For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നേക്കാൾ ഡീസന്റ് സ്വഭാവമാണ് ദിലീപിന്, അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ മരിച്ചുപോയേനെ'; നാദിർഷ പറയുന്നു!

  |

  ദിലീപ്-നാദിർഷ സൗഹൃദം എത്രത്തോളം വലുതാണെന്നത് മലയാളിയെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമല്ല. പലപ്പോഴായി മലയാളി അത് തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അന്നും ഇന്നും ഏത് സാഹചര്യത്തിലും ദിലീപിനൊപ്പം നാദിർഷയുണ്ട്.

  ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ആ സൗഹൃദത്തിന്റെ ആഴം കണ്ടിരിക്കുന്നവർക്ക് മനസിലാകും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദീലിപിന്റെ ജീവിതം മൊത്തത്തിൽ മാറി മറിഞ്ഞിട്ടും ദിലീപിനൊപ്പം ഭയമില്ലാതെ നാദിർഷയുണ്ട്.

  Also Read: ബിന്ദുവിനെ വിളിച്ച് ഞങ്ങള്‍ കെട്ടിപിടിച്ച് പരസ്പരം ഉമ്മ വെച്ച് കരഞ്ഞു; മകന്റെ വിവാഹത്തെ കുറിച്ച് ഹരീഷ് പേരടി

  രക്ത ബന്ധത്തിന് സമാനമായ സൗഹൃദമാണ് ഇരുവർക്കും പരസ്പരമുള്ളത്. രണ്ടുപേരും മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയതാണ്. തുടക്ക കാലത്ത് നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

  മിമിക്രി ചെയ്ത് നടക്കുന്ന കാലത്താണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലായതും. ഇരുവരും തമ്മിലുള്ള സൗഹൃദം കുടുംബങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. നാദിർഷയുടെ മക്കളും ദിലീപിന്റെ മകൾ മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്.

  Also Read: എനിക്കായി പിറന്നവന്‍, ജീവിതത്തില്‍ നീയുള്ളതില്‍ കടപ്പെട്ടിരിക്കുന്നു; റോബിന് ആരതിയുടെ പിറന്നാളാശംസ

  ഇപ്പോഴിത മിർച്ചി എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ദിലീപിനെ കുറിച്ച് നാദിർഷ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തന്നെക്കാൾ ഡീസന്റ് സ്വഭാവം ദിലീപിനാണെന്നാണ് നാദിർഷ പറയുന്നത്.

  'നിന്റെ ഈ സ്വഭാവം മാറ്റണം അത് ശരിയല്ല എന്നൊന്നും എനിക്ക് ഇന്നേവരെ ദിലീപിനോട് പറയേണ്ടി വന്നിട്ടില്ല. അത്തരത്തിൽ നിന്റെ ​ഈ രീതി മാറ്റണമെന്ന് എന്നോട് അവനാണ് എപ്പോഴും പറയാറുള്ളത്. ഞാൻ ദിലീപിനെപ്പോലെ ക്വയറ്റ് അല്ല. എനിക്ക് ഇത്തിരി എടുത്ത് ചാട്ടം കൂടുതലാണ്. അവൻ പക്ഷെ അങ്ങനെയല്ല.'

  Also Read: ലിപ് ലോക്ക് ചെയ്യുമ്പോള്‍ വിചാരിക്കുന്നത് പോലെ സുഖമുള്ള ഫീലല്ല കിട്ടുന്നത്; തുറന്ന് പറഞ്ഞ് സ്വാസിക

  'ആരെങ്കിലും ചീത്ത പറഞ്ഞാലും ക്ഷമയുടെ നെല്ലിപ്പലക വരെ അവൻ പോകും. അതുകൊണ്ടായിരിക്കും ഇപ്പോഴത്തെ ഈ അവസ്ഥയിലും അവൻ പിടിച്ച് നിൽക്കുന്നത്. അവന്റെ സ്ഥാനത്ത് ഞാൻ എങ്ങാനുമായിരുന്നെങ്കിൽ പ്രഷർ അടിച്ചിട്ട് തട്ടിപ്പോയേനെ.'

  'ചിലപ്പോൾ എന്റെ എന്തെങ്കിലും പ്രവൃത്തി ശ്രദ്ധയിൽപ്പെട്ട് കഴിയുമ്പോൾ എന്നോട് പറയും ഇനി ഇങ്ങനെ പെരുമാറരുത്. അല്ലെങ്കിൽ അയാളോട് നീ അങ്ങനെ ചെയ്തത് ശരിയായില്ല എന്നൊക്കെ... അങ്ങനെയുള്ള ഉപദേശങ്ങൾ അവൻ തരാറുണ്ട്.'

  'എന്നേക്കാൾ ഡീസന്റ് സ്വഭാവമാണ് ദിലീപിന്. ഇതുവരെ അവനെ പറഞ്ഞ് തിരുത്തേണ്ട സ്ഥിതി എനിക്ക് വന്നിട്ടില്ല. എനിക്ക് അറിയാവുന്നതിൽ അത്യാവശ്യം നല്ല സ്വഭാവമുള്ള ഒരുത്തനാണ് അവൻ. ഇതുകേട്ട് ചിലരൊക്കെ പറയും ഞാൻ ദിലീപിനെ വെള്ളപൂശാൻ വേണ്ടിയാണ് ഇതൊക്കെ പറയുന്നതെന്ന്.'

  'അങ്ങനെ ആരേലും പറഞ്ഞ് നടന്നാലും കുഴപ്പിമില്ല. അവർ പറഞ്ഞോട്ടെ' നാദിർഷ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം സിനിമയിലെത്തിയതിന്റെ മുപ്പത് വർഷം ദിലീപ് ആഘോഷിച്ചിരുന്നു.

  സഹസംവിധായകനായി കടന്നു വന്ന് ഏറ്റവും താരമൂല്യമുള്ള നായകനടന്മാരിൽ‌ ഒരാളായി മാറാൻ വർഷങ്ങളുടെ പ്രയത്നം ദിലീപിന് വേണ്ടി വന്നിട്ടുണ്ട്. ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ കേശു ഈ വീടിന്റെ നാഥനാണ്.

  നാദിൽഷ സംവിധാനം ചെയ്ത സിനിമയിൽ ഉർവ്വശിയായിരുന്നു നായിക. രാമലീലയുടെ മികച്ച വിജയത്തിന് ശേഷം അരുൺ ഗോപി-ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പോൾ പുരോ​ഗമിക്കുകയാണ്.

  തമന്ന ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കുമിത്. ദിലീപിന് പുറമെ ദക്ഷിണേന്ത്യൻ ഭാഷകളിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

  ഗുജറാത്ത്, മുംബൈ, ജാർഖണ്ഡ്, എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക. ഉദയ് കൃഷണയുടേതാണ് തിരക്കഥ. സാം.സി.എസ് സം​ഗീത സംവിധാനവും ഷാജി കുമാർ ഛായാ​ഗ്രഹണവും നിർവഹിക്കുന്നു.

  നാദിർഷയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ഈശോയാണ്. ജയസൂര്യ നായകനായ സിനിമ ഒടിടിയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

  Read more about: nadirsha
  English summary
  Actor Nadirsha Open Up About His Best Friend Dileep Character, Video Goes Viral, Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X