ച് സ്ഥലം പോലുമില്ലാതെ അവിടം ജനസാഗരമായി കഴിഞ്ഞു. വരുന്നവരെല്ലാം കരയുകയാണ്. അവിടെയാണ് ജയന്‍ മനുഷ്യരുടെ ഹൃദയത്തില്‍ ഉണ്ടായിരുന്നു എന്ന് മനസിലാവുന്നത്.

  Also Read: ഒരു കിലോ സ്വര്‍ണം ചോദിച്ചതോടെ വിവാഹം മുടങ്ങി, 2 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച കഥ പറഞ്ഞ് സൂര്യ മേനോന്‍

  സാധാരണ നടന്മാരോടുള്ള ആരാധനയല്ലായിരുന്നു ജയനോട് ആളുകള്‍ക്ക് ഉണ്ടായിരുന്നത്. മരണശേഷം ഒരു നടന്‍ മരിച്ചില്ല, ജീവനോടെ ഇരിപ്പുണ്ട് എന്ന് ആത്മാര്‍ഥമായി വിശ്വസിക്കാന്‍ തീരുമാനിച്ച ആരാധകര്‍ ജയനുണ്ടായിരുന്നു. അതിന് ശേഷം ഒരുപാട് കഥകള്‍ ഇറങ്ങി. ജയനെ മറ്റുള്ള നടന്മാര്‍ ചേര്‍ന്ന് കൊന്നതാണെന്നൊക്കെയുള്ള കഥകളിറങ്ങി. ഇതെല്ലാം അദ്ദേഹത്തിന്റെ മരണം ഉള്‍കൊള്ളാന്‍ കഴിയാതെ ആളുകള്‍ പുലമ്പുന്നതാണ്. ആരെങ്കിലും ജയനെ കുറിച്ച് പറഞ്ഞാല്‍ അത് വിശ്വസിക്കുകയും അതിനെതിരെ പ്രതികരിക്കുകയുമൊക്കെ ചെയ്തിരുന്നു.

  Also Read: പ്രായമുള്ള തടിച്ച സ്ത്രീയെ വേണം, ഞാനന്ന് ചെറുപ്പമാണ്; കടപ്പുറം കാര്‍ത്ത്യാനിയായതിനെ കുറിച്ച് നടി സീനത്ത്

  ജയന്‍ മരിച്ചിട്ടില്ല എന്ന തരത്തില്‍ എന്റെ നാട്ടില്‍ ഒരു കഥാപ്രസംഗം നടത്തി. അദ്ദേഹം അമേരിക്കയില്‍ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തെ കണ്ടവരുണ്ട്, യഥാര്‍ഥത്തില്‍ മരിച്ചത് ജയനല്ല, ഇവിടെ കൊണ്ട് വന്നത് കറുത്ത് കരിഞ്ഞ വികൃതമായിട്ടുള്ള ആളാണ്, സംവിധായകരും നടന്മാരും തമ്മില്‍ ഗൂഡാലോചന നടത്തി, എന്നൊക്കെയുള്ള കഥകള്‍ പുറത്ത് വന്നു. ഇതൊക്കെ ആളുകള്‍ വിശ്വസിച്ചിരുന്നു. ജയന്‍ വരുമെന്നും അദ്ദേഹത്തിന് മരിക്കാന്‍ പറ്റില്ല, അത്രമാത്രം ശക്തിമാനാണ് എന്നൊക്കെ ആളുകള്‍ വിശ്വസിച്ചുവെന്നും മുകേഷ് പറയുന്നു.

  വീഡിയോ കാണം

  Read more about: jayan ജയന്‍
  English summary
  Actor Mukesh Opens Up About Late Actor Jayan Demise News And Peoples Reaction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X