For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പുള്ള അലീനയും മഹേശ്വറും'; ഓർമ പുതുക്കി നടൻ വിനീത് കുമാർ‌, വൈറലായി ചിത്രം!

  |

  ദേവദൂതൻ എന്ന ചിത്രം ഓരോ തവണ കാണുമ്പോഴും അത്ഭുതമാണ്‌. ഇങ്ങനേയും കാമുകനെ കാത്തിരിക്കാമെന്ന് പഠിപ്പിച്ച അലീനയും അവൾ കാത്തിരിക്കുന്ന ഒരിക്കലും മടങ്ങിവരാത്ത ലോകത്തേക്ക് പോയ അന്ധനായ കാമുകനായ നിഖിൽ മഹേശ്വറും...

  അദ്ദേഹത്തിനായി ദിനവും തുടച്ച് വൃത്തിയാക്കുന്ന നിഖിൽ വായിച്ചിരുന്ന ചാപ്പലിലെ സപ്തസ്വരമണികളും രാത്രിയുടെ നിഗൂഢമായ നിശബ്ദതയിൽ അവയിൽ നിന്നുയരുന്ന മഹേശ്വരന്റെ ഗദ്ഗധത്തിന്റെ മണിനാദവും പ്രേക്ഷകനെ വേറൊരു ലോകത്തേക്ക് കൊണ്ടുപോകും.

  Also Read: ശരീരം മറ്റുള്ളവരെ കാണിച്ചിട്ട് എന്ത് കിട്ടാനാ മോളേ? ദില്‍ഷയ്‌ക്കെതിരെ കോപ്പ് കൂട്ടുന്നത് ആരുടെ ആര്‍മി?

  ഏതോ അദൃശ്യശക്തിയുടെ പ്രേരണമൂലം അവിടേക്ക് ദേവദൂതനെ പോലെ എത്തപ്പെടുന്ന വിശാൽ കൃഷ്ണമൂർത്തിയും ലൈബ്രറിയിലെ മഹേശ്വരന്റെ അസ്ഥികൂടവും അതിലെ പാതി മുറിഞ്ഞ വിരലുകളും ആൽബർട്ടോയും അവന്റെ വേട്ടപട്ടികളുടെ അദൃശ്യ ശബ്ദവും

  അലീനയുടെ പപ്പയും അലീനയുടെ പ്രിയ സന്തത സഹചരികളായ കുതിരകളും ശ്രവ്യമനോഹരമായ വിദ്യാസാഗറിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും എല്ലാം ഒരു കോരിത്തരിപ്പാണ് സമ്മാനിക്കുന്നത്.

  ഈ ചിത്രത്തിന്റെ മൂല കഥ യഥാർഥത്തിൽ ചിത്രത്തിന്റെ തിരക്കാഥാകൃത്ത് രഘുനാഥ് പാലേരിയുടെ തന്നെ ഓർമ എന്ന ചെറുകഥയിൽ നിന്ന് എടുത്തിട്ടുള്ളതാണ്.

  യഥാർത്ഥ കഥയിൽ അന്ധനായ പിയാനോ വായിക്കുന്ന നായകനെ സ്നേഹിക്കുന്ന കാമുകിയും ആ സ്നേഹത്തെ ഇഷ്ടപ്പെടാത്ത അവളുടെ അപ്പനും അയാളുടെ വേലക്കാരനും അയാളുടെ വേട്ട പട്ടികളും കുതിരകളും നായകനൊപ്പം മരിക്കുന്ന നായികയുടെ അപ്പനും തുടർന്ന് തന്റെ മടങ്ങിവരാത്ത പ്രാണനാഥനെ കാത്തിരിക്കുന്ന നായികയുമാണ് ഉള്ളത്.

  ആ കഥയിലേക്ക് വിശാൽ കൃഷ്ണമൂർത്തി എന്ന ദേവദൂതനെയും പ്രതികാരത്തെയും കൂടിച്ചേർത്തുകൊണ്ടാണ് ദേവദൂതൻ എന്ന ചിത്രം സിബിമലയിലും രഘുനാഥ് പലേരിയും കൂടി രൂപപ്പെടുത്തിയത്.

  എന്നിരുന്നാലും ഇത്രയൊക്കെ പ്രേത്യകത ഉണ്ടായിട്ടും സിനിമയെ തിയേറ്ററുകളിൽ പ്രേക്ഷകർ കയ്യൊഴിഞ്ഞു എന്നതാണ് സത്യം. 2000ത്തിൽ പുറത്തിറങ്ങിയ സിനിമയിൽ മോഹൻലാൽ, ജയപ്രദ, വിനീത് കുമാർ, ജ​ഗതി ശ്രീകുമാർ, ജനാർദ്ദനൻ തുടങ്ങിയവരാണ് പ്ര​ധാന വേഷം ചെയ്തത്.

  Also Read: താനെപ്പോഴാടോ എന്നെ അങ്ങനെ വിളിച്ച് തുടങ്ങിയത്? കാരവാനിലേക്ക് വിളിച്ച് മമ്മൂട്ടി എന്നോട് ചോദിച്ചു; ടിജി രവി

  അന്ധനായ സം​​ഗീതജ്ഞൻ മഹേശ്വറായി വിനീത് കുമാർ വളരെ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്. ഇപ്പോഴിത സിനിമ പുറത്തിറങ്ങി 22 വർഷം പിന്നിടുമ്പോൾ സിനിമയെ കുറിച്ചുള്ള ഓർമചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടൻ വിനീത് കുമാർ.

  നടി ജയപ്രദയ്ക്ക് ഒപ്പം നിൽ‌ക്കുന്ന ചിത്രം പങ്കുവെച്ച് ദേവദൂതന്റെ ഇരുപത്തിരണ്ട് വർഷങ്ങൾ എന്നാണ് വിനീത് കുമാർ‌ സോഷ്യൽമീഡിയയിൽ കുറിച്ചത്. വിനീതിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി ആരാധകർ കമന്റുമായി എത്തി.

  'ഒരിക്കലും മറക്കില്ല മഹേശ്വർ, ഏറ്റവും നല്ല സിനിമകളിൽ ഒന്ന്, അണ്ടറേറ്റഡ് സിനിമകളിൽ ഒന്നാണ് ദേവദൂതൻ' എന്നിങ്ങനെയുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നത്. പഠിപ്പുര എന്ന ചിത്രത്തിലൂടെ ബാലതാരം ആയാണ് സിനിമയിലേക്ക് വിനീത് പ്രവേശിച്ചത്.

  അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ 2015ൽ സിനിമാ സംവിധാന രംഗത്തേക്ക് പ്രവേശിച്ചു. പതിനൊന്നാം വയസിൽ കേരള സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭയായിരുന്നു വിനീത് കുമാർ. ഏറ്റവും പ്രായം കുറഞ്ഞ കലാപ്രതിഭയായിരുന്നു അന്ന് വിനീത്. 2009 ആഗസ്ത് 19ന് ആയിരുന്നു താരത്തിന്റെ വിവാഹം.

  ഡിയർ ഫ്രണ്ട് എന്ന സിനിമയാണ് ഏറ്റവും അവസാനം വിനീത് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ സിനിമ. ചിത്രത്തിൽ നായകൻ ടൊവിനോ തോമസ് ആയിരുന്നു. ബേസിൽ ജോസഫ്, ദർശന തുടങ്ങിയവരും ഡിയർ ഫ്രണ്ടിൽ അഭിനയിച്ചിരുന്നു.

  ചിത്രം തിയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. വിനീതിന്റെ ആദ്യ സംവിധാന സംരംഭമായ അയാൾ‌ ഞാനല്ലയിൽ ഫഹദ് ഫാസിലായിരുന്നു നായകൻ.

  Read more about: vineeth kumar
  English summary
  Actor Vineeth Kumar Shared His Old Picture From Devadoothan Movie Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X