twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപാണ് എന്നെ മുഖ്യധാരയിലേക്ക് എത്തിച്ചത്; ജീവിതം മാറി മറിയുമായിരുന്ന സിനിമയെ കുറിച്ച് നന്ദു പൊതുവാൾ

    |

    ചെറുതും വലുതുമായി ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് നന്ദു പൊതുവാള്‍. രാഷ്ട്രീയക്കാരന്‍, ബ്രോക്കര്‍, ഓഫീസിലെ അസിസ്റ്റന്റ് തുടങ്ങി നന്ദു ചെയ്യാത്ത വേഷങ്ങളില്ല. മിമിക്രിയിലൂടെ കരിയര്‍ ആരംഭിച്ച് സിനിമ നടനായി എത്തി നില്‍ക്കുന്ന താരം തന്റെ കരിയര്‍ എങ്ങനെയാണ് തുടങ്ങിയതെന്ന കാര്യം തുറന്ന് പറയുകയാണിപ്പോള്‍.

    വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

    ബോംബെയില്‍ നിന്നും അന്തരിച്ച മിമിക്രി താരവും നടനുമായ അബിയെ കണ്ടുമുട്ടിയതോടെയാണ് ജീവിതത്തിലെ വഴിത്തിരിവ് സംഭവിക്കുന്നതെന്ന് നന്ദു പറയുന്നു. മുഖ്യധാരയിലേക്ക് തന്നെ കൊണ്ട് വന്നത് ദിലീപാണ്. മോഹന്‍ലാല്‍ സാറാണ് എന്നെ ഒരുപാട് പിന്തുണയ്ക്കുന്ന മറ്റൊരാളെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നന്ദു ഓര്‍മ്മിക്കുന്നു.

    നന്ദുവിന്റെ വാക്കുകളിലേക്ക്

    എനിക്ക് നാടകത്തോടുള്ള ഭ്രമം കണ്ട് നാട്ടില്‍ നിന്നാല്‍ ശരിയാവില്ലെന്ന് മനസിലാക്കിയ അച്ഛന്‍ ബോംബെയിലെ ബന്ധുക്കളുടെ അടുത്തേക്ക് വിട്ടു. 15 വര്‍ഷം അവിടെയായിരുന്നു. ബോംബെ ജീവിതം കലാജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. അവിടെയെത്തി അധികം വൈകും മുന്‍പ് തരംഗിണി ഓര്‍ക്കസ്ട്രയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അങ്ങനെയാണ് അബിയെ പരിചയപ്പെടുന്നത്. അബി പഠനത്തിന്റെ ഭാഗമായി ബോംബെയില്‍ വന്നതാണ്. അബിയുടെ മിമിക്രി പരിപാടികള്‍ കണ്ട് ഞാന്‍ ചെന്ന് പരിചയപ്പെട്ടു.

    നന്ദുവിന്റെ വാക്കുകളിലേക്ക്

    ഞങ്ങള്‍ സുഹൃത്തുക്കളായി. ഒന്നിച്ച് താമസിക്കാനും പരിപാടികള്‍ അവതരിപ്പിക്കാനും തുടങ്ങി. വൈകാതെ അബി നാട്ടിലേക്ക് പോന്നു. ഞാന്‍ കുറച്ച് കാലം കൂടി ജോലിയും മിമിക്രിയുമൊക്കെയായി ബോംബെയില്‍ കഴിഞ്ഞു. ആയിടയ്ക്ക് എന്റെ വിവാഹം കഴിഞ്ഞു. റിതയാണ് ഭാര്യ, മകന്‍ വിഷ്ണു. അവന്റെ കല്യാണമാണ് ഈ ഫെബ്രുവരിയില്‍. ഇത്രയും കാലം സിനിമയും മിമിക്രിയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും സാമ്പത്തികമായി വലിയ നേട്ടമോ നീക്കിയിരിപ്പോ തനിക്കില്ലെന്ന് പറയുകയാണ് താരം. ഇഷ്ടപ്പെട്ട പണി ചെയ്യുന്നതിന്റെ സന്തോഷമുണ്ട്.

    നന്ദുവിന്റെ വാക്കുകളിലേക്ക്

    ബോംബെയില്‍ നിന്നും 1994 ല്‍ ഞാന്‍ നാട്ടിലേക്ക് പോന്നു. അബി എന്നെ കൊച്ചിന്‍ ഓസ്‌കാറിലേക്ക് വിളിച്ചു. പിന്നീട് അബി തുടങ്ങിയ കൊച്ചിന്‍ സാഗറിന്റെ പ്രൊഡക്ഷന്‍ മാനേജരായി. അതില്‍ അബി, നാദിര്‍ഷ, ദിലീപ്, കോട്ടയം നസീര്‍, സലിം കുമാര്‍ തുടങ്ങിയ പല പ്രമുഖരും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാദിര്‍ഷയുടെ ശുപാര്‍ശയില്‍ ഞാന്‍ ഒന്ന് രണ്ട് സിനിമകളിലും അതിനിടെ അഭിനയിച്ചിരുന്നു. ദിലീപാണ് എന്നെ സിനിമയുടെ മുഖ്യാധാരയിലേക്ക് കൊണ്ട് വന്നത്. സെവന്‍ ആര്‍ട്ട്‌സ് മോഹന്‍ ചേട്ടനൊപ്പം ലേലത്തിലാണ് ആദ്യമായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായത്.

    Recommended Video

    ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam
     നന്ദുവിന്റെ വാക്കുകളിലേക്ക്

    ലേലത്തിന്റെ സെറ്റില്‍ വച്ച് ജോഷി സാറുമായി അടുപ്പത്തിലായി. അദ്ദേഹത്തിന്റെ എല്ലാ പടങ്ങളിലും ഞാനും ജോലി ചെയ്ത് തുടങ്ങി. പാണ്ടിപ്പടയാണ് ഞാന്‍ കണ്‍ട്രോളറായി ചെയ്ത ആദ്യ സിനിമ. ദിലീപാണ് ആ അവസരവും തരുന്നത്. ഇതിനകം 250 ഓളം സിനിമകളില്‍ അഭിനയിച്ചു. സിനിമയിലെ വലിയൊരു നഷ്ടത്തെ കുറിച്ചും നന്ദു സൂചിപ്പിച്ചു. ജോഷി സാറിന്റെ റിലീസ്് ആകാതെ പോയ ജന്മം എന്ന ചിത്രത്തിലും എനിക്ക് ത്രൂഔട്ട് വേഷമുണ്ടായിരുന്നു. സുരേഷ് ഗോപി ചേട്ടന്റെ വലംകൈ ആയ കാശി എന്ന റോള്‍. ആ സിനിമ ഇറങ്ങിയിരുന്നെങ്കില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോലി എനിക്ക് എടുക്കേണ്ടി വരില്ലായിരുന്നു എന്ന് ജോഷി സാര്‍ എപ്പോവും പറയും. മോഹന്‍ലാല്‍ സാറാണ് എന്നെ ഒരുപാട് പിന്തുണയ്ക്കുന്ന മറ്റൊരാള്‍.

    Read more about: nandu actor നന്ദു
    English summary
    Actor Nandu Poduval Opens Up How Dileep Help His Career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X