Just In
- 4 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 4 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 4 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 4 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
രാഹുലിന് വേണ്ടി അണിനിരന്ന് ഉമ്മന്‍ ചാണ്ടിയും ഗെലോട്ടും, കോണ്‍ഗ്രസില്‍ ജി23ക്കെതിരെ പോര്!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കെട്ടുന്നെങ്കില്‍ ഇതുപോലെയുള്ള പെണ്‍കുട്ടിയെ കെട്ടണം; മെഹറുവിനെ ഭാര്യയാക്കിയ കഥ പറഞ്ഞ് നടന് റഹ്മാന്
ഒരു കാലത്ത് മലയാള സിനിമയില്‍ ചോക്ലേറ്റ് ഹീറോ ആയി വിലസി നടന്ന താരമാണ് റഹ്മാന്. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന താരം ശക്തമായ വേഷങ്ങളിലൂടെ തിരിച്ച് വരവ് നടത്തി. ഈ ലോക്ഡൗണ്‍ കാലത്ത് ഭാര്യക്കും മക്കള്‍ക്കുമൊപ്പമുള്ള ജീവിതത്തെ കുറിച്ച് സോഷ്യല്‍ മീഡിയ പേജിലൂടെ റഹ്മാന് തന്നെ പങ്കുവെച്ചിരുന്നു. വീട്ടിലെ ജോലിക്കാരിയെ സ്വന്തം വീട്ടിലേക്ക് വിട്ട് കുടുംബം ഒന്നിച്ചാണ് ജോലികള്‍ ചെയ്തിരുന്നതെന്ന് റഹ്മാന് പറഞ്ഞ വാക്കുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു.
വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു
താരകുടുംബത്തിന്റെ ചിത്രങ്ങള്‍ വളരെ വേഗം വൈറലായി മാറുന്നതാണ് പതിവ്. തന്റെ ജീവിതത്തില്‍ ഏറ്റവും വലിയ ശക്തി തന്റെ ഭാര്യയായിരുന്നുവെന്ന് റഹ്മാന് മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിച്ചും റഹ്മാന് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. പല നടിമാരുടെ പേരിനൊപ്പം റഹ്മാന്റെ പേര് കൂടി ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ വന്നിട്ടുണ്ടെങ്കിലും മെഹറുവിനെ കെട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് താരം പറയുന്നു.
'സിനിമയില്‍ വന്നു കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ പ്രണയവും ബ്രേക്കപ്പുമെല്ലാം നടന്നു. എന്നെ വിവാഹം കഴിപ്പിക്കണം എന്ന ചിന്ത വീട്ടുകാര്‍ക്ക് വരുന്നത് എനിക്ക് 26 വയസ് ഉള്ളപ്പോഴാണ്. പല ആലോചനകളും വന്നെങ്കിലും ഞാന്‍ അതിനെല്ലാം നോ പറഞ്ഞു. എന്നാല്‍ ചെന്നൈയില്‍ സുഹൃത്തിന്റെ ഫാമിലി ഫങ്ക്ഷന് പോയപ്പോള്‍ തട്ടമിട്ട മൂന്ന് പെണ്‍കുട്ടികളെ കണ്ടു.
കെട്ടുന്നെങ്കില്‍ ഇത് പോലെ ഒരു പെണ്‍കുട്ടിയെ കെട്ടണം അന്ന് ഞാന്‍ കൂട്ടുകാരനോട് പറഞ്ഞത് പടച്ചോന് കേട്ടു. ഒരു സുഹൃത്താണ് മെഹറുവിന്റെ അഡ്രസ് കണ്ടുപിടിച്ചു പെണ്ണ് ചോദിക്കുന്നത്. മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പരമ്പരയില്‍ പെട്ട സില്‍ക്ക് ബിസിനസുകാര്‍ ആയിരുന്നു മെഹറുവിന്റെ കുടുംബം. സിനിമ ഒന്നും കാണാറില്ലാത്ത കുടുംബമായിരുന്നു അവരുടേത്.
വിവാഹത്തിന് ചില നിബന്ധനകള്‍ അവര്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും ഒടുവില്‍ സമ്മതിച്ചു. രണ്ടാമത്തെ മോളുണ്ടാകുന്നതിനു മുന്‍പ് ഞാന്‍ സിനിമ ഇല്ലാതെ നില്‍ക്കുകയാണ്. മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ വയ്യാതെ പൂര്‍ണമായും വീട്ടില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ദിവസം രാത്രി മെഹറു പറഞ്ഞു അവസരം ദൈവം തരുന്നതാണ്, സമയമാകുമ്പോള്‍ അത് വരും. പിന്നീടൊരിക്കലും സിനിമയില്ലാതെ ഞാന്‍ വിഷമിച്ചിട്ടില്ലെന്നും റഹ്മാന് പറയുന്നു.