For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാപ്പ മരിച്ചത് ഉമ്മ അറിഞ്ഞില്ലെന്ന് റഹ്മാന്‍; രോഹിണിയും ശോഭനയും റഹ്മാന്റെ കാമുകിമാരായിരുന്നോ? മറുപടിയിങ്ങനെ

  |

  തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്നു റഹ്മാന്‍. സൂപ്പര്‍ഹിറ്റ് സിനിമകളില്‍ കോളേജ് കുമാരനായും നായകനായിട്ടുമൊക്കെ റഹ്മാന്‍ തിളങ്ങി. അക്കാലത്ത് ശോഭനയും രോഹിണിയുമായിരുന്നു റഹ്മാന്റെ നായികമാരായി കൂടുതലും അഭിനയിച്ചത്. ഇതോടെ ഇവരുമായി റഹ്മാന്‍ പ്രണയത്തിലാണെന്ന കഥ പ്രചരിച്ചു.

  ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടന്‍. യഥാര്‍ഥ പ്രണയം സ്വന്തം വാപ്പയുടെയും ഉമ്മയുടെയും ജീവിതത്തില്‍ നിന്ന് തന്നെ കണ്ടിട്ടുണ്ടെന്നും അവരുടെ ജീവിതത്തെ കുറിച്ചുമൊക്കെ കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ റഹ്മാന്‍ പറഞ്ഞു.

  Also Read: കല്യാണം കഴിക്കാതെ ഗര്‍ഭിണിയായോന്ന് അധികമാരും ചോദിച്ചില്ല; കൂട്ടുകാരികള്‍ പോലും ചീത്ത വിളിച്ചെന്ന് സയനോര

  തന്റെ വാപ്പയും ഉമ്മയും അത്രയധികം സ്‌നേഹിച്ച് ജീവിച്ചിരുന്നവരാണെന്നാണ് റഹ്മാന്‍ പറയുന്നത്. ഉമ്മയ്ക്ക് ഓര്‍മ്മ പോലുമില്ലാതെ കിടക്കുന്ന സമയത്ത് നോക്കിയതെല്ലാം വാപ്പയാണ്. മക്കളെ കൊണ്ടോ, നഴ്‌സ്മാരെ കൊണ്ടോ ഒന്നും ചെയ്യാന്‍ സമ്മതിപ്പിച്ചിരുന്നില്ല. കുളിപ്പിക്കുന്നത് മുതല്‍ ഉടുപ്പ് മാറ്റുന്നത് വരെ വാപ്പയാണ് ചെയ്തത്. വേറെ ആരും ചെയ്താല്‍ ശരിയാവില്ലെന്നായിരുന്നു പുള്ളി പറഞ്ഞത്. എന്നാല്‍ വാപ്പ ആദ്യം മരിച്ചത് ഉമ്മ അറിഞ്ഞിരുന്നില്ലെന്നും റഹ്മാന്‍ പറയുന്നു.

  Also Read: എന്നോട് ചോദിക്കാതെ കമല്‍ ഹാസന്‍ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു; ഷൂട്ടിനിടയില്‍ ഉണ്ടായ ചുംബന രംഗത്തെ കുറിച്ച് രേഖ

  തന്റെ വിവാഹത്തെ കുറിച്ചും അഭിമുഖത്തില്‍ റഹ്മാന്‍ പറഞ്ഞിരുന്നു. 'ഒരു കല്യാണത്തിന് പോയപ്പോഴാണ് മെഹ്‌റുന്നീസയെ ആദ്യമായി കാണുന്നത്. അന്ന് മൂന്നാല് പെണ്‍കുട്ടികളുടെ കൂടെ തട്ടമൊക്കെ ഇട്ട് നില്‍ക്കുകയാണ്. നിലമ്പൂരിലുള്ള കുട്ടികളെയേ അന്ന് തട്ടമിട്ട് കണ്ടിട്ടുള്ളു. ടൗണിലൊന്നും അങ്ങനെയല്ല. അതുകൊണ്ട് കെട്ടുവാണെങ്കില്‍ ഇതുപോലൊരു കൊച്ചിനെ കെട്ടണമെന്ന് ഞാനെന്റെ സുഹൃത്തിനോട് പറഞ്ഞു. അവര്‍ അവളുടെ അഡ്രസ് കണ്ടെത്തി വീട്ടുകാര്‍ മുഖേനെ കല്യാണം ഉറപ്പിച്ചു. അങ്ങനെയാണ് തന്റെ വിവാഹം നടന്നതെന്ന്', റഹ്മാന്‍ പറയുന്നു.

  നടി ശോഭനയുടെയും രോഹിണിയുടെയും പേരിനൊപ്പം വന്ന ഗോസിപ്പുകളെ കുറിച്ചും റഹ്മാന്‍ വിശദീകരിച്ചു. 'അക്കാലത്ത് നമ്മുടെ കള്‍ച്ചര്‍ കുറച്ച് ഓര്‍ത്തഡോക്‌സ് ആയിരുന്നു. സമൂഹത്തില്‍ ആണും പെണ്ണും വേറെയാണ്. സിനിമയില്‍ മാത്രമേ പുരുഷനും സ്ത്രീയും കെട്ടിപ്പിടിക്കുന്നതൊക്കെ. സാധരണക്കാര്‍ക്ക് അതുള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.

  ശോഭനയുമായിട്ടോ, രോഹിണിയുമായിട്ടോ ഷൂട്ടിങ്ങ് കഴിഞ്ഞ് ഏതെങ്കിലും റസ്‌റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കുകയോ, ഐസ്‌ക്രീം കഴിക്കുകയോ ചെയ്താല്‍ അതിന്റെ പേരിലൊക്കെ കഥ വന്ന് തുടങ്ങി. എല്ലാവരുടെ പേരിലും ഇത്തരം കഥ വരും. എന്നാല്‍ സെലിബ്രിറ്റികളായത് കൊണ്ടാവും പത്രങ്ങളില്‍ അടക്കം ഗോസിപ്പ് വന്നത്. സത്യത്തില്‍ അങ്ങനൊരു പ്രണയവും ഉണ്ടായിരുന്നില്ലെന്ന് തന്നെയാണ് റഹ്മാന്‍ ഉറപ്പിച്ച് പറയുന്നത്.

  ശോഭനയും രോഹിണിയും ഞാനുമൊക്കെ ഒരേ പ്രായത്തിലുള്ളവരാണ്. അതുകൊണ്ട് കൂടുതലായി ആസ്വദിക്കാന്‍ സാധിച്ചു. ഞാനീ ഗോസിപ്പുകളൊന്നും വായിച്ചിരുന്നില്ല. എനിക്ക് മലയാളം വായിക്കാനും അറിയില്ലായിരുന്നു. പിന്നെ ആരെങ്കിലും പറയുമ്പോഴെ ഇതൊക്കെ അറിയുകയുള്ളു. എന്നാല്‍ എന്റെ മമ്മി ഇതൊക്കെ വായിക്കുന്നുണ്ടായിരുന്നു. സിനിമയില്‍ നിന്നും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച നടി ഉണ്ടായിരുന്നുവെന്നും റഹ്മാന്‍ പറയുന്നു.

  Read more about: rahman റഹ്മാന്‍
  English summary
  Actor Rahman Opens Up About Gossips With Actress Shobana And Rohini Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X