Don't Miss!
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
'അച്ഛന് ടി.ജി.രവിയുടെ പേര് പറഞ്ഞ് അവസരം ചോദിച്ചു, പക്ഷെ, നടന്നത് മറ്റൊന്നായിരുന്നു'; ശ്രീജിത്ത് രവി പറയുന്നു
മലയാളത്തിലെ മുതിര്‍ന്ന നടന് ടി.ജി.രവിയുടെ മകന് ശ്രീജിത്ത് രവി വര്‍ഷങ്ങളായി സിനിമയില്‍ സജീവമാണ്. നിരവധി ശ്രദ്ധേയചിത്രങ്ങളില്‍ ചെറുതും വലുതുമായി അനേകം വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള ശ്രീജിത്ത് ഹാസ്യവേഷങ്ങളും വില്ലന്‍ വേഷങ്ങളും ഒരേപോലെ കൈകാര്യം ചെയ്യാന്‍ സമര്‍ത്ഥനാണ്.
അടുത്തിടെ അമൃത ടിവിയില്‍ എം.ജി.ശ്രീകുമാര്‍ അവതാരകനായെത്തിയ പറയാം നേടാം എന്ന പരിപാടിയില്‍ ശ്രീജിത്ത് രവി അതിഥിയായി എത്തിയിരുന്നു. തന്റെ സിനിമാജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മനസ്സുതുറന്ന താരം തന്റെ ആദ്യകാല സിനിമാഅനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍.

ശ്രീജിത്ത് രവിയുടെ ആദ്യ ചിത്രം ഹരിഹരന് സംവിധാനം ചെയ്ത മയൂഖമായിരുന്നു. നായകനായ സൈജു കുറുപ്പ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സുഹൃത്തായി അഭിനയിക്കുന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു ശ്രീജിത്ത് രവിയുടേത്. ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് ശ്രീജിത്ത് രവി പറയുന്നത് ഇങ്ങനെ.
'ഞാന്‍ അഭിനയം തുടങ്ങിയ കാലത്ത് സിനിമയിലേക്ക് വരാന്‍ അധികം അവസരങ്ങളിലില്ലായിരുന്നു. പക്ഷെ, ഇന്ന് അങ്ങനെയല്ല, ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമൊക്കെ ആളുകള്‍ക്ക് ശ്രദ്ധ നേടാന്‍ സാധിക്കും.
സിനിമയില്‍ ചാന്‍സ് കിട്ടാനായി ഞാന്‍ അച്ഛന്റെ റെക്കമെന്റഷന് ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ, അതിനുമുമ്പ് അച്ഛന്റെ പേര് ഉപയോഗിച്ച് ഞാന്‍ സിനിമയില്‍ കയറാന്‍ ശ്രമിച്ചിരുന്നു. അത് മയൂഖം എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു.
അമ്മയ്ക്ക് കല്യാണമെന്ന് പറഞ്ഞ് സൗഭാഗ്യ; എൻ്റെ രണ്ടാം വിവാഹത്തിന് മകൾക്ക് എതിർപ്പില്ലെന്ന് താര കല്യാൺ

പത്രത്തില്‍ പരസ്യം കണ്ടാണ് സിനിമയിലേക്ക് അപേക്ഷ അയയ്ക്കുന്നത്. അതില്‍ ഒരു ഫോണ്‍ നമ്പരും കൊടുത്തിരുന്നു. അത് ഹരിഹരന് സാറിന്റെയായിരുന്നു. ഫോണെടുത്ത് സംസാരിച്ചപ്പോള്‍ ഞാന്‍ ടി.ജി. രവിയുടെ മകനാണെന്ന് പറഞ്ഞാണ് തുടങ്ങിയത്.
അങ്ങനെ സിനിമയില്‍ കയറാന്‍ സാധിക്കുമെങ്കില്‍ നടക്കട്ടെ എന്ന് വിചാരിച്ചാണ് അത് പറഞ്ഞത്. പക്ഷെ, സ്ക്രീന്‍ ടെസ്റ്റ് നടത്താതെ അദ്ദേഹം സിനിമയിലേക്ക് എടുക്കില്ല എന്ന് തന്നെ പറഞ്ഞു.
കോഴിക്കോട് ദേവഗിരി കോളെജിന്റെ അടുത്തുള്ള ഹരിഹരന് സാറിന്റെ ഗസ്റ്റ് ഹൗസിലേക്കാണ് എന്നോട് ചെല്ലാന്‍ പറഞ്ഞത്. ഞാന്‍ മാത്രമേ ഉള്ളൂ എന്നായിരുന്നു വിചാരം.
അവിടെ ചെന്നപ്പോള്‍ വലിയ ആള്‍ക്കൂട്ടം. ഓഡിഷന് തുടങ്ങിയിട്ട് നാലഞ്ച് ദിവസമായി. എന്നിട്ടും, ആളുകളുടെ വലിയ തിരക്കാണ്. എന്തുവന്നാലും ചെയ്തിട്ടു പോകാമെന്ന് വിചാരിച്ചു. സ്ക്രീന്‍ ടെസ്റ്റില്‍ ഞാന്‍ അഭിനയിച്ചു കാണിച്ചത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.

നായികയായ മംമ്ത മോഹന്‍ദാസിനെ നേരത്തെ തന്നെ കാസ്റ്റ് ചെയ്തിരുന്നതിനാല്‍ ഉയരമുള്ള നായകനെയാണ് അവര്‍ തേടിയിരുന്നത്. നായകവേഷത്തിന് പകരം, സിനിമയുടെ ഫസ്റ്റ് ഹാഫില്‍ കാണിക്കുന്ന നായകന്റെ ഒപ്പമുള്ള കൂട്ടുകാരന്റെ വേഷം തരട്ടെ എന്ന് അദ്ദേഹം ചോദിച്ചു. എന്ത് വേഷമാണെങ്കിലും മതി, സാറിനൊപ്പം തുടങ്ങാന്‍ സാധിക്കുന്നത് തന്നെ വലിയ കാര്യമായി കരുതുന്നുവെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അങ്ങനെയാണ് മയൂഖത്തില്‍ അവസരം കിട്ടുന്നത്.
അന്ന് സൈജു കുറുപ്പായിരുന്നു മയൂഖത്തിലെ നായകന്. സൈജു ഇപ്പോള്‍ സിനിമയിലെ മുന്‍നിര താരമാണ്. എന്റെ രണ്ടാമത്തെ മകന് ആദ്യമായി അഭിനയിച്ച പ്രകാശന് പറക്കട്ടെ എന്ന ചിത്രത്തില്‍ സൈജുവും ഉണ്ടായിരുന്നു. ഞാന്‍ തുടങ്ങിയ സിനിമയിലും മകന് തുടങ്ങിയ സിനിമയിലും സൈജുവിന്റെ സാന്നിദ്ധ്യം എനിക്ക് വളരെ ആകര്‍ഷകമായി തോന്നി.
ജാനി ചാക്കോ ഉതുപ്പ് എന്ന കോട്ടയംകാരനെ ആദ്യം കണ്ടത് അവിടെവെച്ചായിരുന്നു; ഗായിക ഉഷ ഉതുപ്പിന്റെ പ്രണയകഥ
Recommended Video

ചെറുതും വലുതുമായി ഇരുനൂറോളം സിനിമകളില്‍ അഭിനയിച്ചു. ആദ്യകാലത്ത് അഭിനയിച്ച ചിത്രങ്ങള്‍ക്കൊന്നും എനിക്ക് പ്രതിഫലമില്ലായിരുന്നു. എന്നാല്‍ എന്റെ മകനും ഭാര്യയുമൊക്കെ അഭിനയത്തിലേക്ക് കടന്നപ്പോള്‍ അവര്‍ക്കെല്ലാം കൃത്യമായി പ്രതിഫലം ലഭിയ്ക്കുന്നുണ്ടായിരുന്നു.
എന്നുകരുതി എനിക്ക് അതില്‍ യാതൊരു കുറ്റബോധവുമില്ല. കാരണം ആ അനുഭവങ്ങള്‍ എനിക്ക് വലിയൊരു നിക്ഷേപമായിരുന്നു. ഹരിഹരന് സാറിനെപ്പോലെയുള്ള ഒരു വലിയ സംവിധായകനൊപ്പം തുടക്കം കുറിയ്ക്കാന്‍ സാധിച്ചതാണ് ഏറ്റവും വലിയ കാര്യം. അഭിനയം തുടങ്ങി 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും എനിക്ക് സിനിമയുണ്ട്.' ശ്രീജിത്ത് രവി പറയുന്നു.
-
ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ? അവര്‍ എനിക്ക് ഓപ്പറേഷന് ആണെന്ന് അറിഞ്ഞ് വന്നതാണെന്ന് ബാല
-
'എല്ലാ വിശേഷ ദിവസങ്ങളിലും വീട്ടിൽ വഴക്ക് നടക്കുന്നത് അതിന്റെ പേരിലാണ്'; പഴയ ഓർമ്മ പങ്കുവെച്ച് അനുപമ പരമേശ്വരൻ
-
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ