For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെലുങ്കിലെ ചിത്രം കാരണം ഇതൊഴിവാക്കേണ്ടതായിരുന്നു! എന്നാലത് തന്നിലേക്ക് വന്ന് ചേര്‍ന്നതെന്ന് ഉണ്ണി മുകുന്ദന്‍

  |

  ആഴ്ചകള്‍ക്ക് മുന്‍പ് നടന്‍ ഉണ്ണി മുകുന്ദനും ബാലയും തമ്മിലുള്ള പ്രശ്‌നങ്ങളായിരുന്നു ചര്‍ച്ചയാക്കപ്പെട്ടത്. ഉണ്ണി നിര്‍മ്മിച്ച സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്ന ആരോപണം വലിയ രീതിയില്‍ ചര്‍ച്ചയായി. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ പ്രധാന കഥാപാത്രമായിട്ടെത്തിയ മാളികപ്പുറം എന്ന സിനിമ തിയറ്ററുകളിലേക്ക് എത്തി.

  Also Read: സീരിയലിൽ നിന്നും പിന്മാറി അർച്ചന കവി; ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന് നടി, സ്റ്റാറാവാന്‍ വീണ്ടും മൃദുല വിജയ്

  ശബരിമലയിലെ അയ്യപ്പഭക്തയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ സിനിമയ്ക്ക് വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. പിന്നാലെ വലിയ പിന്തുണയാണ് ഓരോ ദിവസം കഴിയുംതോറും വന്ന് കൊണ്ടിരിക്കുന്നത്. സിനിമാപ്രേമികൡ നിന്നും ലഭിച്ച ഓരോ പ്രതികരണവും ഉണ്ണി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് കൊണ്ടിരിക്കുകയാണ്.

  malikappuram

  ഇതിനിടയിലാണ് മാളികപ്പുറം എന്ന സിനിമ താന്‍ ചെയ്യാതെ വിട്ട് കളയേണ്ടിയിരുന്ന സിനിമയായിരുന്നു എന്ന വെളിപ്പെടുത്തലുമായി ഉണ്ണി എത്തിയത്. മറ്റ് സിനിമയുടെ തിരക്കുകള്‍ കാരണമാണ് ഇത് വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചത്. പിന്നെ നടന്നതെന്താണെന്ന് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. വിശദമായി വായിക്കാം...

  Also Read: ബിഗ് ബോസില്‍ നിന്നും വന്ന ഉടനുണ്ടായ വേദനയുള്ള വാര്‍ത്ത; അമ്മയെ കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി രാഖി സാവന്ത്

  'നമസ്‌കാരം, മാളികപ്പുറം സിനിമ ഇത്രയും വലിയ വിജയമാക്കി തന്ന അയ്യപ്പ സ്വാമിയോടും സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോടും ഞാന്‍ എന്റെ സ്‌നേഹവും നന്ദിയും ആദ്യം തന്നെ രേഖപ്പെടുത്തുന്നു. വാക്കുകള്‍ കൊണ്ട് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷത്തിലൂടെയാണ് ഞാന്‍ ഇപ്പോള്‍ കടന്നു പോയി കൊണ്ടിരിക്കുന്നത്.

  സിനിമയെ പറ്റിയുള്ള ഒരുപാട് നല്ല പ്രതികരണങ്ങള്‍ ഞാന്‍ വായിക്കുകയും അതൊക്കെ ഞാന്‍ ഷെയര്‍ ചെയ്യുകയും ചെയ്യ്തിട്ടുണ്ട്. അതോടൊപ്പം നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും സിനിമയെ പറ്റിയുള്ള നല്ല സന്ദേശങ്ങള്‍ എന്നിലേക്ക് ഇപ്പോഴും എത്തി കൊണ്ടിരിക്കുകയാണ്.

  malikappuram

  എന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ ആദ്യമായിട്ടാണ്, ഇതിനു മുന്‍പും എന്റെ സിനിമകള്‍ വിജയിച്ചിട്ടുണ്ട്. പ്രേക്ഷക പ്രീതി നേടിയിട്ടുമുണ്ട്. പക്ഷേ മാളികപ്പുറത്തിന്റെ അത്രയും വരില്ല. സിനിമ പ്രേക്ഷകരിലേക്കെത്തിച്ച പ്രൊഡ്യൂസഴ്‌സ് ആന്റോ ചേട്ടനോടും വേണുച്ചേട്ടനോടും ഒരിക്കല്‍ കൂടി ഞാന്‍ എന്റെ നന്ദിയും സ്‌നേഹവും രേഖപ്പെടുത്തുന്നു.

  ഈ കുറിപ്പ് ഞാന്‍ എഴുതാനുള്ള പ്രധാന കാര്യം, ഞാന്‍ ചെയ്തു കൊണ്ടിരുന്ന തെലുങ്ക് ചിത്രത്തിന്റെ ഡേറ്റ് ഇഷ്യൂവും മറ്റ് ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടും ഞാന്‍ ഈ സിനിമ ഒഴിവാക്കേണ്ടി വന്നിരുന്നേനെ, എന്നാല്‍ ആ കാരണങ്ങള്‍ക്ക് എല്ലാം പരിഹാരം കണ്ടെത്തി കൊണ്ട് എന്നെ മാളികപ്പുറത്തിലേക്ക് അടുപ്പിച്ചത് മേപ്പടിയാന്റെ ഡയറക്ടറും എന്റെ പ്രിയ സുഹൃത്തുമായ വിഷ്ണു മോഹനും അതോടൊപ്പം എന്റെ മാനേജറും സഹോദര തുല്യനുമായ വിപിനും കൂടിയാണ്.

  അതുകൊണ്ട് തന്നെ എനിക്ക് ലഭിക്കുന്ന സ്‌നേഹവും നല്ല സന്ദേശങ്ങളും ഇവര്‍ക്കും കുടി അര്‍ഹതപ്പെട്ടതാണ്. അതുപോലെ എന്നെ ഒരു സുഹൃത്ത് അല്ലെങ്കില്‍ സഹോദരന്‍ എന്ന നിലയില്‍ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാവരെയും ഈ സമയത്ത് ഞാന്‍ ഓര്‍ക്കുന്നു. സിനിമയുടെ ചിത്രികരണത്തിന് ശേഷം ഇതിന്റെ നട്ടെല്ലായി മാറിയത് എന്റെ പ്രിയ സുഹൃത്തും സിനിമയുടെ എഡിറ്ററുമായ ഷമീര്‍ മുഹമ്മദ് ആയിരുന്നു.

  unni-mukundan

  സിനിമ പ്രേക്ഷക മനസ്സിലേക്ക് ഇത്രയുമധികം ആഴത്തില്‍ പതിയാന്‍ കാരണം അദ്ദേഹത്തിന്റെ എഡിറ്റിംഗ് മികവ് തന്നെയാണ്. ഒരായിരം നന്ദി ഷമീര്‍. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ ഒരു ഫൈറ്റിംഗ് രംഗങ്ങളെപ്പറ്റി ആലോചിച്ചു തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അത് ഏറ്റവും മികച്ചതാവണമെന്ന്. അത് സില്‍വ മാസ്റ്റര്‍ ഉള്ളത് കൊണ്ട് മാത്രമാണ് സാധിച്ചത്.

  സിനിമയെയും അതിലെ കഥാപാത്രങ്ങളെയും പൂര്‍ണ്ണമായി മനസിലാക്കി സില്‍വ മാസ്റ്റര്‍ അത് ഏറ്റവും മികച്ച രീതിയില്‍ തന്നെ കമ്പോസ് ചെയ്യ്തു തന്നു. ഫൈറ്റിംഗ് സീനുകള്‍ക്ക് തിയേറ്ററില്‍ രോമാഞ്ചം സൃഷ്ട്ടിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും മാസ്റ്റര്‍ക്കാണ്. സിനിമയിലെ ഓരോ അണിയറ പ്രവര്‍ത്തകരെ പറ്റിയും എടുത്തു പറയാതെ എനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉള്‍കൊള്ളാന്‍ സാധിക്കുകയില്ല.

  കാരണം ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്‌നത്തിന്റെതാണ്. പല വേദികളിലും അവരെ കുറിച്ച് മുന്‍പ് പറഞ്ഞിട്ടുള്ളതിനാല്‍ ഇവിടെ പ്രത്യേകമായി എടുത്ത് പറയുന്നില്ല. മാളികപ്പുറത്തിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. കാണാത്തവര്‍ ഉടന്‍ തന്നെ കാണുക...', എന്നുമാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

  English summary
  Actor Unni Mukundan Shares A Write-up About His New Movie Malikappuram Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X