For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിയല്‍ ലൈഫില്‍ ശ്രീനാഥ് ഭാസി പാവമാണ്; 10 വര്‍ഷം പ്രണയമായിരുന്നു, ഭര്‍ത്താവിനെ കുറിച്ച് താരപത്‌നി പറഞ്ഞത്

  |

  നടന്‍ ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചട്ടമ്പി എന്ന സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. എല്ലായിടത്തും സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇതിനിടെ ശ്രീനാഥിന്റെ ഒരു അഭിമുഖം ചില പ്രശ്‌നങ്ങളിലേക്ക് എത്തിയിരുന്നു. അത്തരത്തില്‍ വ്യാപകമായ വിമര്‍ശനം നടക്കുകയാണ്.

  അതേ സമയം റിയല്‍ ലൈഫില്‍ ശ്രീനാഥ് പാവമാണെന്നാണ് ഭാര്യ റീത്തു പറയുന്നത്. മുന്‍പ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് റീത്തുവുമായിട്ടുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെ പറ്റിയും താരദമ്പതിമാര്‍ സംസാരിച്ചത്.

  താന്‍ വിജെ ആയിരുന്ന കാലത്ത് എന്റെ പല പരിപാടികളുടേയും പ്രൊഡ്യൂസര്‍ റീത്തുവായിരുന്നെന്നാണ് ശ്രീനാഥ് പറയുന്നത്. 10 വര്‍ഷത്തോളം ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. ഒരു സമയമായപ്പോള്‍ ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചു. വീട്ടുകാരോട് ഇതേപറ്റി പറഞ്ഞു. രണ്ട് വീട്ടിലും എതിര്‍പ്പൊന്നുമുണ്ടായില്ല. അങ്ങനെ 2016 ല്‍ വിവാഹിതരായെന്നും മുന്‍പ് അഭിമുഖത്തില്‍ ശ്രീനാഥ് പറഞ്ഞിരുന്നു.

  'ജ​ഗതി വന്നില്ല, മമ്മൂട്ടി പിണങ്ങി പോകുമെന്നായപ്പോൾ എന്നെ പിടിച്ച് മിന്നൽ പ്രതാപനാക്കി'; സുരേഷ് ​ഗോപി

  ശ്രീനാഥിന്റെ മോശം സ്വഭാവത്തെ കുറിച്ചുള്ള ചോദ്യത്തിന് നല്ല കാര്യങ്ങളാണ് ഭാര്യയായ റീത്തു പറഞ്ഞത്. 'റിയല്‍ ലൈഫില്‍ ശ്രീനാഥ് പാവമാണ്. ആരു വിളിച്ചാലും ഫോണെടുക്കില്ലെന്നുള്ളതാണ് ആകെയുള്ള ഒരു പ്രശ്നം. അതുപോലെ ബീഫ് എത്ര കിട്ടിയാലും കഴിക്കും. ഇത് മാത്രമേ തനിക്ക് ശ്രീയില്‍ നെഗറ്റീവായി തോന്നിയിട്ടുള്ളതെന്നാണ് ഭാര്യ പറഞ്ഞത്.

  പറവയിലെ കഥാപാത്രം പോലെ അലസനായി കള്ള് കുടിച്ച് സിഗററ്റ് വലിച്ച് നടക്കുന്ന ഒരാളാണ് റിയല്‍ ലൈഫിലും ഞാനെന്ന് പൊതുവേ ആളുകള്‍ക്ക് ഒരു ധാരണയുണ്ട്. എന്തിനാണ് ആളുകള്‍ ഇങ്ങനെ ചിന്തിക്കുന്നതെന്ന് ഒരു പിടിയുമില്ല.

  'പ്രമുഖ നടൻ ഉദ്ഘാടനം ചെയ്ത സ്വർണക്കട പൂട്ടി; വണ്ടി വിടെടാ എന്ന് പറഞ്ഞ് ഒറ്റപ്പോക്ക്'; ഇന്നസെന്റ്

  ഞാന്‍ ആദ്യമഭിനയിച്ച സെറ്റുകളില്‍ നിന്നെല്ലാം വിഷമങ്ങളാണ് ലഭിച്ചതെന്ന് ശ്രീനാഥ് പറഞ്ഞിരുന്നു. ഒരുപക്ഷേ നമ്മള്‍ നന്നാവാന്‍ വേണ്ടിയായിരിക്കാം. അതല്ലെങ്കില്‍ നമ്മളില്‍ സ്പാര്‍ക്ക് ഉണ്ടാക്കാന്‍ വേണ്ടിയാകാം. എന്തായാലും എന്നെ സംബന്ധിച്ച് അത്തരം അനുഭവങ്ങളെല്ലാം കൂടുതല്‍ തളര്‍ത്തുകയാണ് ചെയ്തത്. ആളുകള്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള അസൂയ, മറ്റൊരാളെ താഴ്ത്താനുള്ള പ്രവണത, വേര്‍തിരിവുകള്‍, തുടങ്ങി ഞാന്‍ കണ്ട സിനിമാലോകം ഇങ്ങനെയായിരുന്നുവെന്നാണ് ശ്രീനാഥ് പറയുന്നത്.

  'അർബുദം രണ്ടാമതും വന്നപ്പോൾ കീഴടങ്ങാൻ തീരുമാനിച്ചു, ദൈവം തിരിച്ചുവിളിക്കാൻ​ പ്രാർത്ഥിച്ച രാത്രികളുണ്ട്': മംമ്ത

  പിന്നെ ഈ ഫാന്‍സ് അസോസിയേഷനും ആരാധനയും നമ്മുക്ക് പറ്റുന്ന പരിപാടിയല്ല. ചേട്ടാ, ചേട്ടനെ എനിക്ക് ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞ് വിളിക്കുന്നവരോട് ഞാന്‍ ആദ്യം വയസാണ് ചോദിക്കാറ്. ഇരുപത് വയസിന് മുകളിലാണെങ്കില്‍ ഞാന്‍ പറയും, 'ഇഷ്ടപ്പെടുന്നത് കൊണ്ടൊന്നും കുഴപ്പമില്ല. പക്ഷേ ഫാന്‍സ് അസോസിയേഷന്‍, പ്രമോഷന്‍ എന്നൊക്കെ പറഞ്ഞ് ഒരു ജോലിയ്ക്ക് പോകാതെയിരുന്നാല്‍ എന്റെ കൈയ്യീന്ന് നല്ല ഇടി മേടിക്കുമെന്ന്. അത്രേയെ ഉള്ളുവെന്ന്' ശ്രീനാഥ് പറയുന്നു.

  ഭാര്യയുടെ കൂടെ ഒരിക്കല്‍ സിനിമ കാണാന്‍ പോയപ്പോള്‍ ഒരു പയ്യന്‍ അരികിലേക്ക് വന്ന് സംസാരിച്ചു. 'ചേട്ടന്റെ ക്യാരക്ടറുകള്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ രണ്ട് പാക്കറ്റ് സിഗറാറ്റൊക്കെ വലിക്കും' എന്നും അവന്‍ പറഞ്ഞു. ഞാനും റീത്തുവും മുഖത്തോട് മുഖം നോക്കി ഇങ്ങനെയും മണ്ടന്മാരാണോ ഞാനെന്റെ ക്യാരക്ടറിന്റെ ഭാഗമായി ചെയ്തതാണ്. അതെന്റെ ജോലിയാണ്. ജോലി ചെയ്താലേ എനിക്ക് പൈസ കിട്ടൂ. അത് തന്നെയാണ് എല്ലാവരോടും പറയാനുള്ളതെന്നും നടന്‍ വ്യക്തമാക്കി.

  English summary
  Actor Sreenath Bhasi And Wife Opens Up About Their Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X