For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദുൽഖറിന് മലയാളം വായിക്കാൻ ബുദ്ധിമുട്ടുണ്ട്, മമ്മൂക്കയെപ്പോലെയല്ല, പക്ഷെ എല്ലാം കൈകാര്യം ചെയ്യും'; ഷൈൻ

  |

  ദുൽഖർ സൽമാൻ എന്ന താര‌പുത്രൻ എന്നും എല്ലാവർക്കും ഒരു അത്ഭുതമാണ്. കാരണം അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് പലരും എഴുതി തള്ളിയ താരം ഇന്ന് ബോളിവുഡിൽ വരെ തിരക്കുള്ള താരമാണ്.

  2012ലാണ് ദുൽഖർ സൽമാൻ അഭിനയത്തിലേക്ക് എത്തിയത്. അതുവരെ വിദേശ പഠനവും ബിസിനസുമായി തിരക്കിലായിരുന്നു താരം. സെക്കന്റ് ഷോയിൽ ദുൽഖർ സൽമാനൊപ്പം സണ്ണി വെയ്നായിരുന്നു മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിച്ചത്.

  Also Read: അത്രയ്ക്ക് അങ്ങോട്ട് അഹങ്കരിക്കരുത്, ഹണി റോസിനോട് കയർത്ത യുവതി; താരം നൽകിയ മറുപടി

  ലാലു എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ചത്. ചിത്രം വലിയ വിജയമായില്ല. നിരവധി കളിയാക്കലുകൾ കിട്ടിയിട്ടും ദുൽഖർ അഭിനയത്തിൽ പിടിച്ച് നിന്നു. പിന്നീടങ്ങോട്ട് ദുൽഖർ എന്ന നടന്റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് സിനിമാ പ്രേമികൾ മനസിലാക്കിയ വർഷങ്ങളായിരുന്നു.

  ദുൽഖറിനൊപ്പം നിരവധി സിനിമകൾ ചെയ്തിട്ടുള്ള നടനാണ് ഷൈൻ ടോം ചാക്കോ. ഇപ്പോഴിത ദുൽഖറിനെ കുറിച്ച് ഷൈൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

  Also Read: എവിടെ പീസ് എവിടെ? അമൃതയെക്കുറിച്ചുള്ള അശ്ലീല ചോദ്യത്തിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി

  മമ്മൂട്ടിയുടെ അത്രത്തോളം ദുൽഖർ സൽമാൻ സംസാരിക്കില്ലെന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. മലയാളം എളുപ്പത്തിൽ വായിക്കാനാവില്ലെങ്കിലും ദുൽഖർ എല്ലാ ഭാഷയും കൈകാര്യം ചെയ്യുമെന്നും മൈൽ സ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ പറഞ്ഞു.

  'ദുൽഖർ മമ്മൂക്കയുടെ അത്ര സംസാരിക്കില്ല. സംസാരപ്രിയനല്ല. കുറച്ച് ഷൈ ആണ്. മലയാളം അധികം ഈസിയല്ല പുള്ളിക്ക്. വായിക്കാൻ ബുദ്ധിമുട്ടുണ്ട്. പക്ഷെ എല്ലാ ഭാഷയും ദുൽഖർ കൈകാര്യം ചെയ്യും' ഷൈൻ പറഞ്ഞു.

  നേരത്തെ മമ്മൂക്കയ്ക്കൊപ്പമുള്ള തന്റെ ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ച് ഷൈൻ പറഞ്ഞതും വൈറലായിരുന്നു. 'ദുല്‍ഖറിനെക്കാള്‍ എനിക്ക് സൗഹൃദമുള്ളത് മമ്മൂക്കയോടൊണ്. മമ്മൂക്കയോടൊപ്പം അഭിനയിക്കാനാണ് പാട് എന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ ദുല്‍ഖറിനോട് കംഫര്‍ട്ട് ആവാനാണ് പാട്.'

  'കാരണം മമ്മൂക്കയുടെ സിനിമകളില്‍ ഇതിനു മുമ്പ് അസിസ്റ്റന്റ് ഡയറക്ടറായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ട്. കറുത്ത പക്ഷികള്‍, രാപ്പകല്‍, ഡാഡി കൂള്‍ എന്നിവയില്‍. അതിന് ശേഷമാണ് ഉണ്ടയില്‍ അഭിനയിക്കുന്നത്. എന്നാല്‍ ദുല്‍ഖറുമായി അധികം സംസാരിക്കാറുണ്ടായിരുന്നില്ല', എന്നാണ് ഷൈൻ പറഞ്ഞത്.

  ദുൽഖറിനെപ്പോലെ തന്നെ ഷൈനും മികച്ച പ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു കുറുപ്പ്. മമ്മൂക്കയ്ക്കൊപ്പം ഷൈൻ ചെയ്ത ഭീഷ്മ പർവവും വളരെ വലിയ രീതിയിൽ പ്രശംസ നേടിയ സിനിമയായിരുന്നു.

  സീതാരാമം കൂടി ഹിറ്റായതോടെ ദുൽഖറിന് ആരാധകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇനിയൊരു പ്രണയ ചിത്രം ചെയ്യില്ലെന്ന് പറഞ്ഞാണ് ദുൽഖർ സീതാരാമം ചെയ്തത്. പലരും അത് വെറും വാക്കാണെന്നാണ് കരുതിയത്. സിനിമയുടെ ഹൈപ്പിന് വേണ്ടി പറഞ്ഞതായിരിക്കുമെന്നും ചിലർ കരുതി.

  പക്ഷെ അങ്ങനെയായിരുന്നില്ല. സീതാരാമത്തിന് മുകളിലൊരു പ്രണയ ചിത്രം ചെയ്യുകയെന്നത് ദുൽഖറിന് ഇനി ശരിക്കും ഒരു വെല്ലുവിളിയാണ്. അത്രത്തോളം മനോഹരമായാണ് ദുൽഖർ റാമെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മൃണാൾ ഠാക്കൂറായിരുന്നു ചിത്രത്തിൽ നായിക വേഷം ചെയ്തത്.

  ഷൈനിന്റേതായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ വിചിത്രമാണ്. ഷൈനിന് പുറമെ ബാലു വർ​ഗീസ് കൂടാതെ ലാൽ, കനി കുസൃതി, ജോളി ചിറയത്ത്, കേതകി നാരായൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

  ജാസ്മിന്റേയും മക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

  നിഖിൽ രവീന്ദ്രൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അർജുൻ ബാലകൃഷ്ണനാണ്.

  Read more about: dulquer salman
  English summary
  Actor Shine Tom Chacko Open Up About Dulquer Salmaan Character-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X