For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപ് അത് ചെയ്യില്ലെന്ന് എനിക്കറിയാം; പുള്ളി പറഞ്ഞിട്ട് ഒറ്റ ഷോട്ടിന് വരെ വന്നിട്ടുണ്ടെന്ന് നടൻ റിയാസ് ഖാന്‍

  |

  മലയാള സിനിമയിലെ വില്ലന്മാരുടെ ലിസ്റ്റെടുത്താല്‍ ആദ്യമെത്തുന്ന പേരുകളിലൊന്ന് റിയാസ് ഖാന്റേതാണ്. തുടക്കം മുതല്‍ മസില്‍ പെരുപ്പിച്ച് വേറിട്ടൊരു വില്ലന്‍ ലുക്കിലേക്ക് എത്താന്‍ റിയാസിന് സാധിച്ചിരുന്നു. താന്‍ സിനിമയിലേക്ക് വന്നിട്ട് മുപ്പത്തിയൊന്ന് വര്‍ഷം കഴിഞ്ഞു. ഇത്രയും കാലത്തിനിടയ്ക്ക് മറക്കാന്‍ പറ്റാത്ത ഒത്തിരി കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് റിയാസ് ഖാനിപ്പോള്‍.

  നടന്‍ ദിലീപുമായി അതിരുകളില്ലാത്തൊരു ബന്ധം തനിക്കുണ്ടെന്നും സീരിയല്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ റിയാസ് ഖാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ചില സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നതും ഈ സൗഹൃദം കാരണമാണ്. മറ്റേ കേസിലൊന്നും ദിലീപ് ഉള്‍പ്പെട്ടിട്ടില്ലെന്നും റിയാസ് ഖാന്‍ വ്യക്തമാക്കി. വിശദമായി വായിക്കാം.

  Also Read: മക്കളെ തല്ലുന്നത് പോലെ ഭാര്യയെയും തല്ലാം; സീരിയലിലെ നായകന്മാരൊക്കെ പോഴന്മാരാണെന്ന് നടന്‍ വിഷ്ണു പ്രസാദ്

  മലയാളത്തില്‍ ആദ്യമായി അഭിനയിച്ചതിന് ശേഷം കുറച്ച് ഗ്യാപ്പ് വന്നിരുന്നുവെന്നാണ് റിയാസ് ഖാന്‍ പറയുന്നത്. പിന്നെ ശ്രദ്ധിക്കപ്പെടുന്നത് ബാലേട്ടനിലാണ്. തമിഴിലെ എന്റെ ഒരു സിനിമ കണ്ടിട്ടാണ് ബാലേട്ടനിലേക്ക് വിളിക്കുന്നത്. വില്ലന്‍ ലുക്കില്ലാത്ത പയ്യന്‍ ലുക്കിലുള്ള എന്നാല്‍ വില്ലനായ ഒരാളെയാണ് അവര്‍ക്ക് വേണ്ടത്. വേറൊരു സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്ന സമയത്താണ് തുളസിദാസ് സാര്‍ എന്നെ കാണുന്നത്. അദ്ദേഹമാണ് എന്നെ കുറിച്ച് ബാലേട്ടന്റെ അണിയറ പ്രവര്‍ത്തകരോട് പറയുന്നത്.

  Also Read: രണ്ട് വിവാഹം, ഒരു ലിവിങ് റിലേഷന്‍; വിവാഹത്തിലുള്ള വിശ്വാസം തന്നെ പോയിരുന്നുവെന്ന് നടന്‍ കമല്‍ ഹാസന്‍

  തന്റെ കരിയറില്‍ ബ്രേക്ക് തന്ന ചിത്രമാണ് ബാലേട്ടന്‍. ആ സിനിമ പല ഭാഷകളിലേക്കും റീമേക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നു. പക്ഷേ എല്ലായിടത്തും ആ സിനിമ എത്തിയില്ല. തെലുങ്കില്‍ മാത്രമാണ് എടുത്തത്. അതില്‍ ഞാന്‍ അഭിനയിച്ചു. ഈ സിനിമ കാരണമാണ് അവിടെയും താന്‍ ശ്രദ്ധിക്കപ്പെട്ടതെന്ന് നടന്‍ പറയുന്നു. ഇതിനൊപ്പമാണ് ദിലീപുമായിട്ടുള്ള അപൂര്‍വ്വ സൗഹൃദത്തെ കുറിച്ച് റിയാസ് ഖാന്‍ പറയുന്നത്.

  റ്റു കണ്‍ട്രീസിലെ ആ വേഷം ചെയ്യാന്‍ കാരണം നടന്‍ ദിലീപാണ്. കൊച്ചി എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോഴാണ് ദിലീപിന്റെ കോള്‍ വരുന്നത്. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ളതാണ്. ഞാനെന്തൊക്കെ കോമഡി ചെയ്യുമെന്ന് പുള്ളിയ്ക്ക് അറിയാം. അതൊക്കെ ഞാന്‍ വളരെ മുന്‍പേ അദ്ദേഹത്തിന് കാണിച്ച് കൊടുത്തതാണ്. ആ സിനിമയില്‍ വലിയ കഥാപാത്രമല്ല. എങ്കിലും ദിലീപേട്ടനാണ് റിയാസിനെ കൊണ്ട് ചെയ്യിപ്പിക്കാമെന്ന് പറഞ്ഞത്. കോപ്രായങ്ങളൊക്കെ അവന്‍ ചെയ്യുമെന്ന് പറഞ്ഞത് ദിലീപാണ്.

  ദിലീപേട്ടന്റെ പടത്തില്‍ മെയിന്‍ കഥാപാത്രം മുതല്‍ ചെറിയ വേഷങ്ങള്‍ വരെ ഞാന്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ഏതെങ്കിലും സിനിമയില്‍ വേണമെന്ന് പുള്ളി പറയും. ഒരൊറ്റ ഷോട്ടിന് വേണ്ടി പോലും ഞാന്‍ വന്നിട്ടുണ്ട്. അത് സന്തോഷമുള്ള കാര്യമാണെന്ന് പറഞ്ഞ റിയാസ് ഖാന്‍ ദിലീപുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും പറഞ്ഞു.

  'അതിരുകളൊന്നുമില്ലാത്ത സ്‌നേഹമാണ്. അതങ്ങനെ പറയാന്‍ പറ്റില്ല. പുള്ളി എന്താണെന്ന് എനിക്കും നേരെ തിരിച്ചും അറിയാം. അവിടുന്ന് നടന്ന് വരുന്നത് കണ്ടാലേ എന്തേലും പ്രശ്‌നമുണ്ടെങ്കില്‍ മുഖത്ത് നിന്ന് മനസിലാക്കാം. വളരെ സ്നേഹിക്കുന്നയാളാണ് ദിലീപ്. പുള്ളി എന്താണെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ പേരിലുള്ള കേസ് ഒന്നും അദ്ദേഹം ചെയ്തിട്ടില്ലെന്ന് തന്നെ വിശ്വസിക്കുന്ന ആളാണ് താനെന്നും', നടന്‍ കൂട്ടിച്ചേര്‍ത്തു.

  പിന്നെ സ്ഥിരമായി വില്ലന്‍ വേഷം ചെയ്യുന്നതിന്റെ കാരണമെന്താണെന്ന് കൂടി അഭിമുഖത്തില്‍ റിയാസ് പറഞ്ഞിരുന്നു. 'ഞാന്‍ വില്ലന്‍ ലുക്കില്‍ നടക്കുന്നയാളല്ല. സിനിമയുടെ രീതി അങ്ങനെയാണ്. ഒരു പീക്കിലേക്ക് നമ്മളെത്തി കഴിഞ്ഞാല്‍ പിന്നെ കിട്ടുന്നതൊക്കെ അതുപോലെയുള്ള വേഷങ്ങളാവും. തിരക്കഥാകൃത്ത് എഴുതുന്നത് പോലും അങ്ങനെയാവും. അതല്ലാതെ കിട്ടണമെങ്കില്‍ ഞാന്‍ സംവിധായകനോ നിര്‍മാതാവോ ആവണം. ആ സമയത്ത് സിനിമ കിട്ടാനായി ഞാന്‍ ഓട്ടത്തിലായിരുന്നു. കിട്ടിയത് എന്താണോ അതൊക്കെ ചെയ്തു', അങ്ങനെയാണ് സ്ഥിരം വില്ലനായതെന്നാണ് റിയാസ് പറയുന്നത്.

  English summary
  Actor Riyaz Khan Opens Up About His Friendship With Actor Dileep Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X