For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയ വിവാഹമല്ല,കൂട്ടുകാരന് കൊച്ചായി,അപ്പോഴാണ് വിവാഹത്തെ കുറിച്ച് ഓര്‍ത്തതെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍

  |

  മലയാളികളുടെ പ്രിയതാരം വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുകയാണ്. ഞായാറാഴ്ച നടന്ന വിവാഹനിശ്ചത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിഷ്ണു വിവാഹിതനാകുന്ന കാര്യം പുറംലോകമറിയുന്നത്. ഐശ്വര്യയാണ് വധു എന്ന കാര്യം മാത്രമേ ആദ്യം വന്നുള്ളു. വിഷ്ണുവിന്റെ പ്രിയതമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

  ഒടുവില്‍ ചീത്ത വിളിക്കാന്‍ ഒരു പെണ്ണില്ലെന്ന കുറവ് മാറിയിട്ടുണ്ടെന്ന് പറഞ്ഞ് വിഷ്ണു രംഗത്ത് എത്തിയിരുന്നു. ഫെബ്രുവരി രണ്ടിനാണ് വിഷ്ണുവിന്റെ വിവാഹം. വിവാഹ വിശേഷങ്ങളും ഐശ്വര്യയെ കണ്ടെത്തിയതിനെ കുറിച്ചെല്ലാം വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ വിഷ്ണു വെളിപ്പെടുത്തിയിരിക്കുകയാണ്.

  (ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

  തന്റേത് പ്രണയ വിവാഹമല്ലെന്ന് പറയുകയാണ് വിഷ്ണു. വളരെ നാളുകളായി വീട്ടുകാര്‍ കല്യാണാലോചനകളൊക്കെ കൊണ്ട് വരുന്നുണ്ടായിരുന്നു. തിരക്കൊക്കെ കഴിഞ്ഞിട്ട് മതി കല്യാണം എന്നായിരുന്നു ഞാന്‍ കരുതിയത്. കുറച്ച് കൂടി സമാധാനമായി ജീവിച്ചിട്ട് പോരേ കല്യാണം എന്ന് ചിന്തിച്ചിരുന്നു. ഇതിനിടെ എന്നെ ഓവര്‍ടേക്ക് ചെയ്ത് എന്റെ ചങ്ക് ബിബിന്‍ ജോര്‍ജിന്റെ കല്യാണം കഴിഞ്ഞു. അപ്പോഴും ഞാനോര്‍ത്തു സമയമുണ്ടല്ലോ. ബിബിന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത്, അവന് കൊച്ചായി. ഞാനിങ്ങനെ നടന്നാല്‍ പോരല്ലോ എന്ന്.

  പിന്നെ വീട്ടുകാര്‍ കൊണ്ടുവരുന്ന ആലോചനകളില്‍ ഞാനും താല്‍പര്യം കാണിച്ചു തുടങ്ങി. അങ്ങനെയാണ് ഈ ആലോചന മുറുകിയത്. ഇതിനിടെ കൊച്ചിയിലെ പുതിയ വീടിന്‍രെ പണിയൊക്കെ കഴിഞ്ഞു. ഡിസംബര്‍ പന്ത്രണ്ടിന് പുതിയ വീട്ടിലേക്ക് മാറും. കോതമംഗലത്ത് ആണ് ഐശ്വര്യയുടെ വീട്. ബിടെക് കഴിഞ്ഞു. ഇപ്പോള്‍ പിഎസ്സി കോച്ചിങിന് പോവുകയാണ്. ഫെബ്രുവരി രണ്ടിന് കോതമംഗലത്ത് വെച്ചാണ് വിവാഹം.

  ബിഗ് ബ്രദറാണ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ. പുതിയ സ്‌ക്രീപ്റ്റ് തുടങ്ങിയിട്ടില്ല. ഇടയ്ക്ക് പല ന്യൂസുകളും വന്നു. മോഹന്‍ലാലിനെ വെച്ച് ഞാന്‍ ഒറ്റയ്ക്ക് സ്‌ക്രീപ്റ്റ് എഴുതുകയാണെന്നൊക്കെ. ഈ വാര്‍ത്ത കേള്‍ക്കുമ്പോഴെ ബിബിന്റെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് മറ്റാരെക്കാളും നന്നായി എനിക്ക് അറിയാം. ഞങ്ങള്‍ രണ്ട് പേരും കൂടിയായിരിക്കും അടുത്ത സ്‌ക്രീപ്റ്റും എഴുതുക. അതിന്റെ ആലോചനകള്‍ നടക്കുന്നേയുള്ളു. മറ്റെല്ലാ വാര്‍ത്തകളും ഫെയ്ക്ക് ആണെന്ന് വിഷ്ണു പറയുന്നു.

  അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നിങ്ങനെ മൂന്ന് സിനിമകള്‍ക്കാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളും നാദിര്‍ഷയുടെ സംവിധാനത്തില്‍ ഇറങ്ങിയതായിരുന്നു. കോമഡി എന്റര്‍ടെയിനറായി ഒരുക്കിയ ഈ സിനിമകളെല്ലാം തിയറ്ററുകളില്‍ നിന്നും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയതോടെ തിരക്കഥാകൃത്തുകളും ശ്രദ്ധിക്കപ്പെട്ടു. തിരക്കഥ ഒരുക്കിയതിനൊപ്പം കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ അഭിനയിച്ചതോടെ വിഷ്ണുവിന്റെയും കരിയര്‍ മാറി മറിഞ്ഞു.

  English summary
  Actor Vishnu Unnikrishnan Talks About His Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X