For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നെ അറസ്റ്റ് ചെയ്തുവെന്ന വാർത്ത ഞാൻ‌ തന്നെ ടിവിയിൽ കണ്ടു, ഞാൻ മോശക്കാരനാണെന്ന് ​പറഞ്ഞ് നടക്കുന്നു'; സുധീർ

  |

  മഹാമാരിയുടെ കാലത്ത് അപ്രതീക്ഷിതമായെത്തിയ കാന്‍സറിനെ തുരത്തിയോടിക്കാന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സുധീർ ജീവിതത്തില്‍ ഹീറോയായി. മലയാള സിനിമയില്‍ ഡ്രാക്കുളയ്ക്ക് ജീവന്‍ നല്‍കിയാണ് സുധീർ ശ്രദ്ധനേടിയത്.

  മലാശയ കാന്‍സറിനോട് പോരാടി സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. സർജറി ചെയ്ത് 21ആം ദിവസം തെലുങ്ക് ചിത്രത്തിൽ സുധീർ അഭിനയിച്ചതും വലിയ വാർത്തയായിരുന്നു.

  Also Read: താനെപ്പോഴാടോ എന്നെ അങ്ങനെ വിളിച്ച് തുടങ്ങിയത്? കാരവാനിലേക്ക് വിളിച്ച് മമ്മൂട്ടി എന്നോട് ചോദിച്ചു; ടിജി രവി

  നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുധീറിന്റെ തുടക്കം സിഐഡി മൂസ എന്ന സിനിമയിലൂടെയാണ്. ഹിന്ദിക്കാരാനായ വില്ലനായി സിഐഡി മൂസയിൽ മികച്ച പ്രകടനമാണ് സുധീർ കാഴ്ചവെച്ചത്. ഇപ്പോഴിത തന്റെ സിനിമാ ജീവിതത്തെ കുറിച്ച് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് സുധീർ.

  'വില്ലൻ വേഷം ചെയ്യാൻ ഭയങ്കര പ്രയാസമാണ്. മുഖത്തെ ഞെരമ്പൊക്കെ വരിഞ്ഞ് മുറുക്കി വെച്ച് ക്രൂരത കാണിച്ചുകൊണ്ടിരിക്കണം. പക്ഷെ നായകവേഷം ചെയ്യാൻ വളരെ എളുപ്പമാണ്.'

  'പക്ഷെ തൊഴിലിന്റെ ഭാ​ഗമായി വില്ലൻ വേഷം ചെയ്തെ പറ്റൂ. ഞാൻ ജീവിതത്തിൽ ഭയങ്കര കോമഡിയാണ്. ഭാര്യയും അതെ കുറിച്ച് പറയാറുണ്ട്. കോമഡി വേഷം ചെയ്യാൻ താൽപര്യമുണ്ട്. പതിയെ അതിലേക്ക് മാറ്റിപിടിക്കണം. എന്റെ ​ഗുരുനാഥൻ ജോണി ആന്റണി ചേട്ടൻ ഭയങ്കര തമാശക്കാരനാണല്ലോ.'

  'ബോളിവുഡ് ലുക്കൊക്കെ ജനിറ്റിക്കായി ഉള്ളതാണ്. സിഐഡി മൂസ ആദ്യം കണ്ടപ്പോൾ നടൻ സുധി കോപ്പ വിചാരിച്ചത് ഞാൻ ഹിന്ദിക്കാരനാണെന്നാണ്. മലയാളം വിട്ട് വേറെ ഭാഷയിൽ പോയി അഭിനയിക്കാൻ എനിക്ക് താൽപര്യമില്ല. വീട്ടിൽ ഇടയ്ക്കിടെ എനിക്ക് പോണം. കേരളം വിട്ടുള്ള കളി എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് മറ്റ് ഭാഷകളിൽ അവസരത്തിന് ശ്രമിച്ചിട്ടില്ല.'

  'എനിക്ക് ഹിന്ദി ലുക്കുള്ളത് കൊണ്ട് മലയാളത്തിൽ കഥാപാത്രങ്ങൾ കിട്ടുന്നതും കുറവാണ്. ചിലർ മനപൂർവം ഈ കാരണം പറഞ്ഞ് കാസ്റ്റ് ചെയ്യാറേയില്ല. പക്ഷെ ജോണി ചേട്ടനും ബെന്നി ചേട്ടനും എനിക്ക് വേറെ കഥാപാത്രങ്ങൾ തന്നിട്ടുണ്ട്.'

  'ഇപ്പോഴത്തെ മലയാള സിനിമയ്ക്ക് എന്റെ ലുക്ക് വേണ്ട. നായകവേഷം ചെയ്യാൻ പറ്റുമെന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. ഉദയ കൃഷ്ണയെ കണ്ടതുകൊണ്ടാണ് സിനിമയിലേക്ക് വന്നത്. അങ്ങനെയാണ് സിഐഡി മൂസയുടെ ഓഡീഷനിൽ പങ്കെടുത്തത്. ദിലീപേട്ടനാണ് എന്നെ സെലക്ട് ചെയ്തത്.'

  Also Read: അതിലും വലുത് താങ്ങാനുള്ള കെൽപ്പുണ്ട്; മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോഴുള്ള ആശങ്ക; സിദ്ദിഖ് പറഞ്ഞത്

  'ജോണി ആന്റണി ചേട്ടൻ എല്ലാം അഭിനയിച്ച് കാണിച്ച് തരും. നൂറ് പടത്തിന് അടുത്ത് ഞാൻ അഭിനയിച്ചിട്ടുണ്ട്. പലരും ഞാൻ അന്യഭാഷക്കാരനാണെന്ന് കരുതുന്നത് കൊണ്ട് പുറത്തിറങ്ങുമ്പോൾ അധികം ആരും തിരിച്ചറിയാറില്ല. പലരും എന്നെ ഓർക്കുന്നത് പോലും കഥാപാത്രത്തിന്റെ പേരിലാണ്.'

  'സിനിമാ നടൻ ആകാൻ കഴിഞ്ഞത് വലിയ ഭാ​ഗ്യമാണ്. മലയാളി കഥാപാത്രങ്ങൾ ചെയ്യണമെന്നത് വലിയ ആ​ഗ്രഹമാണ്. ഇപ്പോൾ അങ്ങനെ ചില കഥാപാത്രങ്ങൾ വരുന്നുണ്ട്. അസുഖം ആർക്ക് വേണമെങ്കിലും വരാം.'

  'നമ്മൾ ജീവിക്കുന്നത് വളരെ ഡേഞ്ചറസ് സിറ്റുവേഷനിലാണ്. ഞാനിപ്പോൾ എന്റെ അസുഖത്തോട് പോരാടി നിൽക്കുകയാണ്. ഞാൻ വളരെ ഹെൽപ്പിങ് മെന്റാലിറ്റിയുള്ള ആളാണ്.'

  'അതുകൊണ്ട് തന്നെ ഞാൻ സഹായിച്ചവരാണ് പിന്നീട് എന്നെ ഉപദ്രവിച്ചിട്ടുള്ളത്. അവരാണിപ്പോൾ ഏറ്റവും വലിയ ശത്രു. കുഞ്ഞുനാൾ മുതൽ വിവാദങ്ങളും ചീത്തപ്പേരും കൂടെയുണ്ട്.'

  'ആര് എന്ത് ചെയ്താലും അതെല്ലാം കറങ്ങി തിരിഞ്ഞ് എന്റെ തലയിൽ വരും. എന്നെ അറസ്റ്റ് ചെയ്തുവെന്ന വാർത്ത ഞാൻ‌ തന്നെ ടിവിയിലൂടെ കണ്ടിട്ടുണ്ട്. അങ്ങനൊരു സംഭവമെ ഉണ്ടായിട്ടില്ല.'

  'ആരെങ്കിലും നെ​ഗറ്റീവ് ചെയ്താൽ തന്നെ ഒഴിഞ്ഞ് പോകുന്ന ആളാണ് ഞാൻ. ഞാൻ ഭയങ്കര മോശക്കാരനാണെന്ന് പലരും പറഞ്ഞ് നടക്കുന്നുണ്ട്' സുധീർ സുകുമാരൻ പറഞ്ഞു.

  Read more about: sudheer
  English summary
  Actor Sudheer Sukumaran Open Up About His Acting Life And Gossips-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X