For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  14 വര്‍ഷത്തിന് ശേഷം വീണ്ടും അച്ഛനായി; ഒരു മകന്റെ പിതാവായ സന്തോഷം പങ്കുവെച്ച് നടന്‍ നരേന്‍, ചിത്രം പുറത്ത്

  |

  ക്ലാസ്‌മേറ്റ്‌സിലെ മുരളി. നടന്‍ നരേനെ ഓര്‍മപ്പെടുത്താന്‍ ഈയൊരു കഥാപാത്രം തന്നെ ധാരളമാണ്. നിരവധി സിനിമകളില്‍ നായകനായും വില്ലനായിട്ടുമൊക്കെ തിളങ്ങിയ നടന്‍ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു നിമിഷത്തെ കുറിച്ചാണ് അടുത്തിടെ വെളിപ്പെടുത്തിയത്. ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ഭാര്യ ഗര്‍ഭിണിയായെന്നാണ് നരേന്‍ പറഞ്ഞത്.

  ഭാര്യയുടെയും മൂത്തമകളുടെയും കൂടെയാണ് അന്ന് കുഞ്ഞുവാവ വരുന്നുണ്ടെന്ന കാര്യം നടന്‍ പറഞ്ഞത്. ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയൊരു അതിഥി പിറന്നതിന്റെ സന്തോഷമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റെ ചിത്രമടക്കം പോസ്റ്റ് ചെയ്താണ് താരമെത്തിയത്.

  Also Read: ഒന്ന് കല്യാണം കഴിച്ചതിന് ഇത്രയും പരിഹാസമോ? മേക്കപ്പ് കൊള്ളില്ല, ആഭരണം പോര, ഗൗരിയെ വിമര്‍ശിച്ച് ആരാധകര്‍

  2007 ലാണ് നരേന്‍ മഞ്ജു ഹരിദാസിനെ വിവാഹം കഴിക്കുന്നത്. തന്മയ എന്നൊരു മകളും താരത്തിനുണ്ട്. ഈ വര്‍ഷം പതിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് താരദമ്പതിമാര്‍. അതേ ദിവസം തന്നെയാണ് കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരുന്നുണ്ടെന്ന വിവരം നരേന്‍ പുറംലോകത്തോട് പറയുന്നത്. സ്‌കാനിങ്ങ് റിപ്പോര്‍ട്ടിലെ ചിത്രം പുറംലോകത്തിന് കാണിച്ച് തന്റെ സന്തോഷം പങ്കുവെച്ച നരേന്‍ ആഗ്രഹിച്ചത് പോലൊരു കുഞ്ഞിനെയാണ് കിട്ടിയിരിക്കുന്നത്.

  Also Read: ചിമ്പു ഹാപ്പിയാണ്; പ്രൊപ്പോസ് ചെയ്ത അന്ന് ഞാൻ ഭയന്നു; മഞ്ജിമയെക്കുറിച്ച് ​ഗൗതം കാർത്തിക്ക്

  'സന്തോഷത്തോട് കൂടി ഞങ്ങള്‍ ഈ വാര്‍ത്ത നിങ്ങളെ അറിയിക്കുകയാണ്. ഞങ്ങള്‍ക്കിന്ന് ഒരു ആണ്‍കുഞ്ഞ് ജനിച്ചു', എന്നാണ് താരം പറഞ്ഞത്. ഒപ്പം കുഞ്ഞുവാവയുടെ കൈകള്‍ പിടിച്ചിരിക്കുന്ന ചിത്രം പുറംലോകത്തിന് കാണിച്ച് കൊടുക്കുകയും ചെയ്തിരുന്നു. മീര ജാസ്മിന്‍, ജയസൂര്യ, പ്രിയങ്ക നായര്‍, സംവൃത സുനില്‍, മുന്ന, ഷറഫൂദീന്‍, കൃഷ്ണപ്രഭ, തുടങ്ങി സിനിമാ താരങ്ങള്‍ മുതല്‍ ആരാധകരടക്കം നരേനും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്.

  കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം ഒരു അച്ഛനാവാന്‍ സാധിച്ചതിന് നരേനെ ആശംസിക്കുകയാണ് പ്രിയപ്പെട്ടവര്‍. മഞ്ജു ഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് ശേഷം കുഞ്ഞുവാവ ഡിസംബറിലേ എത്തുകയുള്ളുവെന്ന് നരേന്‍ മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ആള്‍ കുറച്ച് നേരത്തെ നവംബറില്‍ തന്നെ എത്തിയിരിക്കുകയാണ്. എന്തായാലും പതിനാല് വയസുള്ള മകള്‍ തന്മയ്ക്ക് കുഞ്ഞുവാവയുടെ വരവ് കൂടുതല്‍ സന്തോഷം നല്‍കുമെന്ന കാര്യവും ഉറപ്പാണ്.

  എന്നും മലയാളികളുടെ മനസില്‍ ഏറ്റവും പ്രിയപ്പെട്ടവനെന്ന സ്ഥാനം നേടിയെടുത്ത താരമാണ് നരേന്‍. ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ നരേന്‍ അച്ചുവിന്റെ അമ്മയിലാണ് നായകനാവുന്നത്. മീര ജാസ്മിനൊപ്പം ഇജോ എന്ന വക്കീല്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അവിടുന്നിങ്ങോട്ട് നായകനായി അനേകം സിനിമകൡ തിളങ്ങി. ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ്് ആണ് നരേന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ.

  അത്രയും നിഷ്‌കളങ്കമായൊരു കഥാപാത്രത്തെ മനോഹരമാക്കാന്‍ നരേന് സാധിച്ചിരുന്നു. മലയാളത്തിന് പുറമേ തമിഴിലും സജീവമായ താരം നായകനില്‍ നിന്നും വില്ലനിലേക്കും ചുവടുവെച്ചിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ വിക്രം എന്ന ചിത്രത്തില്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ് എന്ന വേഷത്തിലാണ് അഭിനയിച്ചത്. ബാക്കി സിനിമകളൊക്കെ മലയാളത്തിലാണ് വരാനിരിക്കുന്നത്.

  Read more about: narain നരേന്‍
  English summary
  Actor Narain Says He Blessed With A Baby Boy After 15 Years Of Marriage Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X