For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥി കാണുന്നത് പോലെ തന്നെ; അന്ന് മീരയെ കാണാൻ പോയപ്പോൾ; നരേൻ പറയുന്നു

  |

  മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ നരേൻ. നിരവധി സിനിമകളിൽ നായകനായും സഹനടൻ ആയും എല്ലാമെത്തിയ നരേൻ ചെയ്ത കഥാപാത്രങ്ങളിൽ മിക്കവയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അടൂർ ​ഗോപാലകൃഷ്ണന്റെ നിഴൽക്കൂത്ത് എന്ന സിനിമയിലൂടെ ആണ് നരേൻ അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. പിന്നീട് അച്ചുവിന്റെ അമ്മ, ക്ലാസ്മേറ്റ്സ്, മിന്നാമിന്നിക്കൂട്ടം തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളിൽ നരേൻ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന നടനായി നരേൻ മാറി.

  Also Read: 'എനിക്ക് നിന്നെ ഇഷ്ടമാണ്..., അനുപമ അരികിൽ നിൽക്കുന്നെന്ന് മനസിലാക്കാനുള്ള ശ്രമത്തിലാണ്'; മാധവ് സുരേഷ് പറഞ്ഞത്!

  ക്ലാസ്മേറ്റ്സ് എന്ന സിനിമയിലൂടെ ആണ് നരേൻ ജനപ്രീതി ആർജിച്ച നടനായി മാറുന്നത്. കൈതി ഉൾപ്പെടെയുള്ള തമിഴ് സിനിമകളിലും നടൻ അടുത്തിടെ ശ്രദ്ധേയ വേഷം ചെയ്തു. അദൃശ്യം ആണ് നരേന്റെ ഏറ്റവും പുതിയ സിനിമ. ഒരേസമയം മറ്റ് ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്.

  ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നരേൻ. മലയാളത്തിലെ മിക്ക താരങ്ങളുടെ ഒപ്പവും നരേൻ അഭിനയിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് നടൻ സംസാരിച്ചു. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം.

  Also Read: സച്ചിയേട്ടൻ പോയിട്ടും അദ്ദേഹത്തിന് വാട്സ്ആപ്പിൽ മെസേജ് അയക്കുമായിരുന്നു; വിയോഗം ഉൾകൊള്ളാൻ കഴിഞ്ഞില്ല: അന്ന

  ക്ലാസ്മേറ്റിലൂടെയാണ് മലയാളത്തിൽ കൂടുതൽ സൗഹൃദങ്ങൾ ഉണ്ടായത്. അങ്ങനെ ഒരു തീമും ആയിരുന്നല്ലോ. അതിന് ശേഷം അവരിൽ പൃഥിയോടൊപ്പമാണ് കൂടുതൽ സിനിമകൾ ചെയ്തത്. അങ്ങനെ പ്ലാൻ ചെയ്തതല്ല, സംഭവിച്ചതാണ്. സിനിമ കഴിഞ്ഞാൽ വിളിച്ച് കുശലാന്വേഷണങ്ങൾ നടത്തുന്ന സൗഹൃ​ദങ്ങൾ കുറവാണ്. എല്ലാവരും അവരുടേതായ തിരക്കുകളിൽ ആണെന്നും നരേൻ പറഞ്ഞു.

  'മീര ജാസ്മിനെക്കുറിച്ചും നരേൻ സംസാരിച്ചു. വളരെ കഴിവുള്ള ആളാണ്. വളരെ ഇന്റൻസും വൾനറബിളും ആണ്. മീരയെ അന്ന് കണ്ടത് അപ്രതീക്ഷിതം ആയാണ്. ദുബായിൽ ചെന്നപ്പോൾ വേറെ ഒരു ആവശ്യത്തിന് മീരയെ കോൺടാക്ട് ചെയ്യണമായിരുന്നു. അപ്പോൾ എന്തായാലും നേരിൽക്കാണാം എന്ന് കരുതി. കുറേ വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ മീറ്റ് ചെയ്തത്. = ഫൺ ആയിരുന്നു,' നരേൻ പറഞ്ഞു.

  പൃഥി നമ്മൾ കാണുന്ന പോലെ തന്നെയാണ്. വളരെ ജെനുവിൻ ആണ്. ഏറ്റവും കഴിവുള്ള നടിയാണ് ഉർവശി ചേച്ചി. കോമഡി കൈകാര്യം ചെയ്യാൻ പറ്റുന്നതിൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ആളാണ് അവരെന്നും നരേൻ പറഞ്ഞു.അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ ഉർവശിയും നരേനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

  സിനിമകളിൽ നിന്ന് ഏറെക്കാലമായി മാറി നിൽക്കുന്ന മീര അടുത്തിടെ മകൾ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിൽ ജയറാം ആയിരുന്നു നായകൻ.

  സിനിമാ ലോകത്ത് നിന്നും മാറി നിൽക്കുന്ന മീര ഇപ്പോൾ ദുബായിലാണ് താമസം. സോഷ്യൽ മീഡിയയിൽ സജീവമായ മീരയുടെ ഫോട്ടോകൾ ശ്രദ്ധ നേടാറുണ്ട്. സിനിമകളിൽ 2000 ങ്ങളിൽ നിറഞ്ഞു നിന്ന മീര പിന്നീട് പതിയെ സിനിമാ തിരക്കുകളിൽ നിന്ന് മാറുകയായിരുന്നു. ഏറെനാൾ നടിയെക്കുറിച്ച് ഒരു വിവരവും ആരാധകർക്ക് ലഭിച്ചിരുന്നില്ല. പിന്നീട് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങിയതോടെ ആണ് മീരയെ ആരാധകർക്ക് കാണാനായത്.

  Read more about: narain
  English summary
  Actor Narain Shares His Experience With Prithviraj And Meeja Jasmine; Recalls His Meeting With Meera
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X