Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ആദ്യ പ്രണയിനിയെ കുറിച്ച് റഹ്മാന്, അവള് കണ്ടതോടെ ജീവിതം മാറി മറിഞ്ഞു! വെളിപ്പെടുത്തലുമായി റഹ്മാന്!
മോഹന്‍ലാല്‍, ശങ്കര്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം 80-90 കാലഘട്ടത്തില്‍ തിളങ്ങി നിന്നവരാണ്. അക്കൂട്ടത്തില്‍ പ്രധാനി നടന് റഹ്മാനായിരുന്നു. പലതരത്തിലുള്ള നായക വേഷത്തിലൂടെയും സഹോദരന്റെ വേഷത്തിലുമെല്ലാം തകര്‍ത്തഭിനയിച്ച റഹ്മാന് ഇപ്പോഴും സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്.
സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്ത് റഹ്മാന് പലപ്പോഴും ഗോസിപ്പു കോളങ്ങളില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ അതിലൊന്നും സത്യമുണ്ടായിരുന്നില്ല. ഇന്ന് സിനിമയെ പോലെ കുടുംബത്തെ സ്നേഹിക്കുന്ന റഹ്മാന് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതെന്താണെന്ന് ചോദിച്ചാല്‍ അത് കുടുംബമാണെന്ന് പറഞ്ഞിരിക്കുകയാണ്. മാത്രമല്ല തനിക്കുണ്ടായിരുന്ന പ്രണിയിനിയെ കുറിച്ചും റഹ്മാന് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

സൂപ്പര്‍ താരമായിരുന്ന റഹ്മാന്
പത്മരാജന് സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലൂടെയായിരുന്നു റഹ്മാന് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. രവി പൂത്തുരാന് എന്ന കൗമക്കാരനാ സ്കൂള്‍ വിദ്യാര്‍ത്ഥിയായി റഹ്മാന് തകര്‍ത്തഭിനയിച്ചിരുന്നു. പിന്നീടിങ്ങോട്ട് ഒരുവിധം എല്ലാ സിനിമകളിലും റഹ്മാന്റെ സാന്നിധ്യമുണ്ടായിരുന്നു. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലേക്കും അഭിനയിക്കാന്‍ റഹ്മാന് പോയിരുന്നു. ഇപ്പോഴും വ്യത്യസ്തമായ ഒത്തിരി കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സജീവമായിരിക്കുകയാണ് താരം.

ആദ്യ പ്രണയിനിയെ കുറിച്ച്
എന്റെ ആദ്യ പ്രണയിനി ആരാണെന്ന് ചോദിച്ചാല്‍ എനിക്ക് ഒരു ഉത്തരമേയുള്ളു. അത് എന്റെ ഭാര്യ മെഹറുന്നീസയാണ്. അവളെ കണ്ടതാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. ഇന്നും കുടുംബം ഒപ്പമില്ലാതെ യാത്ര ചെയ്യുമ്പോള്‍ എനിക്കെന്തോ ഒരു ഭയമാണ്. ആകെ ഒറ്റപ്പെട്ടത് പോലെ തോന്നും. അവരാണ് എന്റെ ശക്തി. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ ആദ്യ പത്തു വര്‍ഷങ്ങളില്‍ പല നടിമാരുടെയും പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം എന്നെ സഹായിച്ചിട്ടേയുള്ളു. അതുകൊണ്ട് സഹതാരങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ എനിക്ക് സാധിച്ചു. ഞാന്‍ ഗോസിപ്പുകള്‍ ആസ്വദിക്കുന്ന വ്യക്തിയാണ്. മെഹ്റുന്നീസയോട് ഞാന്‍ പറയാറുണ്ട്, എന്നെ പറ്റി ഇപ്പോള്‍ എന്തെങ്കിലും ഗോസിപ്പുകള്‍ ഉണ്ടായെങ്കില്‍ എന്ന്.

നടി ആക്രമിക്കപ്പെട്ട സംഭവം
തന്നെ ഈയിടെ വല്ലാതെ അലോസരപ്പെടുത്തിയ സംഭവം മലയാള സിനിമയില്‍ നടി ആക്രമിക്കപ്പെട്ടതാണെന്നാണ് റഹ്മാന് പറയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു. എനിക്ക് ദുഃഖമല്ല തോന്നിയത്. മറിച്ച് വല്ലാത്ത ദേഷ്യമാണ് തോന്നിയത്. നമ്മുടെ ആളുകളോട് തന്നെ എന്തോ ഒരു ദേഷ്യം തോന്നി. നമ്മള് സംസ്കാരത്തെ കുറിച്ചും മൂല്യത്തെക്കുറിച്ചുമെല്ലാം അഭിമാനത്തോടെ പറയാറുണ്ട്. പക്ഷെ ഇതുപോലെ മോശം വ്യക്തികള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നും റഹ്മാന് പറയുന്നു.

റഹ്മാന്റെ സിനിമാ ജീവിതം
എണ്‍പതുകളില്‍ മലയാളത്തിലായിരുന്നു തിളങ്ങി നിന്നതെങ്കിലും തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളില്‍ നായക-ഉപനായക വേഷങ്ങളില്‍ റഹ്മാന് അഭിനയിച്ചിരുന്നു. തെലുങ്കിലേക്കും തമിഴിലേക്കും അഭിനയിക്കാന്‍ പോയതോടെ മലയാളത്തില്‍ ഇടവേള വന്നിരുന്നു. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാന് ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു. ഭരതന്, കെ. ബാലചന്ദ്രര്‍, പ്രിയദര്ശന്, കെ.എസ്. സേതുമാധവന് തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളില്‍ നായകവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ശിവാജി ഗണേശന്, പ്രേംനസീര്‍ തുടങ്ങിയ പഴയതലമുറയ്ക്കൊപ്പവും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പവും അഭിനയിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന് കൂട്ടുകെട്ടിന്റേതായി ഏഴ് ചിത്രങ്ങള്‍ പുറത്തുവന്നു. ഇവയിലേറെയും സൂപ്പര്‍ ഹിറ്റുകളായിരുന്നു.
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!