twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞാന്‍ ഓരോന്ന് ഷൂട്ട് ചെയ്ത് കൊടുക്കുമ്പോ അങ്ങേര് അത് എടുത്ത് ദൂരെ കളയും', അനുഭവം പറഞ്ഞ് നന്ദു

    By Midhun Raj
    |

    ക്യാരക്ടര്‍ റോളുകളില്‍ മലയാള സിനിമയില്‍ സജീവമായ താരങ്ങളില്‍ ഒരാളാണ് നന്ദു. ചെറിയ റോളുകളില്‍ നിരവധി സിനിമകളില്‍ നന്ദു എത്തിയിട്ടുണ്ട്. കോമഡി റോളുകള്‍ക്കൊപ്പം തന്നെ സീരിയസ് വേഷങ്ങളിലും നന്ദു തിളങ്ങി. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം നന്ദു അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങളുടെ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയിരുന്നു താരം. സംവിധായകന്‍ പ്രിയദര്‍ശന്റെ നിരവധി സിനിമകളിലും നന്ദു അഭിനയിച്ചിട്ടുണ്ട്. കിലുക്കം, അഭിമന്യ, വെട്ടം, തേന്മാവിന്‍ കൊമ്പത്ത്, മരക്കാര്‍ തുടങ്ങിയ പ്രിയദര്‍ശന്‍ സിനിമകളില്‍ എല്ലാം നന്ദു അഭിനയിച്ചിട്ടുണ്ട്.

    ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

    അതേസമയം പ്രിയദര്‍ശനൊപ്പമുളള അനുഭവം കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് നന്ദു. കുറെ സിനിമകള്‍ ചെയ്തെങ്കിലും തന്റതായി കട്ട് ചെയ്തുപോയ ചില രംഗങ്ങളെ കുറിച്ച് പറയുമ്പോഴാണ് പ്രിയദര്‍ശനൊപ്പമുളള അനുഭവം നന്ദു പറഞ്ഞത്. പ്രിയന്‍ ചേട്ടന്‌റെ സിനിമകളുടെ എഡിറ്റിംഗ് നടക്കുന്ന ഇടത്ത് പോവാറുണ്ടെന്ന് നന്ദു പറയുന്നു.

    സിനിമ തുടങ്ങുന്നതിന് മുന്‍പ് പ്രിയന്‍ സാറൊക്കെ

    സിനിമ തുടങ്ങുന്നതിന് മുന്‍പ് പ്രിയന്‍ സാറൊക്കെ ആണെങ്കില്‍ ഞാന്‍ കാലില്‍ തൊട്ട് തൊഴാറുണ്ട് എന്ന് നന്ദു പറയുന്നു. അപ്പോ ആ സമയത്ത് അദ്ദേഹം പറയും; നീ എന്റെ കാലില്‍ തൊടേണ്ട, വേണമെങ്കില്‍ ആ എഡിറ്ററുടെ കാലില്‍ പോയി വീഴാന്‍. അംബി സാറായിരുന്നു പ്രിയന്‍ സാറിന്റെ സിനിമകളിലെ സ്ഥിരം എഡിറ്റര്‍. നീ പോയി ആ അംബി സാറിന്‌റെ കാല് പിടിക്ക് എന്ന് പ്രിയന്‍ സാറ് പറയും. കാരണം ഞാന്‍ ഓരോന്ന് ഷൂട്ട് ചെയ്തുകൊടുക്കും. അങ്ങേര് അതെല്ലാം എടുത്ത് ദൂരെ കളയും. നിന്‌റെത് കളയാതിരിക്കണമെങ്കില്‍ പുളളിയുടെ കാല് പിടിക്കെന്ന് തമാശയ്ക്ക് പലപ്രാവശ്യം പ്രിയന്‍ സാറ് പറഞ്ഞിട്ടുണ്ട്.

    കാരണം അത് സത്യമാണ്. നല്ല തലയുളള ആളാണ്

    കാരണം അത് സത്യമാണ്. നല്ല തലയുളള ആളാണ് എഡിറ്ററെന്ന് പറയുന്നത്. മനുഷ്യന്‌റെ ബ്രെയിന്‍, ഹാര്‍ട്ട് എന്ന് പറയുന്നത് പോലത്തെ സംഭവങ്ങളില്‍പ്പെട്ടതാണ് സിനിമയുടെ എഡിറ്റിംഗ്. എഡിറ്റിംഗ് മോശമാണെങ്കില്‍ എടുത്തുവെച്ചതിന് പോലും ഒരു ഭംഗിയും കാണില്ല. എടുത്തത് കുറച്ച് മോശമായി പോയാലും എഡിറ്റിംഗില്‍ ഗംഭീരമാക്കാന്‍ സാധിക്കും, നന്ദു പറയുന്നു. അപ്പോ ഒരു എഡിറ്ററുടെ കഴിവ് അസാമാന്യ കഴിവ് തന്നെയായിരിക്കും. വളരെ സിനിമാറ്റിക്ക് സെന്‍സും, മ്യൂസിക്ക് സെന്‍സുമൊക്കെ ഉളള ആളായിരിക്കണം എഡിറ്റര്‍.

    സിനിമകളിലെ ചില സീനുകള്‍ എഡിറ്റ് ചെയ്ത്

    സിനിമകളിലെ ചില സീനുകള്‍ എഡിറ്റ് ചെയ്ത് കളയേണ്ടി വരാറുണ്ട്. പ്രിയന്‍ ചേട്ടന്റെ സിനിമ വരുമ്പോള്‍ എന്റെ സീനുകളൊക്കെ ഉണ്ടെങ്കില്‍ ഉണ്ട് അത്ര തന്നെ. മരക്കാറിലെ ഒരു സീനില്‍ നല്ല ഡയലോഗുകള്‍ എനിക്ക് കിട്ടിയിരുന്നു. എന്നാല്‍ അത് കട്ട് ചെയ്തുകളഞ്ഞു. എന്താണ് ഒഴിവാക്കിയത് എന്ന് ചോദിച്ചപ്പോള്‍ അത് സിനിമയില്‍ വേണ്ട എന്നായിരുന്നു പ്രിയന്‍ സാറിന്‌റെ മറുപടി, അഭിമുഖത്തില്‍ നന്ദു ഓര്‍ത്തെടുത്തു.

    അതേസമയം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍

    അതേസമയം മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരക്കാറിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ സിനിമ കോവിഡ് സാഹചര്യത്തില്‍ റിലീസ് മുടങ്ങിക്കിടക്കുകയാണ്. നൂറ് കോടി ബഡ്ജറ്റിലാണ് പ്രിയദര്‍ശന്‍ ബിഗ് ബഡ്ജറ്റ് ചിത്രം എടുത്തത്. പ്രിയദര്‍ശന്റെ ഡ്രീം പ്രോജക്ട് കൂടിയാണ് മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം.

    കണ്ടവരെല്ലാം നല്ലത് പറഞ്ഞ സിനിമയോട് ചിലര്‍ക്ക് തോന്നിയ വിരോധം, ദിലീപ് ചിത്രത്തെ കുറിച്ച് സിദ്ദിഖ്കണ്ടവരെല്ലാം നല്ലത് പറഞ്ഞ സിനിമയോട് ചിലര്‍ക്ക് തോന്നിയ വിരോധം, ദിലീപ് ചിത്രത്തെ കുറിച്ച് സിദ്ദിഖ്

    Recommended Video

    മരക്കാറിനിടയിലെ പ്രധാന വെല്ലുവിളി അതായിരുന്നു | FilmiBeat Malayalam
    കുഞ്ഞാലി മരക്കാര്‍ നാലാമാനായി മോഹന്‍ലാല്‍

    കുഞ്ഞാലി മരക്കാര്‍ നാലാമനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ മലയാളത്തിലെയും മറ്റ് ഭാഷകളിലെയും എല്ലാം ശ്രദ്ധേയ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സിനിമ തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ മുന്‍പ് അറിയിച്ചത്. മലയാളത്തില്‍ നിന്നുളള പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യും.

    ലാലേട്ടനെയും അമ്മയെയും ഒരേ ഫ്രെയിമില്‍ സംവിധാനം ചെയ്യാന്‍ ലഭിച്ച അവസരം, സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്‌ലാലേട്ടനെയും അമ്മയെയും ഒരേ ഫ്രെയിമില്‍ സംവിധാനം ചെയ്യാന്‍ ലഭിച്ച അവസരം, സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്‌

    Read more about: nandu priyadarshan
    English summary
    actor nandu opens up how priyadarshan responded when asked for deleted scene
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X