Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
'അന്ന് ഷാരൂഖ് ഖാന്റെ അവസ്ഥയായിരുന്നു, സ്നേഹിച്ച പെണ്ണിനെ കെട്ടാതെ പോയ എത്രയോ വേഷങ്ങള്‍'; നടന് ശരത് ദാസ്
സിനിമയിലും സീരിയലിലും നിരവധി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ നടനാണ് ശരത് ദാസ്. 1993 മുതല്‍ അഭിനയലോകത്ത് സജീവമായ അദ്ദേഹം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും അവിസ്മരണീയമാക്കിയിട്ടുണ്ട്.
പ്രശസ്ത കഥകളി പാട്ടുകാരന് ഹരിദാസിന്റെ മകനായിട്ടാണ് ശരത്തിന്റെ ജനനം. സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളില്‍ അദ്ദേഹം കഥകളിക്കാരനായി തന്നെ എത്തിയിട്ടുണ്ട്. അച്ഛന്റെ സ്വം എന്ന ചിത്രത്തിലൂടെ തന്നെയായിരുന്നു ശരത്തിന്റെയും അരങ്ങേറ്റം.

അതിന് ശേഷം സമൂഹം, എന്ന് സ്വന്തം ജാനകികുട്ടി, പത്രം, മധുരനൊമ്പരക്കാറ്റ്, ഡാര്‍ലിങ് ഡാര്‍ലിങ്, ഇന്ദ്രിയം, ദേവദൂതന്, നാട്ടുരാജാവ്, ചക്കരമുത്ത്, ജൂലൈ, മോളി ആന്റി റോക്സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ അനേകം വേഷങ്ങള്‍ ചെയ്തു.
ടെലിവിഷന്‍ രംഗത്ത് സജീവമായി തുടരുന്ന ശരത് ദാസ് നിരവധി ജനപ്രിയ സീരിയലുകളില്‍ നായകവേഷം ചെയ്യുന്നുണ്ട്. നിരവധി ആല്‍ബം സോങ്ങുകളിലും ശരത് വേഷമിട്ടിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ദയ എന്ന സീരിയലിലാണ് ഇപ്പോള്‍ താരം അഭിനയിക്കുന്നത്.

ഒരുകാലത്ത് മിക്ക സീരിയലുകളിലും തനിക്ക് വിരഹകാമുകന്റെ വേഷമായിരുന്നുവെന്ന് പറയുകയാണ് ഇപ്പോള്‍ ശരത്. കൈരളി ടിവിയില്‍ മുന്‍പ് സംപ്രേക്ഷണം ചെയ്തിരുന്ന മനസ്സിലൊരു മഴവില്ല് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ശരത് തന്റെ ആദ്യകാല സിനിമാജീവിതത്തെക്കുറിച്ചും സീരിയല്‍ അഭിനയത്തെക്കുറിച്ചും സംസാരിച്ചത്. ശരത്തിനൊപ്പം ഭാര്യ മഞ്ജുവും ഉണ്ടായിരുന്നു.
'അച്ഛനും ഞാനും ഒന്നിച്ചുണ്ടായിരുന്ന സ്വം എന്ന ചിത്രത്തിലാണ് അഭിനയം തുടങ്ങുന്നത്. തുടക്കകാലത്ത് സിനിമയില്‍ അഭിനയിച്ചു എന്നല്ലാതെ ആഴത്തിലേക്ക് പോയിരുന്നില്ല. അന്ന് അതിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു എന്നതാണ് സത്യം.
പിന്നീട് ചില ഫിലിം ഫെസ്റ്റിവലുകളിലൊക്കെ പോയി ഏതാനും സിനിമകള്‍ കണ്ടപ്പോഴാണ് സിനിമയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നത്. മുന്‍പ് അഭിനയിച്ച സിനിമകള്‍ വീണ്ടും കാണാനിടയായപ്പോള്‍ അതെല്ലാം തന്നത് വലിയൊരു ഉള്‍ക്കാഴ്ചയായിരുന്നു.'

തന്റെ സീരിയല്‍ അഭിനയജീവിതത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. 'ഇടക്കാലത്ത് മിക്ക സീരിയലുകളിലും എനിക്ക് വിരഹകാമുകന്റെ വേഷമായിരുന്നു. ഒരു പെണ്‍കുട്ടിയെ സ്നേഹിക്കും, അവളെ കല്യാണസമയം ആകുമ്പോഴേക്കും പിരിയേണ്ടി വരും. ബോളിവുഡില്‍ ഷാരൂഖ് ഖാന്റെ അവസ്ഥ പോലെ. സ്നേഹിച്ച പെണ്ണിനെ കെട്ടാതെ പോയ അവസ്ഥയായിരുന്നു മിക്ക പരമ്പരകളിലും.
അതേസമയം അഭിനയജീവിതവും കുടുംബജീവിതവും ബാലന്‍സ് ചെയ്യുന്നതിനെക്കുറിച്ചും ശരത് സംസാരിച്ചു. 'ഒരേസമയം രണ്ട് സീരിയലുകളില്‍ വരെ മാത്രമേ അഭിനയിക്കാറുള്ളൂ. വീട്ടില്‍ നിന്ന് തുടര്‍ച്ചയായി മാറി നില്ക്കാറുമില്ല. എത്ര തിരക്കുണ്ടെങ്കിലും ഭാര്യയെ ഫോണില്‍ വിളിച്ചു സംസാരിക്കാറുണ്ട്. വിളിക്കുമ്പോള്‍ ഫോണെടുത്തില്ലെങ്കില് ഭാര്യ പ്രശ്നമുണ്ടാക്കും.' ശരത് പറയുന്നു.
Recommended Video

അഭിനേതാവ് മാത്രമല്ല, മികച്ചൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ശരത്. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശരത് തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഭാര്യ മഞ്ജു ഓഡിയോളജിസ്റ്റാണ്. ഇരുവര്‍ക്കും രണ്ട് പെണ്മക്കളാണ് ഉള്ളത്.