For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചത് അത് കൊണ്ടാവും; ഭാര്യ ഐശ്വര്യയെ കുറിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ

  |

  ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങിയെങ്കിലും തിരക്കഥാകൃത്തായി വന്നതോടെയാണ് വിഷ്ണു ഉണ്ണി കൃഷ്ണന്‍ ശ്രദ്ധേയനാവുന്നത്. ബിപിന്‍ ജോര്‍ജുമായി ചേര്‍ന്ന് മൂന്നോളം സിനിമകള്‍ക്ക് തിരക്കഥ ഒരുക്കുകയും അതിലൊരു ചിത്രത്തില്‍ നായകനായി അഭിനയിക്കുകയും ചെയ്തിരുന്നു. അങ്ങനെ വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി വിഷ്ണു മാറി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നടന്‍ വിവാഹിതനാവുന്നത്. മാസങ്ങള്‍ക്കുള്ളില്‍ ഒരു ആണ്‍ കുഞ്ഞ് ജനിക്കുകയും ചെയ്തു.

  രാജകുമാരിയെ പോലെ നടി മാളവിക മോഹൻ, ആരെയും മയക്കുന്ന ചിത്രങ്ങൾ കാണാം

  മകന്‍ ആദവിനെ കുറിച്ചും ഭാര്യ ഐശ്വര്യയെ കുറിച്ചുമാണ് കന്യക മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ വിഷ്ണു ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നത്. തന്റെ സിനിമകള്‍ മുഴുവനും കാണാത്തത് കൊണ്ടാവും ഐശ്വര്യ വിവാഹത്തിന് സമ്മതിച്ചതെന്നും നടന്‍ പറയുന്നു.

  ഐശ്വര്യ എന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടാവില്ല. ഞാന്‍ തമാശയ്ക്ക് ചോദിക്കാറുണ്ട്. എല്ലാ സിനിമയും കാണാത്തത് കൊണ്ടാവും നീ കല്യാണത്തിന് സമ്മതിച്ചതെന്ന്. വിവാഹശേഷം എന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും ഐശ്വര്യയുടെയും പിന്തുണയുണ്ട്. ഷൂട്ടിങ്ങിന് പോയി കഴിഞ്ഞാല്‍ ദിവസങ്ങളോളം വീട്ടില്‍ വരാന്‍ പറ്റില്ലല്ലോ. എന്നാലും പരിഭവമൊന്നും കാണിക്കാതെ പരിപൂര്‍ണ സപ്പോര്‍ട്ടാണ്. അച്ഛനമ്മമാരും രണ്ട് ചേച്ചിമാരും അളിയന്മാരും അവരുടെ കുട്ടികള്‍ ഒക്കെയടങ്ങുന്നതാണ് കുടുംബം. എല്ലാവരും ഇടയ്ക്കിടെ ഒത്ത് കൂടാറുണ്ട്.


  ബിപിന്‍ എന്നൊരു സുഹൃത്ത് ഇല്ലായിരുന്നെങ്കില്‍ തിരക്കഥാരചനയെ കുറിച്ച് ഞാന്‍ ചിന്തിക്കുകയേ ഇല്ലായിരുന്നു. കാരണം വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണല്ലോ. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും കൂടി ഒരു കോമണ്‍ ഫ്രണ്ട് ഉണ്ട്. ശ്രീനാഥ്, അവന്‍ എന്റെ ക്ലാസ്‌മേറ്റും ബിപിന്റെ അയല്‍വാസിയുമാണ്. ശ്രീനാഥിന്റെ വീടിന്റെ അടുത്തുള്ള അമ്പലത്തില്‍ പ്രോഗ്രാമിന് മിമിക്രിക്കാരനായ എന്നെ വിളിച്ച് കൊണ്ട് പോയതാണ്. അവിടെ ചെന്നപ്പോള്‍ അവന്‍ പറഞ്ഞു, എടാ എന്റെ ഇവിടുത്തെ കൂട്ടുകാരനുണ്ട്. ബിപിന്‍. നമുക്ക് മൂന്ന് പേര്‍ക്കും കൂടി ഗ്രൂപ്പായിട്ട് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ഗ്രൂപ്പായി, സ്‌കീറ്റായി, മിമിക്രിയും ഒക്കെ ചെയ്തത് വന്‍ വിജയമായിരുന്നു. അന്ന് തുടങ്ങിയതാണ് ബിപിനുമായിട്ടുള്ള സൗഹൃദം. ശ്രീനാഥ് വേറെ ജോലിയ്ക്ക് പോയെങ്കിലും ഞാനും ബിപിനും മിമിക്രിയില്‍ തുടര്‍ന്നു. ഞങ്ങളൊന്നിച്ച് ഒരു ട്രൂപ്പ് തുടങ്ങുകയും ചെയ്തു.


  അതേ സമയം സിനിമയില്‍ നടനാവാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന വിഷ്ണു വ്യക്തമായ മറുപടിയാണ് നല്‍കിയിരിക്കുന്നത്. 'പുറമേ നിന്ന് നോക്കുന്നവര്‍ക്ക് ഞാന്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്തതായി തോന്നും. എന്നാല്‍ എനിക്കൊരിക്കലും അങ്ങനെ കഷ്ടപ്പാടൊന്നും തോന്നിയിട്ടില്ല. ഒരു കഷ്ടപ്പാടുമില്ലാതെ ആര്‍ക്കെങ്കിലും എന്തെങ്കിലും നേടാന്‍ പറ്റുമെന്ന് വിശ്വസിക്കുന്നില്ല. ഇനി സിനിമയാണോ കുടുംബമാണോ കൂടുതല്‍ സന്തോഷം തരുന്നതെന്ന് ചോദിച്ചാല്‍ രണ്ടും രസമാണെന്നാണ് താരം പറയുന്നത്. സിനിമയാണ് ഏറ്റവും കൂടുതല്‍ സന്തോഷം. ഇപ്പോള്‍ ഫാമിലിയോട് കൂടി ഇരിക്കുന്നതാണ് മറ്റൊരു സന്തോഷം. മകന്‍ ആദവിന് ഇപ്പോള്‍ ആറ് മാസം പ്രായമായി. അച്ഛനാവുക എന്നത് ജീവിതത്തിന്റെ പുതിയൊരു മുഖണാണല്ലോ. വീട്ടിലുള്ളപ്പോള്‍ ഭയങ്കര രസമാണ്. മോനെ കളിപ്പിച്ചിരിക്കും.

  ഭർത്താവിൻ്റെ ജന്മദിനത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് നടി മേഘ്‌ന രാജ്; ആരാധകരുടെ കാത്തിരിപ്പ് ഇവിടെ തീരുന്നു

  Vishnu Unnikrishnan marriage Function | FilmiBeat Malayalam

  തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം മുതലേ വീട്ടുകാരുടെ പിന്തുണയുണ്ട്. ഇതുവരെയും എതിര്‍പ്പൊന്നും ഉണ്ടായിട്ടില്ല. എതിര്‍ക്കാന്‍ മാത്രം കുറ്റകരമായിട്ടൊന്നും ഞാന്‍ ചെയ്യുന്നില്ലല്ലോ. ചെറിയ കൂട്ടായ്മയിലും ഉത്സവങ്ങളിലുമൊക്കെ ഞാന്‍ പ്രോഗ്രാം ചെയ്യുമ്പോള്‍ കൈയ്യടി കിട്ടുന്നതും എല്ലാവരുടെയും സ്‌നേഹവും പാരിതോഷികം ലഭിക്കുന്നതുമെല്ലാം അവര്‍ക്ക് സന്തോഷമാണ്. അതുപോലെ തന്നെയാണ് നാട്ടുകാരും. സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ വളരെ സഹകരിച്ചാണ് സൂഹൃത്തുക്കളും നാട്ടുകാരുമെല്ലാം പെരുമാറുന്നതെന്നും വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.

  വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് നാട്ടിലും ഞാന്‍ മദ്രാസിലും; അത് ശരിയായി തോന്നിയില്ല, മാറി നിന്നതിനെ കുറിച്ച് ശ്രീലത

  English summary
  Actor Vishnu Unnikrishnan Opens Up About Wife Aiswarya's Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X