For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻ്റെ സ്വഭാവം അറിയുന്നതിന് മുൻപേ കെട്ടി!ദാവണി ഉടുത്ത് നിന്ന ഡിഗ്രിക്കാരിയെ ഭാര്യയാക്കി; ശ്രീജിത്ത് രവി പറഞ്ഞത്

  |

  നടന്‍ ടിജി രവിയുടെ മകന്‍ എന്നതിലുപരി മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് ശ്രീജിത്ത് രവി. അച്ഛനെ പോലെ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രീജിത്തും സിനിമയില്‍ സജീവമാവുന്നത്. പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലേക്ക് ചുവടുവെച്ചു. പുണ്യാളന്‍ അഗര്‍ബത്തീസിലെ വേഷമാണ് കരിയറില്‍ വഴിത്തിരിവായതെന്നാണ് നടനിപ്പോള്‍ പറയുന്നത്.

  അടുത്തിടെ ഒരു കേസില്‍ താരം അകപ്പെട്ടിരുന്നു. ഇതിനോട് അനുബന്ധിച്ച് ശ്രീജിത്ത് കുടുംബസമേതം നല്‍കിയൊരു അഭിമുഖം വൈറലാവുകയാണ്. ഭാര്യ സജിതയുടെ കൂടെയാണ് നടന്‍ അഭിമുഖത്തിനെത്തിയത്. അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവേ തന്റെ പ്രണയവിവാഹത്തെ കുറിച്ചും ശ്രീജിത്ത് സൂചിപ്പിച്ചു.

  നടിയും അവതാരകയുമായ സുബി സുരേഷ് അവതരിപ്പിക്കുന്ന സെിബ്രിറ്റി കോമഡി ടോക്ക് ഷോയില്‍ പങ്കെടുക്കാനാണ് ശ്രീജിത്ത് രവി ഭാര്യയും അധ്യാപകയുമായ സജിതയുടെ കൂടെ വന്നത്. ഒരു റൊമന്‍സിന് പറ്റുന്ന സ്ഥലത്ത് നിന്നല്ല ഞങ്ങള്‍ പരിചയപ്പെട്ടതെന്നാണ് നടന്‍ പറയുന്നത്. എന്തായാലും ആഗ്രഹിച്ച പെണ്‍കുട്ടിയെ തന്നെ ഭാര്യയാക്കിയത് എങ്ങനെയാണെന്നും തന്റെ പ്രണയത്തെ കുറിച്ചും താരദമ്പതിമാര്‍ പങ്കുവെച്ചിരിക്കുകയാണ്.

  ശ്രീലത എങ്ങനെയാണ് നമ്പൂതിരിയായത്; ഒരുമിച്ചഭിനയിച്ച നടനുമായി തുടങ്ങിയ പ്രണയത്തെ കുറിച്ച് നടിയുടെ വെളിപ്പെടുത്തൽ

  'നിങ്ങള്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണോ എന്നാണ് സുബി ചോദിച്ചത്. അതേ എന്ന് രണ്ടാളും സമ്മതിച്ചു. എവിടെ വച്ചാണ് കണ്ടതെന്നായി അടുത്ത ചോദ്യം. നമ്മളൊരിക്കലും റൊമാന്റിക് ആയിരിക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് നിന്നുമാണ് ഞങ്ങള്‍ കണ്ടത്. ശരിക്കും ഞങ്ങള്‍ ബന്ധുക്കളാണ്. മുന്‍പ് പലപ്പോഴും കണ്ടിട്ടുണ്ട്.

  എങ്കിലും ഒരിക്കല്‍ ആശുപത്രിയില്‍ വച്ച് കണ്ടപ്പോഴാണ് പ്രണയം തോന്നിയത്. എനിക്ക് കല്യാണാലോചനകള്‍ വന്ന് കൊടുംപിരി കൊണ്ട് നില്‍ക്കുന്ന സമയത്ത് കറക്ടായി സജിത വന്ന് പെട്ടതാണെന്ന് താരം തമാശ രൂപേണ പറയുന്നു'.

  പൃഥ്വിരാജിന് അതില്‍ അസ്വഭാവികത തോന്നിയില്ലേ? ഞാനും അങ്ങനൊരു മകന്റെ അമ്മയാണ്, കടുവയിലെ ഡയലോഗിന് വിമര്‍ശനം

  സജിതയെ ആദ്യം കണ്ട നോട്ടത്തില്‍ തന്നെ ഇഷ്ടമായെന്ന് ശ്രീജിത്ത് രവി

  'ദാവണി ഒക്കെ ഉടുത്ത് സുന്ദരിയായ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അമ്മയോട് ആ കുട്ടി കൊള്ളാം, നമുക്കൊന്ന് ആലോചിച്ചാലോ എന്ന് പറഞ്ഞു. അമ്മ പോയി അന്വേഷിച്ചപ്പോള്‍ ഏതോ വിവരംകെട്ടവന്‍ പറഞ്ഞു അത് പ്ലസ്ലുടുവിന് പഠിക്കുന്ന കുട്ടിയാണെന്ന്. എന്നാല്‍ പിന്നെ വിട്ടേക്കാമെന്ന് കരുതി. ശരിക്കും സജിത അന്ന് ഡിഗ്രിയ്ക്ക് പഠിക്കുകയായിരുന്നു. പിന്നീടാണ് പ്ലസ്ല്ടു അല്ല ഡിഗ്രിയ്ക്ക് പഠിക്കുകയാണെന്ന് അറിഞ്ഞത്'.

  സുപ്രിയ പഴയ കാലം ശരിക്കും മിസ് ചെയ്യുന്നുണ്ട്; ഈ ജോലി ചെയ്യേണ്ട ആളല്ല അവൾ, ഭാര്യയുടെ ജോലിയെ പറ്റി പൃഥ്വിരാജ്

  പിന്നെ കോമണ്‍ സുഹൃത്തുക്കളിലൂടെ പരിചയപ്പെട്ടു, അത് പ്രണയമായി. പിന്നെ ഒന്നര കൊല്ലം പ്രണയം കൊണ്ട് പോയി. ഇനിയും കൂടുതല്‍ മുന്നോട്ട് പോയാല്‍ എന്റെ യഥാര്‍ഥ സ്വഭാവം മനസിലാവും. അതിന് മുന്‍പേ അങ്ങ് കെട്ടി. ''

  കല്യാണം കഴിച്ചിട്ട് 15 വര്‍ഷമായി. രണ്ട് ആണ്‍മക്കളുണ്ട്. മൂത്തമകന്‍ അടുത്തിടെ പ്രകാശന്‍ പറക്കട്ടേ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നതായിട്ടും ശ്രീജിത്ത് പറഞ്ഞു. ദിലീഷ് പോത്തന്റെ ഇളയമകന്റെ റോളിലാണ് താരപുത്രന്‍ അഭിനയിച്ചത്.

  English summary
  Actor Sreejith Ravi Opens Up His Love Story With Wife Sajitha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X