twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡല്‍ഹിയിലെ സംഭവത്തിന് പിന്നാലെ അതിലഭിനയിക്കാന്‍ വിളിച്ചു; ആ വേഷം ഒഴിവാക്കിയതാണെന്ന് നടന്‍ സുധീര്‍ കരമന

    |

    മലയാള സിനിമയിലേക്ക് ഒത്തിരി താരപുത്രന്മാര്‍ അഭിനയിക്കാന്‍ വന്നിട്ടുണ്ട്. എന്നാല്‍ തുടക്കത്തില്‍ അധികമാരും അറിയാതെ പോയ താരപുത്രനാണ് സുധീര്‍ കരമന. മുന്‍നടന്‍ കരമന ജനാര്‍ദ്ദനന്‍ നായരുടെ മകനാണ് സുധീര്‍. സിനിമയില്‍ ചെറുതും വലുതുമായി അനേകം വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള സുധീര്‍ വില്ലനായും കോമേഡിയനായിട്ടുമൊക്കെ തിളങ്ങിയിട്ടുണ്ട്.

    വേറിട്ട കഥാപാത്രങ്ങള്‍ തേടി എത്താറുള്ള കരമന സുധീര്‍ തനിക്ക് കിട്ടുന്ന റോളുകളെല്ലാം മനോഹരമാക്കുകയാണ് പതിവ്. എന്നാല്‍ ചെയ്യാന്‍ ഒട്ടും താല്‍പര്യമില്ലാതെ ഒഴിവാക്കിയ സിനിമ ഉണ്ടെന്നാണ് നടനിപ്പോള്‍ പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് തനിക്ക് അംഗീകരിക്കാന്‍ പോലും സാധിക്കാത്ത വേഷം വന്നതിനെ കുറിച്ചും അത് ഒഴിവാക്കിയെന്നും സുധീര്‍ പറഞ്ഞത്.

    ഡല്‍ഹിയിലെ കേസ് ഉണ്ടായതിന് ശേഷം ആ ബസിലെ ഡ്രൈവറാവാൻ വിളിച്ചു

    'മുന്‍പ് എനിക്കൊരു കഥാപാത്രം വന്നിരുന്നു. ഡല്‍ഹിയിലെ കേസ് ഉണ്ടായതിന് ശേഷമാണ്. ആ ബസിലെ ഡ്രൈവറുടെ വേഷം ചെയ്യാനാണ് എന്നെ വിളിച്ചത്. അത് ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. കാരണം ഞാന്‍ ഹോള്‍ഡ് ചെയ്യുന്ന പോസ്റ്റ് വെച്ചിട്ട് എനിക്കത് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. അല്ലെങ്കില്‍ കുഴപ്പമില്ല. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണെന്നും', സുധീര്‍ പറയുന്നു.

    Also Read: സുമിത്രയും രണ്ടാമത് വിവാഹിതയാവുന്നു; പഴയ പ്രണയം സത്യമാവുമ്പോള്‍ സീരിയല്‍ മിന്നിക്കുമെന്ന് പ്രേക്ഷകാഭിപ്രായംAlso Read: സുമിത്രയും രണ്ടാമത് വിവാഹിതയാവുന്നു; പഴയ പ്രണയം സത്യമാവുമ്പോള്‍ സീരിയല്‍ മിന്നിക്കുമെന്ന് പ്രേക്ഷകാഭിപ്രായം

     അഭിമുഖത്തിനിടെ ഏറ്റവും ഇഷ്ടമുള്ള താരം ആരാണെന്നും ചോദിച്ചു

    അഭിമുഖത്തിനിടെ ഏറ്റവും ഇഷ്ടമുള്ള താരം ആരാണെന്നും അവതാരക ചോദിച്ചു. അത് പറയാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോള്‍ മലയാളത്തില്‍ നിന്ന് വേണ്ടെന്നും മറ്റ് ഭാഷകളില്‍ നിന്ന് മതിയെന്നും അവതാരക സൂചിപ്പിച്ചു. ഇതോടെ ഈ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് സുധീര്‍ ചെയ്തത്.

    മലയാളത്തിൽ മോഹന്‍ലാലോ മമ്മൂട്ടിയോ എന്ന ഉത്തരത്തിലേക്ക് എത്തും

    'മലയാളത്തിലേക്ക് വരുമ്പോള്‍ മോഹന്‍ലാലോ മമ്മൂട്ടിയോ എന്ന ഉത്തരത്തിലേക്ക് എത്തും. എന്നാല്‍ മലയാളം ഒഴിവാക്കി നമുക്കങ്ങനെ ഒരുത്തരം പറയാന്‍ സാധിക്കില്ലെന്നാണ് സുധീര്‍ കരമനയുടെ മറുപടി. മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞിട്ടേ നമുക്ക് വേറെ ഒരാളെ കുറിച്ച് പറയാന്‍ കഴിയൂ. അവര്‍ നടന്മാരാണ്. പിന്നെയാണ് സ്റ്റാര്‍ ആകുന്നത്. നടന്മാര്‍ താരങ്ങളായെന്നേ എനിക്ക് പറയാന്‍ സാധിക്കുയുള്ളുവെന്നും', സുധീര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

    മമ്മൂക്കയും ലാലേട്ടനും ഇതുവരെ അഭിനയിച്ച സിനിമകളൊക്കെ എടുത്ത് നോക്കണം

    മാത്രമല്ല മമ്മൂക്കയും ലാലേട്ടനും ഇതുവരെ അഭിനയിച്ച സിനിമകളൊക്കെ എടുത്ത് നോക്കണം. ഇത്രയും കുറഞ്ഞ കാലം കൊണ്ട് എത്രയെത്ര കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്. ലോകത്താകമാനം ശ്രദ്ധ ലഭിക്കുന്ന മലയാളത്തിലെ താരങ്ങള്‍ വേറെയാരാണുള്ളത്. ഇത്രയും കാലമായിട്ടും അവര്‍ അതുപോലെ തന്നെ നിലനില്‍ക്കുകയാണ്. ഹോളിവുഡില്‍ പോലും ഇങ്ങനെയുള്ള താരങ്ങള്‍ അപൂര്‍വ്വമായിരിക്കുമെന്നും സുധീര്‍ സൂചിപ്പിച്ചിരിക്കുകയാണ്.

    ഭാരത സര്‍ക്കാര്‍ എന്ന സിനിമയുടെ പ്രൊമോഷന് എത്തിയതായിരുന്നു താരം

    സുധീര്‍ പ്രധാന വേഷത്തിലെത്തുന്ന ഭാരത സര്‍ക്കാര്‍ എന്ന സിനിമയുടെ പ്രൊമോഷന് എത്തിയതായിരുന്നു താരം. കൂടെ ഈ സിനിമയുടെ സംവിധാകന്‍ കൂടിയായ സോഹന്‍ സിനു ലാലും നടി മേഘയും പങ്കെടുത്തിരുന്നു. സിനിമയുടെ വിശേഷങ്ങള്‍ക്കൊപ്പം മറ്റ് വിശേഷങ്ങളും താരങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

    English summary
    Actor Sudheer Karamana Opens Up About He Denied Movies Because Of The Role. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X