For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദശമൂലം ദാമുവിന് കേരളത്തില്‍ മാത്രമല്ല പിടി, അങ്ങ് അമേരിക്കയിലുമുണ്ട്; മലയാളികളുടെ അഭിമാനമായി വീണ്ടും സുരാജ്

  |

  സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാരുടെ ഇഷ്ടകഥാപാത്രമാണ് ദശമൂലം ദാമു. ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് എന്ന ചിത്രത്തിലെ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച കഥാപാത്രമാണിത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും മീമുകളിലെ സ്ഥിരസാന്നിദ്ധ്യമാണ് ദശമൂലം ദാമു.

  ഇപ്പോഴിതാ അമേരിക്കയില്‍ നടന്ന നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ദശമൂലം ദാമു എന്ന കഥാപാത്രം. നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനെ അമേരിക്കയിലെ ബിഗ് സ്‌ക്രീനില്‍ കണ്ട സന്തോഷത്തിലാണ് ഇപ്പോള്‍ മലയാളികളെല്ലാം.

  എന്‍.ബി.എ (നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍)യ്ക്ക് ലോകംമുഴുവന്‍ ആരാധകരാണ്. ലോകത്തെ ഏറ്റവും പ്രശസ്തരും, പ്രതിഭാധനരും ആയ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാര്‍ വാഴുന്ന ഇടം. ലോകത്തില്‍ ഇന്ന് ഏറ്റവും വരുമാനമുണ്ടാക്കുന്ന കളിക്കാരും ഇവര്‍ തന്നെയാണ്.

  എന്‍.ബി.എ മത്സരങ്ങള്‍ ഏറ്റവും നന്നായി വിലയിരുത്തുന്ന, ലോകത്താകമാനം ആരാധകരുള്ള ഒരു പരിപാടിയാണ് ഇന്‍സൈഡ് ദി എന്‍ബിഎ. ലോകപ്രശസ്ത ബാസ്‌കറ്റ്‌ബോള്‍ കളിക്കാരായ ഷക്കീല്‍ ഒണീല്‍, ചാള്‍സ് ബാര്‍ക്ക്‌ലി, കെന്നി സ്മിത്ത്, പ്രശസ്ത സ്‌പോര്‍ട്‌സ് അനലിസ്റ്റ് ആയ ഏര്‍ണി ജോണ്‍സണ്‍ എന്നിവരാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ഈ പരിപാടിയില്‍ കളിക്കാരേയോ അവതാരകരെയൊ കളിയാക്കിക്കൊണ്ട് ലോകത്തെമ്പാടുമുള്ള ആരാധകര്‍ മീമുകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഏറ്റവും മികച്ച ഒന്നോ രണ്ടോ മീമുകള്‍ പരിപാടിയ്ക്കിടെ സംപ്രേക്ഷണം ചെയ്യുകയും ചെയ്യും.

  കഴിഞ്ഞ ദിവസത്തെ ഇന്‍സൈഡ് ദി എന്‍ബിഎയിലെ ആദ്യ മീമായിരുന്നു ദശമൂലം ദാമു. ഈ ലോകത്തെമ്പാടുമുള്ള ആരാധകരില്‍നിന്നും വന്ന ആയിരക്കണക്കിന് മീമുകളില്‍ നിന്നാണ് ഈ പരിപാടിയുടെ ടെക്‌നിക്കല്‍ ടീം മലയാളികളുടെ അഭിമാനതാരം സുരാജ് വെഞ്ഞാറമൂടിന്റെ അനശ്വരകഥാപാത്രമായ ദശമൂലം ദാമുവിനെ തിരഞ്ഞെടുത്തത്.

  ആ അഭിമുഖത്തില്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, പറയാനുള്ളത് പറയുക തന്നെ ചെയ്യും: നിഖില വിമല്‍

  ലോകപ്രശസ്ത ബാസ്‌ക്കറ്റ്‌ബോള്‍ താരവും, എന്‍ബിഎയിലെ എക്കാലത്തെയും മികച്ച പവര്‍ ഫോര്‍വേഡും, പരിപാടിയുടെ അവതാരകരില്‍ ഒരാളുമായ ചാള്‍സ് ബാര്‍ക്ക്‌ലിയുടെ പോയ ദിവസത്തെക്കുറിച്ചുള്ള കളിയെക്കുറിച്ചുള്ള പ്രവചനം തെറ്റിയപ്പോള്‍ അതിനെ കളിയാക്കിയാണ് ഈ മീം ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്

  സാധാരണ ഹോളിവുഡ് താരങ്ങളോ അനിമേഷന്‍ ചിത്രങ്ങളോ അതല്ലെങ്കില്‍ കുഞ്ഞുങ്ങളോ മാത്രം പ്രത്യക്ഷപ്പെടുന്ന ഇത്തരം മീമുകളില്‍ അമേരിക്കയ്ക്ക് പുറത്തുള്ള അഭിനേതാക്കള്‍ പ്രത്യക്ഷപ്പെടുന്നത് വളരെ അപൂര്‍വ്വമാണ്. എന്നാല്‍ ഇക്കാലമത്രയും ഒരു ഏഷ്യന്‍ താരത്തിന്റെപോലും ചിത്രം കണ്ടിട്ടില്ലാത്ത ഈ വേദിയില്‍ മലയാളത്തിന്റെ പ്രിയങ്കരനായ സുരാജ് വെഞ്ഞാറമൂടിന്റെ ചിത്രം കണ്ട നിമിഷം മുതല്‍ എല്ലാ മലയാളികളും ആഹ്ലാദത്തിലാണ്. നിമിഷനേരം കൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലും അതുപോലെ തന്നെ മലയാളികള്‍ക്കിടയിലും ഏറെ ശ്രദ്ധനേടിയിരിക്കുകയാണ് ദശമൂലം ദാമുവിന്റെ ഈ മീം വീഡിയോ.

  മമ്മൂട്ടിയുടെ ചട്ടമ്പിനാട് എന്ന ചിത്രത്തിലൂടെയാണ് സുരാജിന്റെ ദശമൂലം ദാമു ഹിറ്റായത്. സാമൂഹിക മാധ്യമങ്ങളുടെ വരവോടെയാണ് ദശമൂലം ദാമുവിനെ മലയാളികള്‍ ഏറ്റെടുത്തത്. വിഷയം എന്തുമാകട്ടെ, ദശമൂലം ദാമു ഇല്ലാതെ ഒരു ആഘോഷവുമില്ല. ദശമൂലം ദാമുവിനെ വെച്ചുളള ട്രോള്‍ വീഡിയോകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. ഹരിശ്രീ അശോകന്റെ രമണനും സലീം കുമാറിന്റെ മണവാളനും പിന്നാലെയാണ് ദാമുവും തരംഗമായി മാറിയത്. മലയാളി ഏറ്റവും കൂടുതല്‍ ആഘോഷിച്ച ദശമൂലം ദാമുവിന് പുതിയ നേട്ടം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ എല്ലാ ആരാധകരും.

  ചട്ടമ്പിനാടില്‍ ദശമൂലം ദാമുവിന്റെ കഥാപാത്രത്തെക്കുറിച്ച് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സുരാജ് പറഞ്ഞിട്ടുണ്ട്. ചട്ടമ്പിനാട് സിനിമയില്‍ ആദ്യം ഇങ്ങനെയൊരു കഥാപാത്രം ഇല്ലായിരുന്നുവെന്നും പിന്നീട് എഴുതിച്ചേര്‍ക്കപ്പെട്ടതാണെന്നുമാണെന്നായിരുന്നു സുരാജ് അന്ന് പറഞ്ഞത്. അതിന് സംവിധായകന്‍ ഷാഫിയോട് താന്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും സുരാജ് കൂട്ടിച്ചേര്‍ക്കുന്നു.

  റോബിനോട് ബിഗ് ബോസ് ചെയ്തത് കൊടും ചതിയെന്ന് ആരാധകർ

  അതിനിടെ സുരാജിന്റെ ദശമൂലം ദാമുവിന്റെ നായകനാക്കി പുതിയൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സംവിധായകന്‍ ഷാഫി ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ദാമുവിനെ നായകനാക്കികൊണ്ടുളള സിനിമയുടെ എഴുത്ത് നടന്നുകൊണ്ടിരിക്കുകയാണെന്നും സിനിമ ഉടന്‍ പുറത്തിറങ്ങുമെന്നാണ് സംവിധായകന്‍ അറിയിച്ചിരുന്നത്. ചട്ടമ്പിനാടിന്റെ തിരക്കഥ എഴുതിയ ബെന്നി പി. നായരമ്പലം തന്നെയാണ് പുതിയ സിനിമയ്ക്ക് വേണ്ടിയും കഥയെഴുതുന്നത്.

  ദശമൂലം ദാമു രണ്ടാം വരവിന്റെ കാരണവും അടുത്തിടെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ആരാധകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് ദാമുവിനെ വെച്ച് സിനിമയെടുക്കാന്‍ തീരുമാനിച്ചതെന്നാണ് ഷാഫി പറഞ്ഞത്.

  English summary
  Actor Suraj Venjaramoodu's Dashamoolam Damu appeared on the NBA screen in US
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X