twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയം സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു, സിനിമയിലെ ചുവട് വയ്പ്പിനെ കുറിച്ച് സായികുമാറിന്റെ സഹോദരി

    |

    മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരകുടുംബമാണ് കൊട്ടാരക്കര ശ്രീധരൻ നായരുടേത്. അച്ഛന് ശേഷം മക്കളായ സായി കുമാറും ശോഭ മോഹനും അഭിനയത്തിലേയ്ക്ക് എത്തുകയായിരുന്നു. ഇന്നും സിനിമയിൽ സജീവമാണ് ഇരുവരും. ഇപ്പോഴിത ഇവരുടെ കുടുബത്തിൽ നിന്ന് ഒരാൾ കൂടി വെള്ളിത്തിരയിലേയ്ക്ക് എത്തിയിരിക്കുകയാണ്. കൊട്ടാരക്കര ശ്രീധരൻ നായരുടെ ഇളയമകൾ, സായികുമാറിന്റെയും ശോഭാ മോഹന്റെയും സഹോദരി ശൈലജയാണ് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.ആ സിനിമയുടെ

    സെറ്റിൽ വച്ച് ശരിക്കും കരഞ്ഞു, വിശന്നിട്ടായിരുന്നു അധികം എടുത്തത്, വെളിപ്പെടുത്തി നന്ദുസെറ്റിൽ വച്ച് ശരിക്കും കരഞ്ഞു, വിശന്നിട്ടായിരുന്നു അധികം എടുത്തത്, വെളിപ്പെടുത്തി നന്ദു

    അച്ഛന്റെ മേൽവിലാസമില്ലാതെ ഓഡീഷനിലൂടെയാണ് താരം സിനിമയിൽ എത്തിയിരിക്കുന്നത്. ഓഡിഷനിൽ പങ്കെടുത്ത് കഴിവ് തെളിയിച്ചാണ്. അപ്പോൾ മാത്രമാണ് കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ പുറത്തിറങ്ങുന്ന ദുൽഖർ സൽമാന്റെ 'സല്യൂട്ട്', ജോജു ജോർജിന്റെ 'ഒരു താത്വിക അവലോകനം' എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ ശൈലജ എത്തുന്നുണ്ട്. കൂടാതെ പ്രണയവർണ്ണങ്ങൾ, അമ്മ അറിയാതെ എന്നീ പരമ്പരകളിൽ ശൈലജ അഭിനയിക്കുന്നുണ്ട്.

    ചെറിയ ഇടവേളയ്ക്ക് ശേഷം മിയ വീണ്ടും അഭിനയത്തിലേയ്ക്ക്, ആശംസയുമായി ആരാധകർചെറിയ ഇടവേളയ്ക്ക് ശേഷം മിയ വീണ്ടും അഭിനയത്തിലേയ്ക്ക്, ആശംസയുമായി ആരാധകർ

    സെറ്റിൽ വെച്ച് കരീനയെ 'മാം' എന്ന് വിളിച്ചു, സെയ്ഫിന്റെ സ്ത്രീകളോടുള്ള പെരുമാറ്റത്തെ കുറിച്ച് നടിസെറ്റിൽ വെച്ച് കരീനയെ 'മാം' എന്ന് വിളിച്ചു, സെയ്ഫിന്റെ സ്ത്രീകളോടുള്ള പെരുമാറ്റത്തെ കുറിച്ച് നടി

    ശൈലജ

    ഏറെ വൈകിയാണ് താരം സിനിമയിൽ എത്തയത്.. ഇപ്പോഴിത അതുനുള്ള കാരണം വെളിപ്പെടുത്തുകയാണ് ശൈലജ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെറുപ്പത്തിൽ സിനിമ തന്റെ സ്വപ്നത്തിലെ ഇല്ലായിരുന്നു എന്നാണ് താരം പറയുന്നത്. ശൈലജയുടെ വാക്കുകൾ ഇങ്ങനെ... സിനിമ എന്റെ സ്വപ്നങ്ങളിൽ ഇല്ലായിരുന്നു. നന്നായി പഠിക്കണം, ജോലി വാങ്ങണം എന്നതു മാത്രമായിരുന്നു ചിന്ത. പഠിക്കുന്ന സമയത്ത് ഒരു സ്കൂൾ നാടകത്തിൽ പോലും അഭിനയിച്ചിട്ടില്ല. വീട്ടിൽ എന്തെങ്കിലും ഒരു ചടങ്ങുണ്ടെങ്കിൽ പോലും ക്യാമറയുടെ മുന്നിൽ നിന്നു മാറി നിൽക്കും.ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്ന സമയത്ത് ഒരു സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിലും ഞാൻ വേണ്ടെന്നു പറഞ്ഞു. ജോലിയായിരുന്നു എന്റെ യഥാർഥ സ്വപ്നം. ഇത്രയും കാലവും ജോലിത്തിരക്കിൽ തന്നെയായിരുന്നു ഞാൻ. വർഷങ്ങളായി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ രംഗത്താണ്. ട്രാവൻകൂർ മെഡിക്കൽ കോളജ്, എസ്‌യുടി സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഇടയ്ക്ക് ഒരു ബ്രേക്ക് എടുത്ത സമയത്താണ് നടൻ മുകേഷിന്റെ സഹോദരി സന്ധ്യമോഹൻ സീരിയലിലേക്കു ക്ഷണിച്ചത്. അന്നാകരീന എന്ന സീരിയലിൽ അതിഥി താരമായിട്ടാോണ് എത്തിയത്.

    അച്ഛനെ കുറിച്ചുള്ള  ഓർമ

    അച്ഛനെ കുറിച്ചുള്ള ഓർമയും താരം പങ്കുവെയ്ക്കുന്നുണ്ട്.ഏറ്റവും ഇളയമകളാണ് ഞാൻ. ജയശ്രീ,ഗീത,ലൈല, ശോഭ മോഹൻ, കല, സായികുമാർ, ബീന എന്നിവർ മൂത്ത സഹോദരങ്ങൾ. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് എത്ര രാത്രി വീട്ടിൽ വന്നാലും മക്കളെയെല്ലാം വിളിച്ചുണർത്തി മിഠായിയും കളിപ്പാട്ടങ്ങളുമെല്ലാം തരുന്നതായിരുന്നു അച്ഛന്റെ രീതി. വീട്ടിലുണ്ടെങ്കിൽ അച്ഛൻ കൊട്ടാരക്കര ഗണപതിയമ്പലത്തിൽ പതിവായി തൊഴാൻപോകും. അവിടുത്തെ ഉണ്ണിയപ്പം എനിക്കു വലിയ ഇഷ്ടമാണ്. അച്ഛൻ ഉണ്ണിയപ്പം വാങ്ങി വരും.

    അച്ഛന്റെ  മരണം

    എനിക്കു 12 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. അച്ഛൻ രാവിലെ അമ്പലത്തിൽ പോയി വരുമ്പോൾ ഒന്നു വീണതാണ്. പൂച്ചട്ടിയിൽ തലയിടിച്ചിരുന്നു. പുറമേ പരുക്കൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും കൂടി എടുത്ത് അകത്തു കിടത്തി. മറ്റ് അസ്വസ്ഥതകളൊന്നും അച്ഛൻ പറഞ്ഞുമില്ല. അതു കഴിഞ്ഞ് ഞങ്ങളൊക്കെ സ്കൂളിലും പോയിരുന്നു. വൈകുന്നേരമാണ് അച്ഛന് ബുദ്ധിമുട്ടുള്ളതായി ഞങ്ങൾക്കു തോന്നുന്നത്. അച്ഛൻ്റെ കണ്ണുകളൊക്കെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് ഇന്റേണൽ ബ്ലീഡിങ് ഉണ്ടെന്ന് അറിഞ്ഞത്. ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    ചേച്ചി ശോഭ മോഹൻ

    അമ്മയ്ക്കും അച്ഛനും അധികം പെൺമക്കൾ അഭിനയിക്കുന്നതിനോട് വലിയ താൽപര്യമില്ലായിരുന്നുവെന്നും ശൈലജ പറയുന്നു. ശോഭച്ചേച്ചി കോളജിൽ പഠിക്കുമ്പോഴാണ് മുകേഷിന്റെ ആദ്യ സിനിമയായ ബലൂണിൽ നായികയാകുന്നത്. ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു അഭിനയം. ആ സിനിയുടെ അണിയറപ്രവർത്തകരെല്ലാം അച്ഛന് അടുത്തറിയാവുന്നവരും ഷൂട്ടിങ് വീടിന് അടുത്ത് ആയതിനാലുമൊക്കെ ചേച്ചിക്ക് വലിയ എതിർപ്പു നേരിടേണ്ടി വന്നില്ല. പിന്നീട് വിവാഹം കഴിഞ്ഞപ്പോൾ മോഹൻ ചേട്ടൻ ചേച്ചി അഭിനയിക്കാൻ വലിയ പ്രോത്സാഹനം നൽകി.

    ജോലിക്ക് പോണത്

    ഞങ്ങൾ പെൺമക്കൾ ജോലിക്കു പോകുന്നതിൽപോലും അമ്മ ആദ്യമൊന്നും വലിയ താൽപര്യം പറഞ്ഞിരുന്നില്ല. ഭർത്താവിന് ഇഷ്ടമാണെങ്കിൽ ജോലിക്കു പോകാം എന്ന നിലപാടായിരുന്നു. പിന്നീട് അതൊക്കെ മാറി. കുറച്ച് കൂടി നേരത്തെ അഭിനയിക്കാമായിരുന്നു എന്ന് ഇപ്പോൾ തോന്നാറുണ്ടെന്നും ശൈലജ പറയുന്നുണ്ട്. ൺങ്കുലും നിരശായൊന്നും ഇല്ലെന്നും താരം പറഞ്ഞു.അമ്മ വേഷങ്ങളിൽ തളയ്ക്കപ്പെടാതെ, വ്യത്യസ്തമായ റോളുകൾ ചെയ്യണമെന്നാണ് ആഗ്രഹം. അഭിനയരംഗത്ത് അച്ഛനും അണ്ണനും ഉണ്ടാക്കിയ പേരിന് കളങ്കം വരുത്താതെ അഭിനയം തുടരണമെന്നാണ് പ്രാർഥയെന്നും കൂട്ടിച്ചേ

    Recommended Video

    Saikumar About His Better Half Bindu Panicker | FilmiBeat Malayalam
    സിനിമ

    സിനിമയിൽ എത്തിയതിനെ കുറിച്ചും ശൈലജ അഭിമുഖത്തിൽ പറയുന്നുണ്ട്.'ഒരു താത്വിക അവലോകനം' എന്ന സിനിമയുടെ ഓഡിഷൻ കൊട്ടാരക്കര വച്ചാണ് നടത്തിയത്. എന്റെ ചേച്ചിയുടെ മകളാണ് എനിക്കു വേണ്ടി ആപ്ലിക്കേഷൻ നൽകിയത്. സീരിയിലുകളിൽ അഭിനയിച്ചു തുടങ്ങിയതോടെ അഭിനയം എനിക്കു കംഫർട്ടബിൾ ആയി തോന്നിത്തുടങ്ങിയരുന്നു. അങ്ങനെ താത്വിക അവലോകനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജന്റെ അമ്മയുടെ വേഷമാണ്. നാട്ടിൻപുറത്തുകാരി അമ്മയുടെ റോൾ. സിനിമയുടെ സംവിധായകൻ അഖിൽ മാരാ‍ർ, ജോജു ജോർജ്, സിനിമയുടെ നിർമാതാവ് ഡോ.ഗീവർഗീസ് യോഹന്നാൻ എന്നിവർ വലിയ പിന്തുണയാണ് നൽകിയതെന്നും' ശൈലജ പറയുന്നു.

    കുടുംബം

    കുടുംബത്തെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. ഭർത്താവും മക്കളുമാണ് അഭിനയ രംഗത്തേക്ക് ഇറങ്ങാൻ ഏറ്റവും പ്രോത്സാഹനം നൽകിയതെന്നാണ് ശൈലജ പറയുന്നത്. ഭർത്താവ് കൃഷ്ണകുമാർ. നീലഗീരിസ് ഗ്രൂപ്പിന്റെ റീട്ടെയ്ൽ‌ വിഭാഗം മേധാവിയാണ്. മൂത്തമകൻ ശ്രീചന്ദ് എൻജിനീയറിങ് പൂർത്തിയാക്കി, സ്വകാര്യ ആശുപത്രിയിൽ ഐടി വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഇളയമകൻ സായി കൃഷ്ണ പത്താം ക്ലാസ് വിദ്യാർഥിയാണ്. മകൻ സായി സല്യൂട്ടിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ചിട്ടുമുണ്ടെന്നും പറയുന്നു.

    Read more about: saikumar
    English summary
    Actor Saikumar Sister Shailaja About Her Her Movie Debut, latest Interview Went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X