For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിക്കണം! കുട്ടിയുടെ അമ്മയാകണം, എന്നാൽ ഒരു പ്രശ്നമുണ്ട്, വെളിപ്പെടുത്തലുമായി ഐശ്വര്യ ലക്ഷ്മി

  |

  സെക്സ് ഈസ് നോട്ട് പ്രോമിസ് എന്ന് ഒരു സമൂഹത്തിനു മുന്നിൽ ചങ്കൂറ്റത്തോടെ വിളിച്ചു പറഞ്ഞ അപർണ്ണ എന്ന അപ്പുവിനെ അത്ര വേഗം പ്രേക്ഷകർക്ക് മറക്കാൻ സാധിക്കുകയില്ല. എല്ലാ വികാരങ്ങളേയപം പോലെ പ്രണയത്തിനും അതിന്റേതായ സ്വാതന്ത്ര്യമുണ്ടെന്ന് ആ ഒറ്റ വാക്യത്തിലൂടെ അപ്പു അത് മനോഹരമായി സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചു. തുടക്കക്കാരിയായിട്ടും ബോൾഡൻ കഥാപാത്രങ്ങൾ അതിന്റോതായ രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കാൻ ഈ യുവ താരത്തിന് കഴിഞ്ഞു.

  ജീവാംശമായി എന്റേതു തന്നെ!! ഈ ഈണത്തിനു പിന്നിൽ ഒരു കഥയുണ്ട്, കൈലാസ് മേനോൻ പറയുന്നു

  മയാനദിയുടെ സൂപ്പർ ഹിറ്റ് വിജയത്തിനു ശേഷം ഐശ്വര്യ ലക്ഷ്മിയെ തേടി വന്നതും അതു പോലുള്ള മറ്റൊരു ബോൾഡൻ കഥാപാത്രമായിരുന്നു. വരത്തനിൽ ഫഹദിനോടോപ്പം ഒപ്പത്തിനൊപ്പം പിടിച്ചു നിൽക്കാൻ ഐശ്വര്യയുടെ പ്രിയയയ്ക്ക് കഴിഞ്ഞു. മൂന്ന് സിനിമകൾ കൊണ്ട് തന്നെ മലയാളത്തിൽ ഒരു ലേബർ സൃഷ്ടിക്കാൻ ഈ യുവ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രണയനിയായി കടന്നെത്തിയ ഐശ്വര്യ തന്റെ വിവാഹ സങ്കൽപ്പങ്ങളെ കുറിച്ചും തുറന്നു പറയുകയണ്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

  ആ രംഗത്തിൽ ഡ്യൂപ്പ് വേണ്ട!! സംവിധായകൻ ഡ്യൂപ്പായി, എല്ലാവരേയും ഞെട്ടിച്ച് ലില്ലിയുടെ സംവിധായകൻ, കാണാം

   കരിയറോ കുടുംബ ജീവിതമോ

  കരിയറോ കുടുംബ ജീവിതമോ

  കരിയറാണോ കുടുംബ ജീവിതമാണോ വലുതെന്ന് ചോദ്യത്തിന് ഐശ്വര്യ നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു. ഈ ചോദ്യം കേട്ടാൽ ഞാൻ പെട്ടെന്ന് ഫെമിനിസ്റ്റ് ആകും. എന്തു കൊണ്ട് ഈ ചോദ്യം ആണുങ്ങളോട് ചോദിക്കുന്നില്ല. കരിയറും ജീവിതവും ഒരുമിച്ച കൊണ്ടു പോകുകയാണ് വേണ്ടത്. നല്ലൊരു കരിയറും വേണം അതു പോലെതന്നെ നല്ലൊരു കുടുംബ ജീവിതവും വേണമെന്ന് താരം വ്യക്തമാക്കി.

  എന്റെ പങ്കാളി

  എന്റെ പങ്കാളി

  ആൺ പെൺ ഭേദമില്ലാതെ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ജീവിതത്തിൽ ഒരു സമയം എത്തുമ്പോൾ സെറ്റിൽ ആകുക എന്നത്. നല്ലൊരു പങ്കാളി കൂടെയുണ്ടാകണം. കുട്ടിയുണ്ടാകണം. എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നുണ്ട്.എന്നാൽ അത് ഒരുക്കലും കരിയർ നഷ്ടപ്പെടുത്തിയിട്ടല്ല. കരിയറ്‍ അതിന്റെ വഴിക്കും കുടുംബ ജീവിതം അതിന്റെ വഴിക്കും മുന്നോട്ട് പോകുമെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

  പ്രണയ വിവാഹം

  പ്രണയ വിവാഹം

  വിവാഹ സങ്കൽപ്പത്തിനെ കുറിച്ചും താരം പറഞ്ഞു. പ്രണയിച്ച് വിവാഹം കഴിക്കാനാണ് തനിയ്ക്ക് കൂടുതൽ ഇഷ്ടവും ആഗ്രഹവും. എന്നാൽ വീട്ടുകാർ തന്നെ കെട്ടിച്ച് വിടുമോ എന്ന തനിയ്ക്ക് അറിയില്ലെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഒരു കള്ളച്ചിരിയോടു കൂടിയായിരുന്നു താരം പ്രണയ വിവാഹത്തിനെ കുറിച്ചു പറഞ്ഞത്. ഒരു പ്രണയിനി പരിവേഷമാണ് പ്രേക്ഷകർ താരത്തിന് നൽകിയിരിക്കുന്നത്. എബിന്റെ പ്രിയ ആയാലും മാത്തന്റെ അപ്പു ആയാലും രണ്ടും മികച്ച പ്രണയിനിയ്ക്ക് ഉദാഹരണമാണ്. ഒരു നല്ലൊരു പ്രണയിനി ഐശ്വര്യയുടെ ഉളളിലുണ്ടെന്ന് നിസംശയം പറയാൻ സധിക്കും.

   അപ്പും പ്രിയയും

  അപ്പും പ്രിയയും

  അപ്പുവിനെയോ അല്ലെങ്കിൽ പ്രിയയെ പോലെയുള്ള കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ വളരെ എളുപ്പമാണെന്ന് താരം പറഞ്ഞു. മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ഐ മീ മൈ സെൽഫിലായിരുന്നു ഐശ്വര്യ ഇക്കാര്യം പറഞ്ഞത്. ഹൈപ്പർ ആക്ടീവായ കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ വളരെ ബദ്ധിമുട്ടാണെന്നും അതേസമയം അപ്പുവിനേയോ പ്രിയയേ പോലെയോയുള്ള കഥാപാത്രങ്ങൾ അഭിനയിക്കാൻ തനിയ്ക്ക് കുറച്ചു കൂടി എളുപ്പമാണെന്ന് താരം പറഞ്ഞത്. എന്റെ യഥാർഥ സ്വഭാവമുള്ള കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാന്‌ നല്ല പ്രയാസമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

  മായാനദിയിലെ ആ പാട്ട്

  മായാനദിയിലെ ആ പാട്ട്

  മയാനദിയിലെ ആ പാട്ടിലെ പ്രണയം രംഗം അഭിനയിക്കാൻ ആദ്യ വലിയ പേടിയായിരുന്നു. സമൂഹം എന്തു പറയും എന്നൊരു പേടി തനിയ്ക്ക് ഉണ്ടായിരുന്നു. അതിലുപരി എന്റെ അമ്മയുടേയും അച്ഛന്റേയും പ്രതികരണം. ഇതു രണ്ടും എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. പേടിയുണ്ടായിട്ടും ആഷിക്കേട്ടനോടു, ശ്യാമേട്ടനോടും ദിലീഷേട്ടനോടുമുള്ള വിശ്വാസത്തിന്റെ പേരിലായിരുന്നു ആ സീൻ ചെയ്തത്. അവർ ഒരിക്കലും ഈ സീൻ ചിത്രത്തിന്റെ മാർക്കറ്റിങ്ങിനായി ഉപയോഗിക്കില്ലെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു. കൂടാതെ ഇതൊരിക്കലും അശ്ലീലമാകില്ലെന്നൊരു വിശ്വാസവും തനിയ്ക്കുണ്ടായിരുന്നു. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർക്ക് ഇതിൽ അശ്ലീലത കണ്ടെത്താൻ സാധിക്കില്ല.

  English summary
  actoress aishwarya lekshmi says about her marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X