twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റിയാലിറ്റി ഷോ കളില്‍ വരെ അശ്ലീല കോമഡിയാണ്; കുടുംബത്തിന്റെ കൂടെ പോകുമ്പോഴാണ് പണി കിട്ടുന്നതെന്ന് വിനോദ് കോവൂര്‍

    |

    മിനിസ്‌ക്രീനും മിമിക്രി വേദികളിലുമൊക്കെ ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് വിനോദ് കോവൂര്‍. നടന്‍, എഴുത്തുകാരന്‍ എന്നിങ്ങനെ പല മേഖലകളിലും വിനോദ് കഴിവ് തെളിയിച്ചിട്ടുണ്ട്. എം80 മൂസ എന്ന പേരില്‍ മുന്‍പ് സംപ്രേക്ഷണം ചെയ്തിരുന്ന ടെലിവിഷന്‍ പരമ്പരയാണ് വിനോദിനെ കൂടുതല്‍ ജനപ്രിയനാക്കിയത്.

    നിലവില്‍ സിനിമയിലും സജീവമായി തുടരുകയാണ് താരം. അതേ സമയം മലയാള സിനിമയിലെ കോമഡികളുടെ നിലവാരം വളരെ താഴേക്ക് പോവുന്നതിനെ പറ്റി പറയുകയാണ് വിനോദ്. അശ്ലീലം കോമഡിയായി മാറുകയാണെന്നും അത്തരത്തില്‍ തനിക്കുണ്ടായ അനുഭവങ്ങളും ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവേ വിനേദ് വെളിപ്പെടുത്തി. വിശദമായി വായിക്കാം..

    Also Read:  'സമ്പന്നരായ സുഹൃത്തുക്കൾക്ക് മുന്നിൽ അച്ഛന്റെ ജോലി കുറച്ചിലായി പോയി!' അച്ഛനെ കുറിച്ച് കുറിപ്പുമായി ശാലിനിAlso Read: 'സമ്പന്നരായ സുഹൃത്തുക്കൾക്ക് മുന്നിൽ അച്ഛന്റെ ജോലി കുറച്ചിലായി പോയി!' അച്ഛനെ കുറിച്ച് കുറിപ്പുമായി ശാലിനി

    ഇപ്പോഴത്തെ കോമഡികളെന്ന് പറഞ്ഞാല്‍ എല്ലാം ഡബിള്‍ മീനിങ് ഉള്ളതാണ്

    മലയാള സിനിമയിലെ കോമഡിയെ കുറിച്ചാണ് ആനി വിനോദിനോട് ചോദിച്ചത്. 'ഇപ്പോഴത്തെ കോമഡികളെന്ന് പറഞ്ഞാല്‍ എല്ലാം ഡബിള്‍ മീനിങ് ഉള്ളതാണ്. അശ്ലീലം കൊണ്ട് കോമഡി ഉണ്ടാക്കുന്ന രീതിയാണ്. അതിപ്പോള്‍ റിയാലിറ്റി ഷോകളിലും കോമഡി റിയാലിറ്റി ഷോ കളിലും സിനിമയിലുമൊക്കെ കാണുന്നുണ്ട്.

    Also Read: 'ആർട്ടിസ്റ്റല്ലേ, ഡിവോഴ്‌സ് ഉറപ്പ്!, കമന്റ് കണ്ടിട്ട് കല്യാണം കഴിക്കുന്നത് തെറ്റാണോ എന്ന് വരെ തോന്നി': ജിത്തുAlso Read: 'ആർട്ടിസ്റ്റല്ലേ, ഡിവോഴ്‌സ് ഉറപ്പ്!, കമന്റ് കണ്ടിട്ട് കല്യാണം കഴിക്കുന്നത് തെറ്റാണോ എന്ന് വരെ തോന്നി': ജിത്തു

    കുടുംബസമേതം സിനിമ കാണാന്‍ പോകുമ്പോഴാണ് ഇതൊരു പ്രശ്‌നമാവുന്നത്

    കുടുംബസമേതം സിനിമ കാണാന്‍ പോകുമ്പോഴാണ് ഇതൊരു പ്രശ്‌നമാവുന്നത്. എല്ലാവരും ചിരിക്കും. കുട്ടികള്‍ മാത്രം ചിരിക്കില്ല. അന്നേരം അച്ഛാ ഇതെന്തിനാണ് ചിരിച്ചതെന്ന് ചോദിച്ചാല്‍ ആ അച്ഛന്റെ ഉത്തരം മുട്ടി പോകും. ഇതാണ് കാര്യമെന്ന് പറഞ്ഞ് കൊടുക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്.

    ഡബ്ബിള്‍ മീനിങ്ങുകളും അശ്ലീലവും പറയാതെ കോമഡി പറയാന്‍ പറ്റില്ലെന്നതാണ്

    സത്യന്‍ അന്തിക്കാടിന്റെയൊക്കെ സിനിമകളില്‍ എത്ര കോമഡികളുണ്ട്. അതൊക്കെ ഇങ്ങനെ കാണിച്ചിട്ടാണോ, എത്ര നിഷ്‌കളങ്കമായ കാര്യങ്ങള്‍ പറഞ്ഞിട്ടാണ് ആളുകള്‍ ചിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥ എന്ന് പറഞ്ഞാല്‍ ഡബ്ബിള്‍ മീനിങ്ങുകളും അശ്ലീലവും പറയാതെ കോമഡി പറയാന്‍ പറ്റില്ലെന്നതാണ്. അതിലേക്ക് നമ്മുടെ മലയാള സിനിമയും എത്തിയിരിക്കുന്നു.

    ഗള്‍ഫില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവും വിനോദ് പങ്കുവെച്ചു

    ട്രൂപ്പിനൊപ്പം പ്രോഗ്രാം അവതരിപ്പിക്കാന്‍ ഗള്‍ഫില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവും വിനോദ് പങ്കുവെച്ചിരുന്നു. പ്രോഗ്രാം കഴിഞ്ഞതിന് ശേഷം കമ്മിറ്റിക്കാര്‍ വന്ന് എന്നെ അഭിനന്ദിച്ചു. വളരെ നന്നായെന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വേറൊരു ട്രൂപ്പ് ഇവിടെ വന്നു. അവരുടെ പരിപാടി പകുതി ആയപ്പോള്‍ തന്നെ ഞങ്ങള്‍ നിര്‍ത്തിച്ചു.

    കാരണം ഇവര് പറയുന്നത് മുഴുവന്‍ അശ്ലീലമാണ്. അവിടെ കുടുംബസമേതമാണ് എല്ലാവരും പരിപാടി കാണുന്നത്. ഇതോടെ ഇനി നിങ്ങള്‍ പരിപാടി അവതരിപ്പിക്കേണ്ടെന്ന് പറഞ്ഞ് പകുതിയ്ക്ക് വെച്ച് അവരെ പിരിച്ച് വിട്ടു. അവിടെ നിങ്ങള്‍ വേറിട്ട് നില്‍ക്കുകയാണെന്നാണ് ഞങ്ങളോട് അവര്‍ പറഞ്ഞതെന്നും വിനോദ് സൂചിപ്പിച്ചു.

    എൻ്റെ സ്‌കീറ്റിലൊന്നും ഇത്തരം ഡയലോഗുകളൊന്നും ഉണ്ടാവില്ല

    എന്നെ ചിലര്‍ വേറെ ട്രൂപ്പിലേക്ക് വിളിച്ച് സ്‌കിറ്റ് ചെയ്യാന്‍ പറയുമ്പോള്‍ ഇത്തരം ഡയലോഗുകള്‍ വരും. അയ്യോ ഇതൊക്കെ ചെയ്യണോ എന്ന ചടപ്പ് തോന്നും. ഇത് പറയാന്‍ പറ്റില്ലെന്ന് തന്നെ പറയും. ഞാന്‍ എഴുതുന്നതും ചെയ്യുന്നതുമായ സ്‌കീറ്റിലൊന്നും ഇത്തരം ഡയലോഗുകളൊന്നും ഉണ്ടാവില്ല. കുടുംബസമേതം വന്ന് കാണാവുന്നതായിരിക്കും. അത് 916 ആയിരിക്കുമെന്നും വിനോദ് കൂട്ടിച്ചേര്‍ക്കുന്നു.

    കാലൻ, കാക്ക തുടങ്ങി താൻ അവതരിപ്പിച്ച സ്കിറ്റുകളെ കുറിച്ചും അതിൻ്റെ കഥയും അഭിമുഖത്തിനിടെ വിനോദ് പറഞ്ഞിരുന്നു.

    English summary
    Actor Vinod Kovoor Opens Up About Double Meaning Comedy In Reality Shows Goes Viral. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X