For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് ജോര്‍ജ് ഏട്ടന്റെ കയ്യില്‍ നിന്ന് എത്ര തല്ല് വാങ്ങി എന്ന് എനിക്കേ അറിയൂ! സ്ഫടികം ജോര്‍ജിനെക്കുറിച്ച് ശരത്

  |

  സിനിമയിലും സീരിയലിലും നിരവധി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ നടനാണ് ശരത് ദാസ്. 1993 മുതല്‍ അഭിനയലോകത്ത് സജീവമായ അദ്ദേഹം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും അവിസ്മരണീയമാക്കിയിട്ടുണ്ട്.

  പ്രശസ്ത കഥകളി പാട്ടുകാരന്‍ ഹരിദാസിന്റെ മകനായിട്ടാണ് ശരത്തിന്റെ ജനനം. സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളില്‍ അദ്ദേഹം കഥകളിക്കാരനായി തന്നെ എത്തിയിട്ടുണ്ട്. അച്ഛന്റെ സ്വം എന്ന ചിത്രത്തിലൂടെ തന്നെയായിരുന്നു ശരത്തിന്റെയും അരങ്ങേറ്റം.

  അതിന് ശേഷം സമൂഹം, എന്ന് സ്വന്തം ജാനകികുട്ടി, പത്രം, മധുരനൊമ്പരക്കാറ്റ്, ഡാര്‍ലിങ് ഡാര്‍ലിങ്, ഇന്ദ്രിയം, ദേവദൂതന്‍, നാട്ടുരാജാവ്, ചക്കരമുത്ത്, ജൂലൈ, മോളി ആന്റി റോക്‌സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ അനേകം വേഷങ്ങള്‍ ചെയ്തു.

  ടെലിവിഷന്‍ രംഗത്ത് സജീവമായി തുടരുന്ന ശരത് ദാസ് നിരവധി ജനപ്രിയ സീരിയലുകളില്‍ നായകവേഷം ചെയ്യുന്നുണ്ട്. നിരവധി ആല്‍ബം സോങ്ങുകളിലും ശരത് വേഷമിട്ടിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ദയ എന്ന സീരിയലിലാണ് ഇപ്പോള്‍ താരം അഭിനയിക്കുന്നത്.

  ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുകയാണ് ശരത്. സനല്‍ വി.ദേവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന ചിത്രത്തിലാണ് ശരത് അഭിനയിക്കുന്നത്.

  ഷാരൂഖുമായി 'അവിഹിത ബന്ധത്തിന്' ഇഷ്ടമെന്ന് വിദ്യ ബാലന്‍; രണ്‍ബീറിന് ഒരു പെട്ടി കോണ്ടം നല്‍കുമെന്ന് ദീപിക

  ചിത്രത്തില്‍ ശരത്തിനൊപ്പം നടന്‍ സ്ഫടികം ജോര്‍ജും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അദ്ദേഹത്തെ കണ്ടപ്പോള്‍ പത്രം സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ചും ആ ഓര്‍മ്മകളെക്കുറിച്ചും ആരാധകരുമായി പങ്കിടുകയാണ് ഇപ്പോള്‍ താരം.

  ശരത്തിന്റെ വാക്കുകളില്‍ നിന്നും: 'അന്നും...ഇന്നും...തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനെ എയര്‍പോര്‍ട്ട് ആക്കി മാറ്റി. 'പത്രം' ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് ജോഷി സാര്‍...അന്ന് ജോര്‍ജ് ഏട്ടന്റെ കയ്യില്‍ നിന്ന് എത്ര തല്ല് വാങ്ങി എന്ന് എനിക്കേ അറിയൂ...പക്ഷേ എപ്പോ കണ്ടാലും സ്‌നേഹം മാത്രം.ദാ ഇപ്പൊ 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' സിനിമാ ലൊക്കേഷനില്‍ വീണ്ടും ഒരുമിച്ചപ്പോള്‍...'ശരത് കുറിയ്ക്കുന്നു.

  'ഹൗസിനുള്ളിലുള്ളവരുമായല്ല ഞാൻ മത്സരിച്ചത്, എന്നെ ചലഞ്ച് ചെയ്ത പുറത്തുള്ള 5 പേരുമായിട്ടാണ്'; റോൺസൺ!

  സ്ഫടികം ജോര്‍ജിനൊപ്പമുള്ള ചിത്രം കൂടി പങ്കിട്ട താരത്തിന്റെ കുറിപ്പിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. അന്നത്തെ എന്റെ ചോക്ലേറ്റ് നായകനായ ശരത്തിനെ തല്ലുന്നത് കണ്ടുനില്‍ക്കാന്‍ വയ്യാതെ കരഞ്ഞുപോയിട്ടുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്.

  പത്രം സിനിമയിലെ ഈ സീന്‍ ഷൂട്ട് ചെയ്യുമ്പോഴും ഞാനും അനിയും അവിടെ ഉണ്ടായിരുന്നു. ഓര്‍മകള്‍, അതിമനോഹരം എന്നൊരാള്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ മാത്രമല്ലേ ഉള്ളൂ സാക്ഷിയായി എന്നായിരുന്നു ശരത് മറുപടി കൊടുത്തത്. സിനിമ ഇന്ന് രാവിലെ കൂടി ടിവിയില്‍ കണ്ടു എന്ന് പറഞ്ഞ് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

  ശ്രീവിദ്യയെ ഞെട്ടിച്ച് കൊണ്ടാണ് ഭരതൻ ലളിതയെ വിവാഹം കഴിച്ചത്; നടിയ്ക്ക് വേണ്ടി സീരിയൽ അവസാനിപ്പിച്ചു കഥയിങ്ങനെ

  ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് നടിമാരായ മല്ലിക സുകുമാരനും ശാരിയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ നേരത്തെ ശരത് പോസ്റ്റ് ചെയ്തിരുന്നു. 'ഏകദേശം ഒന്നര വര്‍ഷം, അമ്മേ അമ്മേ എന്ന് വിളിച്ച് പിന്നാലെ നടന്നിട്ടുണ്ട് ഞാന്‍.'ഹരിചന്ദനം' എന്ന ഏഷ്യാനെറ്റ് സീരിയലില്‍. ശേഷം ദാ ഇപ്പൊ കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന സിനിമാ ലൊക്കേഷനില്‍ ' എന്നായിരുന്നു മല്ലിക സുകുമാരനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് പോസ്റ്റ് ചെയ്തത്.

  'പുലര്‍കാല സുന്ദര സ്വപ്നത്തില്‍ എന്ന് പറയണോ. അതോ, വരൂ പ്രിയേ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്നു പറയണോ, മലയാളികളുടെ സ്വന്തം 'ശാരി'ചേച്ചിയോടൊപ്പം' എന്ന് പറഞ്ഞ് ശാരിക്കൊപ്പമുള്ള ഫോട്ടോയും ശരത് കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ചിരുന്നു

  English summary
  Actor Sarath Das shared his old memories with Spadikam George and took a picture with him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X