twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേക്കോവര്‍ കൊണ്ട് ഞെട്ടിച്ച് നടന്‍ നന്ദു! ഇടവേള ബാബു കാര്‍ വിറ്റു, ലോക്ഡൗണിനെ കുറിച്ച് പറഞ്ഞ് താരം

    |

    കൊവിഡ് കാലത്ത് ഒരുപാട് സിനിമാ താരങ്ങളുടെ മേക്കോവര്‍ കണ്ടു കഴിഞ്ഞു. എന്നാല്‍ ഏറ്റവുമധികം ഞെട്ടിക്കുന്ന ചിത്രവുമായിട്ടെത്തിയിരിക്കുകയാണ് നടന്‍ നന്ദു. മീശയും താടിയുമില്ലാത്ത ലുക്കിലാണ് നന്ദുവിനെ എല്ലാവരും കണ്ടിട്ടുള്ളതെങ്കില്‍ മീശയും താടിയുമുള്ള പുത്തന്‍ ഫോട്ടോസായിരുന്നു താരം പങ്കുവെച്ചത്. അതിനൊപ്പം ലോക്ഡൗണ്‍ കാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.

    'മറ്റെല്ലാ മേഖലയിലുള്ളവര്‍ ക്രമേണ ജോലിയില്‍ മടങ്ങിയെത്തി എങ്കിലം ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക് അതിന് സാധിക്കുന്നില്ല. വായ്പ തിരിച്ചടക്കേണ്ടവര്‍ അടച്ചേ പറ്റൂ. മലാളത്തിലെ ഒരു നടി ലോക്ഡൗണിന് തൊട്ട് മുന്‍പ് കാര്‍ വാങ്ങാനുറച്ചു. മാസം 35,000 രൂപ വീതം വായ്പ അടക്കണം. സിനിമയില്ലാത്തതിനാല്‍ വരുമാനമില്ല. ലോക്ഡൗണ്‍ സൂചന ലഭിച്ചപ്പോള്‍ ബാങ്കുകാരെ സമീപിച്ച് ഇപ്പോള്‍ വണ്ടി വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ അവര്‍ കാര്‍ ഡീലര്‍ക്ക് പണം കൈമാറി കഴിഞ്ഞിരുന്നു.

    nandu

    സിനിമയിലെ രണ്ട് ശതമാനം പേര്‍ക്ക് മാത്രമാണ് നല്ല സാമ്പത്തിക ശേഷി ഉള്ളത്. വരുമാനം മുടങ്ങിയാലും 20 ശതമാനം പേര്‍ക്ക് കൂടി ജീവിക്കാം. സാധാരണ നടീ, നടന്മാര്‍, സാങ്കോതിക വിദഗ്ദര്‍, അസിസ്റ്റന്റുമാര്‍, ലൈറ്റ് ബോയ്‌സ്, മെസ് ജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങിയവര്‍ കഷ്ടത്തിലാണ്. പലരെയും വ്യക്തിപരമായി സഹായിച്ചു. കൂടുതല്‍ സഹായിക്കാനാവാത്ത സ്ഥിതിയാണിപ്പോള്‍. സെറ്റില്‍ നമുക്ക് ഭക്ഷണം വിളമ്പിയിരുന്നവര്‍ പട്ടിണി കിടക്കുന്നതായി കേള്‍ക്കുമ്പോള്‍ ദുഃഖമുണ്ട്.

    താരസംഘടനയായ അമ്മ, സാമ്പത്തിക ശേഷിയുള്ളവരില്‍ നിന്നും പണം സമാഹരിച്ച് രണ്ട് തവണ സഹായം നല്‍കി. ഏറ്റവുമൊടുവില്‍ ധനസമാഹരണം നടത്തിയപ്പോള്‍ പിരിവ് നല്‍കാന്‍ നിവൃത്തിയില്ലെന്ന് ഞാന്‍ ഇടവേള ബാബുവിനെ വിളിച്ച് പറഞ്ഞു. ലോക്ഡൗണ്‍ മൂലം സ്വന്തം കാറുകളിലൊന്ന് വില്‍ക്കേണ്ടി വന്നുവെന്നാണ് അപ്പോള്‍ ബാബു എന്നോട് പറഞ്ഞത്.

    nandu

    ആറ് മാസം വരുമാനം ഇല്ലാതാകുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല. കൊവിഡ് ആണെങ്കിലും ഒട്ടേറെ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വീഡിയോയില്‍ ആശംസകള്‍ ചിത്രീകരിച്ച് നല്‍കുന്നുണ്ട്. സ്വയം മേക്കപ്പിട്ട് സ്വന്തം മൊബൈലില്‍ ചിത്രീകരിച്ച് അയച്ച് കൊടുക്കുയാണ് പതിവ്. മെസേജ് വേണ്ടവരുടെ തിരക്ക് കൂടിയപ്പോള്‍ ഇനി 2500 തന്നാലേ നല്‍കൂ എന്ന് തമാശയായി സുഹൃത്തിനോട് പറഞ്ഞു. അക്കൗണ്ട് നമ്പര്‍ കൊടുത്താല്‍ 2500 ഇട്ടേക്കാമെന്ന് അയാള്‍ പറഞ്ഞതോടെ തമാശയാണെന്ന് പറഞ്ഞ് തലയൂരി.

    Recommended Video

    പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam

    കൊവിഡ് കാലത്ത് പാചക പരീക്ഷണമാണ് പ്രധാന ജോലി. യുട്യൂബ് നോക്കി ചൈനീസ്, ഇറ്റാലിയന്‍ ഭക്ഷണമെല്ലാം ഉണ്ടാക്കും. വീടിന് പുറത്തിറങ്ങാനാകാതെ മാനസിക പ്രശ്‌നത്തിലായ മുതിര്‍ന്ന പൗരന്മാരെ ഫോണിലൂടെ ആശ്വസിപ്പിക്കാറുണ്ട്. നമ്മളെക്കാള്‍ വിഷമിക്കുന്നവരെ കുറിച്ച് അറിയുമ്പോഴാണ് നമുക്ക് വലിയ പ്രശ്‌നമൊന്നും ഇല്ലല്ലോ എന്ന തോന്നല്‍ ഉണ്ടാകുന്നതെന്നും നന്ദു പറയുന്നു.

    Read more about: nandu നന്ദു
    English summary
    Actor Nandu About Lockdown Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X