For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംഭവം നടന്ന ദിവസം ദിലീപിനെ മുകേഷ് 60 തവണ വിളിച്ചു; വാര്‍ത്ത വന്നതിന് പിന്നിലെ കഥ പറഞ്ഞ് നടന്‍ മുകേഷ്

  |

  നടനും എംഎല്‍എ യുമായ മുകേഷിനെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. കൊല്ലത്ത് എന്ത് സംഭവം ഉണ്ടായാലും എംഎല്‍എ ആയ മുകേഷിന്റെ പേരിലായിരിക്കും അത് വരിക. അതേ സമയം തന്റെ പേരില്‍ വന്നൊരു വാര്‍ത്ത തന്നെ ഏറെ വേദനിപ്പിച്ചതിനെ കുറിച്ചും അതെങ്ങനെ സാധിക്കുമെന്ന് കണ്‍ഫ്യൂഷനടിച്ച് പോയതിനെ പറ്റിയും പറയുകയാണ് താരമിപ്പോള്‍.

  നടന്‍ ദിലീപിനെ ഫോണില്‍ ഒരു ദിവസം അറുപത് തവണ മുകേഷ് വിളിച്ചു എന്ന തരത്തില്‍ വന്ന വാര്‍ത്തയെ കുറിച്ചായിരുന്നു മുകേഷ് സംസാരിച്ചത്. ഇങ്ങനൊരു വാര്‍ത്ത വന്നത് എങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ അതിന് പിന്നില്‍ എനിക്ക് പണി തരാന്‍ നോക്കിയ ആളുടെ രസകരമായൊരു കഥയുണ്ടെന്നും കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുകേഷ് പറയുന്നു.

  Also Read: ഒന്ന് അഡ്ജസ്റ്റ്‌മെന്റ് ചെയ്യാമോന്ന് എന്നോടും ചോദിച്ചവരുണ്ട്; ഇപ്പോൾ എന്നോട് ആരും ചോദിക്കാറില്ലെന്നും നടി യമുന

  dileep-mukesh

  ദിലീപിന്റെ കേസ് കത്തി നില്‍ക്കുന്ന സമയത്ത് ഒരു സായാഹ്ന പത്രത്തില്‍ വാര്‍ത്ത വന്നു. സംഭവം നടന്ന ദിവസം മുകേഷ് എംഎല്‍എ അറുപത് പ്രാവിശ്യം ദിലീപിനെ ഫോണില്‍ വിളിച്ചു. അതാണ് തലക്കെട്ട്. ഏകദേശം മൂക്കാല്‍ മണിക്കൂറ് പോലും എടുത്തില്ല, അതിന് മുന്‍പ് ഇത് വിറ്റ് തീര്‍ന്നു. സത്യത്തില്‍ അതിനകത്ത് വാര്‍ത്തയൊന്നുമില്ല. ഈ തലക്കെട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു.

  Also Read: കീര്‍ത്തി സുരേഷ് വിജയിയുടെ പാര്‍ട്‌നാറോ? ഇതുപോലൊരു മരുമകള്‍ ഉണ്ടാവില്ല, താരപത്‌നിയെ കുറിച്ച് വിജയിയുടെ അമ്മ

  അറുപത് പ്രാവിശ്യമൊക്കെ ഒരാളെ എങ്ങനെ വിളിക്കാന്‍ പറ്റും. ഫോണ്‍ വിളിച്ചിട്ട് ഹലോ പറഞ്ഞ് കട്ട് ചെയ്യണം. അതില്‍ കൂടുതല്‍ എന്ത് സംസാരിക്കാനാണ് ഈ അറുപത് തവണയും. ഇത് വാങ്ങിയ ആളുകള്‍ അതൊക്കെ നോക്കിയിട്ടുണ്ടാവുമോ? അത്രയെങ്കിലും ചിന്തിച്ചൂടേ.. എന്ന് മുകേഷ് ചോദിക്കുന്നു.

  ഇയാള്‍ കുടുങ്ങിയെടാ, കാരണം ഉടനെ തന്നെ ബൈ ഇലക്ഷന്‍ വരാന്‍ പോവുകയാണ്. ഇതോടെ മുകേഷിന് പണിയായി എന്നൊക്കെയായിരുന്നു വാര്‍ത്ത കണ്ട ആളുകള്‍ പറഞ്ഞത്. ഞാനിത് മനസില്‍ വച്ചു. സത്യത്തില്‍ എനിക്ക് ഇതില്‍ കുറച്ച് വിഷമമൊക്കെ തോന്നി. കുറേ നാളിന് ശേഷം ഇക്കാര്യം ഒരു സുഹൃത്തുമായി സംസാരിച്ചു. ഈ പത്രത്തിന്റെ എഡിറ്റര്‍ അയാളുടെ സുഹൃത്താണ്. എങ്കില്‍ അയാളെ ഒന്ന് വിളിക്കാന്‍ പറഞ്ഞു.

  mukesh

  എന്ത് സോഴ്‌സ് വെച്ചിട്ടാണ് ഇത് ചെയ്തത്. എങ്ങനെയാണ് ഒരാള്‍ക്ക് അറുപത് പ്രാവിശ്യം വിളിക്കാന്‍ സാധിക്കുക എന്ന് ആ എഡിറ്ററോട് ചോദിക്കാന്‍ പറഞ്ഞു. അങ്ങനെ സ്പീക്കര്‍ ഫോണില്‍ ഇട്ടിട്ട് പുള്ളി അദ്ദേഹവുമായി സംസാരിച്ചു. എങ്ങനെയാണ് ഒരു പത്രത്തിന്റെ ഫ്രണ്ട് പേജില്‍ തന്നെ ഇങ്ങനൊരു വാര്‍ത്ത വന്നത്, അതിന്റെ കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതാണ് രസകരമായ കാര്യം.

  'എന്റെ മകന്റെ കല്യാണത്തിന് ഞാന്‍ മുകേഷിനെ വിളിച്ചിരുന്നു. പുള്ളി കല്യാണത്തിന് വന്നു. പക്ഷേ എറണാകുളത്ത് എന്തോ പരിപാടി ഉള്ളത് കൊണ്ട് എല്ലാവരെയും കണ്ടതിന് ശേഷം മടങ്ങും. ഭക്ഷണം കഴിക്കാന്‍ നില്‍ക്കില്ലെന്ന് പറഞ്ഞുവെന്ന്. അതെനിക്ക് ഫീല്‍ ചെയ്തു. അന്ന് മുതല്‍ ഇവനിട്ട് ഒരു പണി കൊടുക്കണമെന്ന് കരുതി ഞാന്‍ നോക്കിയിരിക്കുകയാണ്', എന്നുമാണ് അദ്ദേഹം പറഞ്ഞത്.

  mukesh

  സത്യത്തില്‍ ഒരാള്‍ക്ക് പണി കൊടുക്കാന്‍ വേണ്ടി ഇങ്ങനെ കത്തി നില്‍ക്കുന്ന ഒരു കേസില്‍ അറുപത് പ്രാവിശ്യം വിളിച്ചു എന്നൊക്കെ വാര്‍ത്ത കൊടുക്കാമോ? അപ്പോഴെക്കും കൊല്ലത്തെ മറ്റ് പാര്‍ട്ടികളിലെ ബൈ ഇലക്ഷന്റെ സ്ഥാനര്‍ഥികളൊക്കെ തയ്യാറായി കഴിഞ്ഞിരുന്നു.

  എന്തെങ്കിലും ഒരു വിവാദം വന്ന് കഴിയുമ്പോള്‍ രാജി വെക്കുമോ എന്ന് ആളുകള്‍ വന്ന് ചോദിക്കും. ഞാന്‍ രാജി വെക്കില്ലെന്ന് തന്നെ അവരോട് പറയും. അതിനകത്ത് എന്റെ നേതാക്കന്മാരൊക്കെ കോണ്‍ഗ്രസുകാരാണ്. എന്ത് വന്നാലും ഞാന്‍ രാജി വെക്കത്തില്ല. ചിലര്‍ക്ക് ബൈ ഇലക്ഷനൊക്കെ വരുന്നത് വലിയ സന്തോഷമാണ്.

  പക്ഷേ നെഗറ്റീവൊക്കെ വരും, വരുന്നത് പോലെ പോകും. ഞാന്‍ അതിനെ ഒക്കെ മറികടന്നിട്ടുണ്ട്. അങ്ങനെയായി എനിക്കിപ്പോള്‍ വിഷമം ഒന്നുമില്ല. അതൊന്നും ഏശാറില്ല. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആ ഇതെനിക്ക് കിട്ടേണ്ടതാണെന്ന് ഞാന്‍ പറയുമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

  Read more about: mukesh മുകേഷ്
  English summary
  Actor Mukesh Opens Up About Viral News About His Phone Call With Dileep Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X