For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായർ പെൺകുട്ടിയെയും കൊണ്ട് ഓടി രക്ഷപ്പെട്ടത് കൽക്കട്ടയിലേക്ക്; വാപ്പയുടെ വിപ്ലവ പ്രണയത്തെ കുറിച്ച് റഹ്മാന്‍

  |

  സൂപ്പര്‍ നായകനെന്ന് തൊണ്ണൂറുകളില്‍ മുദ്രക്കുത്തപ്പെട്ട നടന്‍ റഹ്മാന്‍ പിന്നീട് ഒതുങ്ങി പോയിരുന്നു. സിനിമയെ അത്ര സീരിയസായി കാണാത്തതാണ് തനിക്ക് പറ്റിയ അബദ്ധമെന്നാണ് അടുത്തിടെ അഭിമുഖങ്ങളിലൂടെ റഹ്മാന്‍ പറയുന്നത്. അതേ സമയം തന്റെ ജീവിതത്തില്‍ ശക്തമായൊരു പ്രണയം കണ്ട് വളര്‍ന്നതിനെ പറ്റി നടന്‍ പറയുന്ന വാക്കുകള്‍ വൈറലാവുകയാണ്.

  സ്വന്തം മാതാപിതാക്കള്‍ രണ്ട് വ്യത്യസ്ത മതങ്ങളില്‍ നിന്നും വിവാഹം കഴിച്ചവരാണെന്നാണ് റഹ്മാന്‍ പറയുന്നത്. അന്നത്തെ കാലത്ത് വലിയ വിപ്ലവമായി മാറുന്ന സംഭവമായിരുന്നെങ്കിലും ഇരുവരും സന്തോഷത്തോടെ ജീവിച്ചു. ഇടയ്ക്ക് മമ്മിയെ മതം മാറ്റുകയോ നിസ്‌കരിക്കാന്‍ പഠിപ്പിക്കുയോ ഒന്നും ചെയ്തിട്ടില്ലെന്നാണ് കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ റഹ്മാന്‍ പറയുന്നത്.

  Also Read: ശരിക്കും ശങ്കറിനെ ഒതുക്കിയതായിരുന്നോ? അന്ന് നായകനായിരുന്നപ്പോഴുണ്ടായ പ്രശ്‌നത്തെ കുറിച്ച് നടന്‍ പറയുന്നതിങ്ങനെ

  നിലമ്പൂരാണ് സ്വദേശമെങ്കിലും നാട്ടില്‍ നിന്നുള്ള അധികം ഓര്‍മ്മകളൊന്നും തനിക്കില്ലെന്നാണ് റഹ്മാന്‍ പറയുന്നത്. എന്റെ അച്ഛനും അമ്മയും അബുദാബിയില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. സഹോദരിയും അവിടെ പഠിച്ചു. ഞാനും കുറച്ച് നാള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും പിന്നെ ഊട്ടിയില്‍ വന്ന് പഠിക്കാന്‍ തുടങ്ങി. അതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ശരിക്കും വാപ്പയുടെ പേരാണ് കെ എം എ റഹ്മാന്‍ എന്നുള്ളത്.

  Also Read: കാമുകിയായ റാണി പിതാവ് അമിതാഭിനെ ചുംബിച്ചു; സഹിക്കാന്‍ കഴിയാതെ പ്രണയം ഉപേക്ഷിച്ച് അഭിഷേക് ബച്ചന്‍

  അമ്മയുടെ പേര് സാവിത്രി നായര്‍. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അതുപോലൊരു കാലത്ത് രണ്ട് മതവിഭാഗത്തില്‍ നിന്നും കല്യാണം കഴിച്ചതിന്റെ പേരില്‍ എനിക്ക് യാതൊന്നും അനുഭവിക്കേണ്ടതായി വന്നിട്ടില്ല. പക്ഷേ ഈ രണ്ട് മതങ്ങള്‍ തമ്മില്‍ വലിയ പ്രശ്‌നങ്ങളാണെന്നാണ് ആ കാലത്തെ കുറിച്ച് ഞാന്‍ കേട്ടിട്ടുള്ളത്. നായന്മാരും മുസ്ലീങ്ങളും തമ്മില്‍ വെട്ടും കുത്തുമൊക്കെ നടത്തുന്ന കാലത്താണ് വാപ്പയും മമ്മിയും വിവാഹം കഴിക്കുന്നതെന്ന് റഹ്മാന്‍ പറഞ്ഞു.

  അന്ന് ഓടി രക്ഷപ്പെട്ടതിന് ശേഷം കല്‍ക്കട്ടയില്‍ വച്ചാണ് രണ്ടാളും വിവാഹം കഴിക്കുന്നത്. അതൊക്കെ ഭയങ്കര വിപ്ലവകരമായ കാര്യമാണ്. കാരണം ആ കാലഘട്ടത്തിലാണ് ഇത് നടന്നതെന്ന് കൂടി ചിന്തിക്കണം. ഡാഡി മെര്‍ച്ചന്റ് നേവിയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അക്കാലത്ത് ഒരു റഷ്യന്‍ ഗേള്‍ഫ്രണ്ട് വാപ്പയ്ക്ക് ഉണ്ടായിരുന്നതായി പറഞ്ഞ് കേട്ടിട്ടുണ്ട്. അവരുടെ ഫോട്ടോ ഉണ്ടായിരുന്നു.

  മമ്മി കോഴിക്കോടുകാരിയാണ്. നിലമ്പൂരില്‍ ട്രെയിനിങ്ങിനോ മറ്റോ വന്നതാണ്. അന്ന് വലിയൊരു പ്രളയം വന്ന സമയമാണ്. എല്ലായിടത്തും വെള്ളം കയറിയതോടെ ഡാഡിയുടെ വീട്ടിലാണ് താമസിക്കാനായി എല്ലാവരും വന്നത്. വല്യുപ്പ ഫോറസ്റ്റ് വകുപ്പിലാണ് ജോലി ചെയ്യുന്നത്. കുറച്ചൂടി ഉയര്‍ന്ന സ്ഥലത്താണ് ഞങ്ങളുടെ തറവാട് വീട്. ആര്‍ക്കെങ്കിലും എന്ത് പ്രശ്‌നമുണ്ടായാലും ഒരു പഞ്ചായത്ത് പോലെ വരുന്നത് ആ വീട്ടിലേക്കാണ്. അങ്ങനെയാണ് മമ്മിയും ആ വീട്ടിലേക്ക് വരുന്നത്.

  അവിടുന്നാണ് വാപ്പയുമായി കണ്ടുമുട്ടുന്നതും ഇരുവരും ഇഷ്ടത്തിലാവുന്നതും. അന്ന് റഷ്യന്‍ ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നെങ്കിലും അവരെ ഉപേക്ഷിച്ചിട്ടാണ് മമ്മിയെ കല്യാണം കഴിക്കുന്നത്. ജീവിതത്തിന്റെ അവസാനം വരെ ആ പ്രണയം നിലനിന്നു. മമ്മിയുടെ പേര് മാറ്റാനൊന്നും പുള്ളി ശ്രമിച്ചിട്ടില്ല. സാവി എന്നാണ് അവസാനം വരെ പിതാവ് വിളിച്ചത്. മമ്മിയെ നിസ്‌കരിക്കാന്‍ പഠിപ്പിക്കുയോ മതം മാറാന്‍ പറയുകയോ ഒന്നും ചെയ്തിട്ടില്ലെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

  Read more about: rahman റഹ്മാന്‍
  English summary
  Actor Rahman Opens Up About His Father And Mothers Inter-caste marriage Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X