For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പുറത്ത് മീര ജാസ്മിൻ, പേടിച്ച് നിലത്ത് വീഴാറായി; ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് നരേൻ

  |

  മലയാളികൾക്ക് സുപരിചിതനായ നടനാണ് നടൻ നരേൻ, മിന്നാമിന്നിക്കൂട്ടം, അച്ചുവിന്റെ അമ്മ, ക്ലാസ്മേറ്റ്സ് തുടങ്ങി ഒട്ടനവധി സിനിമകളിൽ മലയാളത്തിൽ നടൻ അഭിനയിച്ചിട്ടുണ്ട്. അസിസ്റ്റന്റ് ക്യാമറമാൻ ആയിരുന്ന നരേൻ അടൂർ ​ഗോപാലകൃഷ്ണന്റെ നിഴൽക്കൂത്ത് എന്ന സിനിമയിലൂടെ ആണ് നടൻ സിനിമാ അഭിനയിത്തിലേക്ക് കടക്കുന്നത്.

  2002 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. പിന്നീട് 2004 ൽ ഫോർ ദ പീപ്പിൾ എന്ന സിനിമയിൽ അഭിനയിച്ചു. മലയാളത്തിൽ തരം​ഗം ഉണ്ടാക്കിയ സിനിമ ആയിരുന്നു ഇത്. അച്ചുവിന്റെ അമ്മയിലും ക്ലാസ്മേറ്റിലും വളരെ പ്രാധാന്യമുള്ള വേഷം ആയിരുന്നു നരേൻ ചെയ്തത്.

  Also Read: 'ചില താരങ്ങൾ നഗ്ന‌ത പ്രദർശിപ്പിക്കുന്ന റോളിൽ ഹാപ്പിയാണ്, നിത്യ മേനോൻ ദെവത്തിന് നന്ദി പറഞ്ഞു'; സന്തോഷ് വർക്കി!

  ഇപ്പോഴിതാ അച്ചുവിന്റെ അമ്മയിൽ അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നരേൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിൽ ഉർവശി, മീര ജാസ്മിൻ എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ. പുതുമുഖമെന്ന നിലയിൽ സിനിമയിൽ അഭിനയിക്കുമ്പോൾ ഭയമുണ്ടായിരുന്നെന്ന് നരേൻ പറയുന്നു. കാൻചാനൽ മീഡിയയോടാണ് പ്രതികരണം.

  Also Read: ​'ഗോപികയ്ക്കൊപ്പം ഡാൻസ് ചെയ്യാൻ ചമ്മലില്ല, ഷഫ്നയോടൊപ്പം ചെയ്യാൻ ചമ്മലാണ്'; ഭാര്യമാർക്കിടയിൽപ്പെട്ട ശിവൻ!

  'അച്ചുവിന്റെ അമ്മയാണ് താരങ്ങളുള്ള എന്റെ ആദ്യ സിനിമ. ഫോർ ദ പീപ്പിളിൽ എല്ലാവരും പുതുമുഖങ്ങൾ ആയിരുന്നു. അന്ന് അതിൽ കാവ്യ ആയിരുന്നു നായിക. കാവ്യ ഒരു വലിയ താരമാണ്. ഞാൻ സിനിമയിലേക്ക് വന്നിട്ടേ ഉള്ളൂ'

  'മീര ജാസ്മിൻ വന്ന് ജോയിൻ ചെയ്ത സമയത്ത് സത്യൻ സർ എന്നെ നോക്കി അപ്പുറത്ത് മീര ജാസ്മിനും ഉർവശിയും ആണ് താനെന്ത് ചെയ്യും എന്ന് ചോദിച്ചു. അത് ശരിയാണല്ലോ എന്ന് ഞാൻ കരുതി. പേടിക്കേണ്ട ഞാനുണ്ട് തന്റെ കൂടെ എന്ന് അദ്ദേഹം പറഞ്ഞു. അത് എനിക്ക് ഒരു പഠനം ആയിരുന്നു'

  Also Read: മനസിൽ തോന്നിയ കുറച്ചു കാര്യങ്ങൾ ഞാൻ ആ ഷോയിൽ പറഞ്ഞിട്ടുണ്ട്, ദേഷ്യത്തോടെയല്ല; വീഡിയോയുമായി ബാല

  ടെൻ‌ഷനിടിച്ച് ഹാർ‌ട്ട് ബീറ്റ് കൂടി ഇപ്പോൾ വീഴുമെന്ന് തോന്നും. അപ്പോഴേക്കും ആക്ഷൻ പറയുകയും ചെയ്യം. അവിടെ എല്ലാവരും പുതുമുഖങ്ങൾ ആണെങ്കിൽ ചിലപ്പോൾ പ്രയാസമുണ്ടാവില്ല. സത്യൻ സാറിന്റെ പിന്തുണ കൊണ്ടാണ് സിനിമ നന്നായി ചെയ്തതെന്നും നരേൻ പറഞ്ഞു.

  'എല്ലാവരേക്കാളും മുമ്പ് എനിക്ക് ​ഗുരുനാഥനായി വന്നത് രാജീവ് മേനോനാണ്. അസിസ്റ്റന്റ് ക്യാമറമാൻ ആയി വരുന്ന ആൾക്ക് അഭിനയിക്കാനാണ് മോഹം എന്നറിഞ്ഞിട്ടും എന്നെ എടുത്തത് ചെറിയ കാര്യമല്ല'

  Also Read: 'മുറിവുകൾ ഉണങ്ങുന്നു... ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി'; വൈകാരികമായ കുറിപ്പുമായി ​ഗായിക അഭയ ഹിരൺമയി!

  'ആദ്യ ദിവസത്തെ ഇന്റർവ്യൂവിൽ തന്നെ അഭിനയിക്കാനാണ് ഇഷ്ടമെന്ന് ഞാൻ പറഞ്ഞു. ഒരിക്കലും ഈ ആ​ഗ്രഹം പറയരുത് മണ്ടത്തരം കാണിക്കരുതെന്ന് പലരും പറഞ്ഞിരുന്നു. പക്ഷെ ഞാൻ പറഞ്ഞു. അഭിമുഖത്തിനിടെ എനിക്ക് അഭിനയിക്കാനാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പത്ത് സെക്കന്റ് നിർത്തി'

  ' ഞാൻ നിന്നെ ക്യാമറാമാൻ ആക്കാം, പിന്നീട് നീ തീരുമാനിച്ചോ എന്ന് അദ്ദേഹം പറഞ്ഞു. അതെനിക്ക് ഭയങ്കര സമാധാനം ആയി,' നരേൻ പറഞ്ഞു. അടുത്തിടെ കാർത്തിയുടെ തമിഴ് ചിത്രം കൈതിയിൽ നരേൻ ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Read more about: narain meera jasmine
  English summary
  Actor Narain Says He Was Scared To Act With Meera Jasmine And Urvashi; Here Is Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X