For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവൾക്ക് താങ്ങാകേണ്ട സമയത്ത് ദേഷ്യപ്പെടുകയാണ് ചെയ്തത്, ​ഗർഭിണിയായിരുന്നിട്ടും സഹിച്ചു'; ഭാര്യയെ കുറിച്ച് സിജു

  |

  ചുരുക്കം സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് സിജു വിത്സണ്‍. പ്രേമം, നേരം അടക്കം ഒട്ടനവധി സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളും ഹാപ്പി വെഡ്ഡിങ്സ് പോലുള്ള സിനിമകളിൽ നായകവേഷവും സിജു വിത്സൺ ചെയ്തിട്ടുണ്ട്.

  എങ്കിലും നായകനെന്ന നിലയിൽ അത്രയേറെ ശോഭിക്കാൻ സിജുവിന് കഴിഞ്ഞില്ല. അത് സാധ്യമായത് അടുത്തിടെ പുറത്തിറങ്ങിയ വിനയൻ സിനിമ പത്തൊമ്പതാം നൂറ്റാണ്ടിലൂടെയാണ്.

  Also Read: 'മൂത്തമകളുടെ വിവാഹം 21ആം വയസിൽ‌ കഴിഞ്ഞു, അനുവിന്റേത് നീണ്ട് പോകുന്നതിൽ സങ്കടമുണ്ട്'; അനുവിനെ കുറിച്ച് അച്ഛൻ!

  ബി​ഗ് ബജറ്റിൽ വലിയ കാൻവാസിൽ ഒരുക്കിയ ചരിത്ര സിനിമയിൽ നായക വേഷമാണ് സിജു വിത്സൺ ചെയ്തത്. താരത്തിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച ചിത്രമായി മാറിയത് പത്തൊമ്പതാം നൂറ്റാണ്ടെന്ന സിനിമയായിരുന്നു.

  വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ചരിത്ര കഥാപുരുഷനായാണ് സിജു വേഷമിട്ടത്. സിനിമയില്‍ പന്ത്രണ്ട് വര്‍ഷം പിന്നിടുമ്പോഴും പലപ്പോഴും വലിയ അവ​ഗണനകൾ സിജുവിന് മറി കടക്കേണ്ടി വന്നിട്ടുണ്ട്.

  Also Read: പ്രഭാസിനെ കണ്ട് ആവേശം മൂത്ത ആരാധകർ പടക്കം പൊട്ടിച്ചു; തിയറ്ററിൽ തീപിടുത്തം

  ഒരു മാസം മുമ്പ് തിയേറ്ററുകളിലെത്തിയ സിനിമയ്ക്കും സിജുവിന്റെ പ്രകടനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വേലായുധപ്പണിക്കരാവുന്നതിന് വേണ്ടി വളരെ അധികം ശാരീരികമായും മാനസീകമായും തയ്യാറെടുപ്പുകൾ സിജു നടത്തിയിരുന്നു.

  മുപ്പത്തിയേഴുകാരനായ സിജു 2017ലാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം ശ്രുതിയെ വിവാഹം ചെയ്തത്. ഇപ്പോൾ ഇരുവർക്കും മെഹർ എന്നൊരു മകളുണ്ട്. നടനെന്നതിലുപരി നിർമാതാവായും സിജു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

  Also Read: തിയറ്ററിൽ ചീത്ത വിളി, അന്ന് രാത്രി തന്നെ മാറ്റം വരുത്തി; മഴവില്ല് സിനിമ ദുരന്തമായെന്ന് നിർമാതാവ്

  ഇപ്പോഴിത സീ കേരളത്തിലെ ബസി​ഗ എന്ന പരിപാടിയിൽ അതിഥിയായി വന്നപ്പോൾ ഭാര്യ ശ്രുതിയെ കുറിച്ച് സിജു വിത്സൺ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. 'പത്തൊമ്പതാം നൂറ്റാണ്ട് ചെയ്യാമെന്ന് ‍ഞാൻ ഏറ്റശേഷം പലർക്കും ഞാൻ അത് പൊക്കു‌മോയെന്ന് സംശയമുണ്ടായിരുന്നു.'

  'ആ സമയത്ത് ശ്രുതി ​ഗർഭിണിയായിരുന്നു. ഞാൻ ആ സമയത്ത് ശരിക്കും ശ്രുതിക്ക് തുണയായി നിന്ന് സംരക്ഷിക്കുകയാണ് വേണ്ടത്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചാണ്. ശ്രുതി എനിക്ക് ആ സമയത്ത് താങ്ങായും തണലായും നിന്നു.'

  'ഞാൻ ആ സമയത്ത് അവളോട് ഒരുപാട് ദേഷ്യപ്പെടുകയൊക്കെ ചെയ്തിട്ടുണ്ട്. പക്ഷെ അവൾ എല്ലാം സ​ഹിച്ച് എന്റെ കൂടെ നിന്നതിന് എനിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല' സിജു വിത്സൺ പറഞ്ഞു.

  താൻ എല്ലായിപ്പോഴും സിജുവിന്റെ ഫാൻ ​ഗേളാണെന്നാണ് മറുപടിയായി ഭാര്യ ശ്രുതി പറഞ്ഞത്. ഇരുവരുടേയും മനോഹരമായ വീഡിയോ ഇതിനോടകം വൈറലാണ്. '12 വര്‍ഷമായി ഞാന്‍ ഇപ്പോള്‍ സിനിമയില്‍. ഈ 12 വര്‍ഷത്തിനിടയില്‍ ഞാന്‍ അഭിനയിക്കുന്ന സിനിമയുടെയോ സീനിന്റെയോ സ്‌ക്രിപ്റ്റ് ഞാന്‍ ചോദിച്ചിട്ട് പോലും തരാതിരുന്ന ആളുകളുണ്ട്.'

  'വളരെ എക്‌സ്പീരിയന്‍സായ വലിയ വലിയ ആളുകളുടെ ഭാഗത്ത് നിന്ന് പോലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്റെ സീന്‍ വായിക്കാനും അല്ലെങ്കില്‍ അതിനെക്കുറിച്ച് അറിയാനുമൊക്കെ വേണ്ടിയാണ് ഞാന്‍ ചോദിച്ചത് എന്നിട്ട് പോലും തന്നിട്ടില്ല.'

  'ഞാനിത് വീണ്ടും ചോദിക്കുന്നത് എനിക്ക് എന്റെ കഥാപാത്രത്തെക്കുറിച്ചും ആ സിനിമയെ കുറിച്ചുമൊക്കെ ഒരു ധാരണ കിട്ടാന്‍ വേണ്ടിയാണ്. കഥാപാത്രത്തെക്കുറിച്ച് ഒരു വ്യക്തത ഉണ്ടെങ്കില്‍ മാത്രമെ എനിക്ക് 100 ശതമാനവും കൊടുത്തുകൊണ്ട് അതില്‍ അഭിനയിക്കാന്‍ സാധിക്കുകയുള്ളൂ.'

  'അതിനുവേണ്ടിയാണ് ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ അത് ചോദിക്കുന്നത്. പക്ഷെ ഞാന്‍ അഭിനയിക്കേണ്ട സീന്‍ പോലും കിട്ടാതെ വരുന്ന അവസ്ഥകളൊക്കെ പലപ്പോഴും എനിക്ക് ഉണ്ടായിട്ടുണ്ട്.'

  ഒരുപക്ഷെ സിനിമയുടെ വിവരങ്ങളൊന്നും പുറത്തുപോകരുത് എന്ന് അവര്‍ക്ക് ഉളളത്‌കൊണ്ടാവാം തരാതിരുന്നത്' സിനിമ അനുഭവം പങ്കുവെച്ച് മുമ്പൊരിക്കൽ സിജു വിത്സൺ പറഞ്ഞത് ഇങ്ങനെയായിരുന്നു.

  Read more about: siju wilson
  English summary
  Actor Siju Wilson Open Up About Wife Sruthi Support For His Struggling Period-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X