twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'തിലകൻ ചേട്ടന് പകരം ആ റോൾ ചെയ്യാൻ അച്ഛൻ മടിച്ചു; സിനിമയിൽ അദ്ദേഹത്തിന് സ്വാതന്ത്ര്യക്കുറവുണ്ടായിരുന്നു'

    |

    ​ഗോഡ്ഫാദർ എന്ന സിനിമയുടെ പേര് കേൾക്കുമ്പോൾ പ്രേക്ഷകർ ഓർക്കുന്ന മുഖമാണ് നടൻ എൻഎൻ പിള്ളയുടേത്. സിനിമയിൽ നടൻ ചെയ്ത അഞ്ഞൂറാൻ എന്ന കഥാപാത്രം മലയാള സിനിമയിലെ ഐക്കണിക് വേഷങ്ങളിലൊന്നായി നിലനിൽക്കുന്നു. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ 1991 ൽ പുറത്തിറങ്ങിയ സിനിമ ആണിത്. ​ഗോഡ്ഫാദറിന് ശേഷം എൻഎൻ പിള്ളയെ അധികം സിനിമകളിൽ കണ്ടിട്ടില്ല. നാടക വേദികളിലെ അവസാന വാക്കായിരുന്ന നടന് സിനിമകളേക്കാൾ താൽപര്യം നാടകത്തോടായിരുന്നു.

    എൻഎൻ പിള്ളയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ വിജയരാഘവൻ. ​ഗോഡ്ഫാദറിന് ശേഷം നാടോടി എന്ന മോഹൻലാൽ ചിത്രത്തിലും എൻഎൻ പിള്ള അഭിനയിച്ചിരുന്നു. നടൻ തിലകന് പകരമാണ് അച്ഛൻ ഈ സിനിമ ചെയ്തതെന്ന് വിജയരാഘവൻ പറയുന്നു. കാൻചാനൽ മീഡിയയോടാണ് പ്രതികരണം.

    'ഗോ‍ഡ്ഫാദറോടെ നിർത്തിയതാണ്'

    'നാടോടിയിൽ തന്നെ അച്ഛൻ അഭിനയിക്കില്ലായിരുന്നു.​ ​ഗോ‍ഡ്ഫാദറോടെ നിർത്തിയതാണ്. തമ്പി കണ്ണന്താനം ഡേറ്റ് ഫിക്സ് ചെയ്തു. തിലകൻ‌ ചേട്ടന് പെട്ടെന്ന് ഹാർട്ടിന് ഓപ്പറേഷൻ വേണം. അപ്പോൾ തമ്പി സാർ എന്നോട് പറഞ്ഞു. ഞാൻ അച്ഛനോട് ഇക്കാര്യം പറഞ്ഞു. ഞാനില്ല എന്ന് ആദ്യം പറഞ്ഞു. പിന്നീടാണ് നാടോടികളിൽ അച്ഛൻ അഭിനയിക്കുന്നത്'

    'സിനിമയിൽ‌ അച്ഛനൊരു സ്വാതന്ത്ര്യക്കുറവ് തോന്നുമായിരുന്നു. നാടകം എന്ന് പറഞ്ഞാൽ നടന്റേതാണ്. സംവിധായകനും എഴുത്തുകാരനുമുണ്ടെന്നത് ശരിയാണ്. സ്റ്റേജിൽ വന്നാൽ നടന്റേതാണ് നാടകം. നമ്മളനുഭവിക്കുന്ന സുഖവുമുണ്ട്. അത് ഭയങ്കര അനുഭൂതി ആണ്. ആ അനുഭൂതി സിനിമയിൽ ഇല്ല. നാടകത്തിന് അഭിനയിക്കുമ്പോൾ തുടർച്ചയുമുണ്ട്'

    Also Read: 'രണ്ടുപേരും ജോലി ചെയ്താൽ ഒരു കുടുംബം സന്തോഷമായിരിക്കില്ല'; പാർവ്വതി സിനിമ വിട്ടതിനെ കുറിച്ച് ജയറാം!Also Read: 'രണ്ടുപേരും ജോലി ചെയ്താൽ ഒരു കുടുംബം സന്തോഷമായിരിക്കില്ല'; പാർവ്വതി സിനിമ വിട്ടതിനെ കുറിച്ച് ജയറാം!

    എൻഎൻ പിള്ള എന്ന ഇമേജും കൂടി പ്രേക്ഷകർ നോക്കുന്നു

    'രണ്ട് മണിക്കൂർ ഉള്ള നാടകത്തിൽ മുഴുനീളമായി അഭിനയിക്കുന്ന നടൻ ഉണ്ടെങ്കിൽ നാടകം തുടങ്ങുന്നതിന് മുമ്പ് അയാളുടെ ഭാരം നോക്കുക, നാടകം കഴിഞ്ഞ് ഭാരം നോക്കിയാൽ ഒരു കിലോയോ രണ്ട് കിലോയോ കുറയുമെന്നാണ് പറയുന്നത്. നമ്മൾ മറ്റൊന്നായി മാറുകയാണല്ലോ.
    നാടകത്തിലെ അച്ഛനെയാണ് കുറേക്കൂടി ഇഷ്ടം. പ്രേക്ഷകൻ ഇങ്ങനെ ഇരുന്ന് പോവും. എൻഎൻ പിള്ള എന്ന ഇമേജും കൂടി പ്രേക്ഷകർ നോക്കുന്നു. അദ്ദേഹത്തിൽ നിന്നും ശക്തമായ കഥാപാത്രങ്ങൾ ഉണ്ടായി'

    Also Read: 'ആ സൂപ്പർഹിറ്റ് സിനിമയുടെ സെറ്റിൽ മീൻകറി വാങ്ങാൻ പോലും പൈസയില്ല'; വിശ്വസിക്കാൻ പറ്റിയില്ലെന്ന് അനൂപ് മേനോൻ‌Also Read: 'ആ സൂപ്പർഹിറ്റ് സിനിമയുടെ സെറ്റിൽ മീൻകറി വാങ്ങാൻ പോലും പൈസയില്ല'; വിശ്വസിക്കാൻ പറ്റിയില്ലെന്ന് അനൂപ് മേനോൻ‌

    ഡയലോ​ഗ് ആളുകൾ ഓർത്തിരുന്ന് പറയുമായിരുന്നു

    ഒരു വർഷം നാടകം കളിച്ച് പിറ്റേ വർഷം വീണ്ടുമെത്തുമ്പോൾ അന്നത്തെ നാടകത്തിലെ ഡയലോ​ഗ് ആളുകൾ ഓർത്തിരുന്ന് പറയുമായിരുന്നു. അടുത്തിടെ പാലക്കാട് ഒരു സിനിമയുടെ ഷൂട്ടിം​ഗിന് പോയപ്പോൾ ഒരു വൃദ്ധൻ അച്ഛൻ പണ്ട് നാടകത്തിൽ പറഞ്ഞ ഡയലോ​ഗ് ഓർത്ത് വെച്ച് പറഞ്ഞെന്നും വിജയ​​രാഘവൻ പറഞ്ഞു.

    നാടകത്തെക്കുറിച്ച് തിലകൻ എന്തെങ്കിലും പറയും

    നേരത്തെ ​ഗോഡ്ഫാദറിന്റെ ഷൂട്ടിം​ഗിനിടെ എൻഎൻ പിള്ളയും തിലകനും തമ്മിലുണ്ടായ ചെറിയ തർക്കങ്ങളെക്കുറിച്ചും വാർത്ത പുറത്തു വന്നിരുന്നു. സിനിമയുടെ പ്രൊഡക്ഷൻ കൺ‌ട്രോളറായിരുന്ന കെ രാധാകൃഷ്ണനാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. അന്ന് കാരവാൻ ഇല്ലാത്തത് കൊണ്ട് എല്ലാവരും ഒരുമിച്ചിരുന്ന് ഇടവേളകളിൽ തമാശ പറയും.

    നാടകത്തെക്കുറിച്ച് തിലകൻ എന്തെങ്കിലും പറയും. അത് തെറ്റാണ് അങ്ങനെയല്ലെന്ന് എൻഎൻ പിള്ളയും പറയും. അങ്ങനെ തിലകന് ദേഷ്യം വന്നിരുന്നെന്നുമാണ് രാധാകൃഷ്ണൻ പറഞ്ഞത്. എൻഎൻ പിള്ളയുടെ കഥാപാത്രത്തിന്റെ മൂത്ത മകൻ ആയായിരുന്നു തിലകൻ ഈ സിനിമ സിനിമയിൽ അഭിനയിച്ചത്.

    Read more about: nn pillai
    English summary
    Actor Vijayaraghavan Remembers His Father NN Pillai; Says Films Always Limited Him As An Actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X