For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയിക്കാനെന്ന് പറഞ്ഞ് അച്ഛന്‍ കൊണ്ട് പോയത് അനിയത്തിയെ നോക്കാന്‍; പഴയ ഓര്‍മ്മ പങ്കുവെച്ച് ഷമ്മി തിലകന്‍

  |

  വീണ്ടും നടന്‍ ഷമ്മി തിലകന്‍ പ്രേക്ഷകരുടെ കൈയ്യടി നേടിയിരിക്കുകയാണ്. ബേസില്‍ ജോസഫ് നായകനായി അഭിനയിച്ച പാല്‍തു ജാന്‍വര്‍ എന്ന ചിത്രത്തില്‍ മൃഗഡോക്ടറുടെ വേഷത്തിലാണ് ഷമ്മി അഭിനയിച്ചത്. ചിത്രത്തില്‍ മൊട്ടത്തലയനായിട്ടുള്ള ഷമ്മിയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.

  സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍ പല അഭിമുഖങ്ങളിലും പങ്കെടുത്തു. ഇപ്പോഴിതാ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിനയിക്കാനെന്ന വ്യാജേനെ കൊണ്ട് പോയി അച്ഛന്‍ പറ്റിച്ചൊരു സംഭവം ഉണ്ടെന്ന് നടന്‍ ഓര്‍മ്മിക്കുകയാണ്. വിശദമായി വായിക്കാം..

  പാല്‍തു ജാന്‍വര്‍ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് ചോദിച്ചാല്‍ അത് ഞാന്‍ അച്ഛനെ അനുകരിച്ച് ചെയ്തതല്ലെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. തലമൊട്ടയടിച്ചതും ആ വസ്ത്രധാരണവും യാദൃശ്ചികമായി സംഭവിച്ചതാണ്. പടവെട്ട് എന്ന നിവിന്‍ പോളിയുടെ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ചെയ്ത ഹെയര്‍ സ്‌റ്റൈല്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് പാല്‍തു ജാന്‍വറില്‍ മുടി മൊട്ടയടിച്ചത്. അത് കണ്ട് അച്ഛനെ അനുകരിച്ചതാണെന്ന് പറയുന്നവരോട് അത് മാന്യുഫാക്ച്ചര്‍ ഇഫക്റ്റാണെന്നേ പറയാനുളളൂവെന്ന് ഷമ്മി തിലകന്‍ വ്യക്തമാക്കുന്നു.

  Also Read: 10 കോടി പ്രതിഫലം, 15 കോടിയുടെ അപാര്‍ട്ട്‌മെന്റ് അടക്കം നയന്‍താരയുടെ ആസ്തി കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്

  അതേ സമയം ജാതിയുടെ പേരില്‍ സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന കാര്യവും നടന്‍ പറഞ്ഞു. 'എന്റെ ആദ്യ സിനിമയില്‍ നിന്ന് മാറ്റിയത് ജാതിയുടെ പേരിലാണ് 'വിടരുന്ന മൊട്ടുകള്‍' എന്ന സിനിമയില്‍ അഭിനയിക്കാന്‍ പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ അവസരം കിട്ടിയിരുന്നു. തങ്ങളെ തഴഞ്ഞ് ഉയര്‍ന്ന ജാതിയില്‍ ഉളളവര്‍ക്ക് ആ അവസരം നല്‍കി. പിന്നീട് അത് പലയിടങ്ങളിലും തുടര്‍ന്ന് പോരുകയാണെന്നും' നടന്‍ പറയുന്നു.

  Also Read: അമല പോള്‍ പഞ്ചാബി ആചാരപ്രകാരം രണ്ടാമതും വിവാഹിതയായി? കേസിന് പിന്നാലെ തെളിവുമായി പാട്ടുകാരന്‍

  അഭിനയിക്കാന്‍ അവസരമുണ്ടെന്ന് പറഞ്ഞ് അച്ഛന്‍ തന്നെ പറ്റിച്ചൊരു സംഭവമുണ്ടെന്നും ഷമ്മി ഓര്‍ത്തെടുത്തു. മറ്റുള്ളവരെ കുറ്റം പറയുന്നില്ല. അത് അച്ഛന്റെ ഭാഗത്ത് നിന്നും ഉണ്ടായതാണെന്നാണ് നടന്‍ പറയുന്നത്. ചെറുപ്പം തൊട്ടെ ഞാന്‍ നാടകത്തില്‍ അഭിനയിക്കാറുണ്ട്. ആ സമയത്ത് അച്ഛന്‍ അഭിനയിക്കുന്ന കോലങ്ങള്‍ എന്ന സിനിമയില്‍ എനിക്കും അവസരമുണ്ടെന്ന് പറഞ്ഞു.

  അന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുകയാണ്. സ്‌കൂളില്‍ കൂട്ടുകാരോടൊക്കെ ഇക്കാര്യം പറഞ്ഞു. ശേഷം അച്ഛന്റെ കൂടെ ഞാന്‍ ലൊക്കേഷനില്‍ പോയി, എന്റെ സീനിന് വേണ്ടിയുളള കാത്തിരിപ്പാണ്. രണ്ട് സീനാണ് എനിക്ക് ചിത്രത്തിലുള്ളത്. ഇടയ്ക്ക് ചോദിക്കുമ്പോള്‍ ആയില്ലെന്ന് അച്ഛന്‍ പറയും.

  Also Read: 'ഡാഡിയില്ലാത്ത നിന്റെ ജന്മദിനം, അദ്ദേഹം സ്വർ​ഗത്തിൽ ഇരുന്ന് അനു​ഗ്രഹിക്കും'; മകളോട് സുപ്രിയയും പൃഥ്വിയും!

  ഇതേ ചിത്രത്തില്‍ അച്ഛനൊപ്പം എന്റെ രണ്ടാനമ്മമ്മ അഭിനയിക്കുന്നുണ്ട്. അന്ന് അനുജത്തി കുഞ്ഞാണ്. പാല് കുടിക്കുന്ന പ്രായമാണ്. അവള്‍ എന്റെ കൈയ്യില്‍ മാത്രമേ ഇരിക്കൂ. ശരിക്കും എന്നെ കൊണ്ട് പോയത് അവളെ നോക്കുന്നതിന് വേണ്ടിയാണ്. അതെന്നോട് പറയാതെ അഭിനയിക്കാണെന്ന് പറഞ്ഞ് കൊണ്ട് പോയത് വലിയ വിഷമത്തിന് കാരണമായി.

  അതോടെ അഭിനയത്തോട് ഒരു താല്‍പര്യമേ പോയി. അങ്ങനെയാണ് നാടകം സംവിധാനം ചെയ്യുന്നതിലേക്ക് പോയതെന്ന് ഷമ്മി തിലകന്‍ പറയുന്നു. അച്ഛന്‍ മറ്റുള്ളവരോട് എനിക്ക് വേണ്ടി അവസരം ചോദിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. അത് നാടകത്തിലാണെന്നും നടന്‍ സൂചിപ്പിച്ചു.

  English summary
  Actor Shammi Thilakan Opens Up About His Childhood Acting Memories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X