For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറുപ്പത്തില്‍ ജോമോളെ കല്യാണം കഴിച്ചു; ഇനി അവളെന്റെ ഭാര്യയാകുമോ? പേടിച്ച് പോയ അനുഭവം പറഞ്ഞ് വിനീത്

  |

  നിറത്തിലെ വര്‍ഷ മുതല്‍ നടി ജോമോള്‍ അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്നവയാണ്. എന്നാല്‍ ബാലതാരമായി അഭിനയിക്കാനെത്തിയ ജോമോളുടെ മുഖമായിരിക്കും പലരും ഇന്നും മനസില്‍ കൊണ്ട് നടക്കുന്നത്. മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥയിലെ മാധവിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ജോമോളായിരുന്നു.

  ജോമോള്‍ക്കൊപ്പം നടന്‍ വിനീത് കുമാറാണ് മറ്റൊരു പ്രധാന കഥാപാത്രമായി അഭിനയിച്ചത്. ഇരുവരും സിനിമയില്‍ ബാലതാരങ്ങളാണെങ്കിലും വിവാഹം കഴിക്കുന്ന സീനുകളുണ്ട്. അന്നത് ശരിക്കും വിവാഹം കഴിച്ചതാണെന്ന് കരുതി പോയെന്ന് ജോമോള്‍ പറഞ്ഞിട്ടുണ്ട്. മുന്‍പ് ജെബി ജംഗ്ഷനില്‍ പങ്കെടുക്കുമ്പോഴാണ് വടക്കന്‍ വീരഗാഥയെ കുറിച്ച് നടി സംസാരിച്ചത്.

  Also Read: യേശുദാസ് പിണങ്ങി ഇറങ്ങി പോയി; ഔസേപ്പച്ചന്‍ ഗുരുത്വമില്ലാത്തവനാണ്, വഴക്കുണ്ടായതിന്റെ കാരണം പറഞ്ഞ് കമൽ

  ഒരു വടക്കന്‍ വീരഗാഥ ഇപ്പോള്‍ കാണുന്പോള്‍ നൊസ്റ്റാള്‍ജിക് ഫീലല്ല, അതിന് പകരം ചമ്മലാണ് തോന്നുന്നതെന്നാണ് ജോമോള്‍ പറയുന്നത്. ആ പടത്തില്‍ ഞാന്‍ മാത്രമേ ഒരുപാട് അഭിയിച്ചിട്ടുള്ളൂ. ബാക്കി എല്ലാവരും ജീവിക്കുകയായിരുന്നു. ചില സീനുകള്‍ ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. അന്ന് കൂടെ അഭിനയിച്ച വിനീതുമായി അടി കൂടിയതൊക്കെ ഓര്‍മ്മയിലുണ്ടെന്ന് ജോമോള്‍ പറയുമ്പോള്‍ അതിഥിയായി വിനീത് പ്രത്യക്ഷപ്പെടുകയാണ്. നടിയോട് ഒരു ചോദ്യവുമായിട്ടാണ് നടനെത്തിയത്.

  Also Read: മുണ്ടും ബ്ലൗസുമിടുന്ന വേഷം മാത്രം വന്ന് തുടങ്ങി; ആദ്യം ഭര്‍ത്താവും പോയി, ഒറ്റയ്ക്കായ ജീവിതത്തെ കുറിച്ച് ബീന

  'ഹലോ ജോമോള്‍. അനഘ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് പലപ്പോഴും നിന്നോട് എനിക്ക് കുറുമ്പും അസൂയയും വരുമായിരുന്നു. ഒരു സീന്‍ കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ജോമോള്‍ സംവിധായകനോട് ചോക്ലേറ്റ് വേണമെന്ന് പറയും. അങ്ങനെയുള്ള വാശി കാരണം ഓരോ സീന്‍ കഴിയുമ്പോഴും ജോമോള്‍ക്ക് ചോക്ലേറ്റ് കിട്ടും. സിംപതിയുടെ പുറത്ത് എനിക്കും ഒരു കക്ഷ്ണമൊക്കെ തന്നിട്ടുണ്ട്. അതിന് ശേഷമാണ് ഞങ്ങള്‍ വടക്കന്‍ വീരഗാഥയിലേക്ക് എത്തുന്നത്.

  മമ്മൂട്ടിയുടെ ചെറുപ്പമാണ് ഞാന്‍ ചെയ്യുന്നത്. ജോമോള്‍ ഉണ്ണിയാര്‍ച്ച ആയി എത്തുന്ന മാധവി മേഡത്തിന്റെ കുട്ടിക്കാലവും. കാസ്റ്റിങ് കഴിഞ്ഞു, നാളെ എന്താണ് എടുക്കുന്നതെന്ന് പലപ്പോഴും നമുക്ക് അറിയില്ല. അങ്ങനെ ഒരു ദിവസമാണ് നാളെ ഞങ്ങളുടെ കല്യാണമാണെന്ന് അറിയുന്നത്. ആദ്യം കേട്ടപ്പോള്‍ തമാശ ആയിരിക്കുമെന്നാണ് വിചാരിച്ചത്. പിന്നെയാണ് അത് സീരിയസാണെന്ന് മനസിലാകുന്നത്.

  ആ സമയത്ത് ഞാന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാനൊത്തിരി പേടിച്ച ദിവസമാണത്. കാരണം താലി കെട്ടിയാല്‍ ജോമോള്‍ എന്റെ ഭാര്യയാകുമെന്ന് വിശ്വസിച്ചു. ഞാന്‍ താലി കെട്ടി, കഴിഞ്ഞ് ഇനി ജോമോള്‍ ആയിരിക്കുമോ ആയുഷ്‌കാലം മുഴുവന്‍ എന്റെ ഭാര്യ ആവേണ്ടതെന്ന ഒരു പേടി അന്ന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ കെട്ടില്ല പകരം താലി കഴുത്തില്‍ വെക്കുകയോ ചെയ്യുകയുള്ളൂ എന്ന പ്ലാനിലാണ് ലൊക്കേഷനില്‍ ചെന്നതെന്നും വിനീത് പറയുന്നു.

  എംടി വാസുദേവന്‍നായര്‍ തിരക്കഥ ഒരുക്കി ഹരിഹരന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് മൂവിയായിരുന്നു ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടി, സുരേഷ് ഗോപി, ബാലന്‍ കെ നായര്‍, മാധവി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരുടെ ചെറുപ്പക്കാലമാണ് വിനീതും ജോമോളും ചേര്‍ന്ന് അവതരിപ്പിച്ചത്. 1989 ന് റിലീസ് ചെയ്ത സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് അക്കാലത്ത് ലഭിച്ചത്. പിന്നീട് ജോമോളും വിനീതും നായിക, നായകന്മാരായി തന്നെ വെള്ളിത്തിരയില്‍ സജീവമാവുകയായിരുന്നു.

  Read more about: jomol vineeth kumar
  English summary
  Actor Vineeth Kumar Opens Up About His Marriage Scene With Actress Jomol In Oru Vadakkan Veeragatha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X