»   »  ആഴമേറിയ ചർച്ച ആദ്യമായി... പറയാനുള്ളത് പറഞ്ഞു!! ഡബ്യൂസിസിയുടെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം ഇത്...

ആഴമേറിയ ചർച്ച ആദ്യമായി... പറയാനുള്ളത് പറഞ്ഞു!! ഡബ്യൂസിസിയുടെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം ഇത്...

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎയിൽ നിന്ന് അത്ര നല്ല വാർത്തകളല്ല പുറത്തു വരുന്നത്. മറ്റ് അന്യഭാഷ സിനിമ മേഖലകൾ വളരെ ബഹുമാനത്തോടെ നോക്കി കാണുന്ന ഒരു സിനിമ മേഖലയായിരുന്നു മലയാളം. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകശളായി പുറത്തു വരുന്ന വാർത്തകൾ മലയാള സിനിമയെ തളർത്തുന്ന തരത്തിലുളളതായിരുന്നു.

  നടിമാരെ തള്ളിപ്പറഞ്ഞിട്ടില്ല!! അവർ പോയത് എഎംഎംഎ അംഗീകരിച്ചിട്ട്, ബാബുരാജ് തുറന്ന് പറയുന്നു...

  നടിയ്ക്ക് നേരെയുണ്ടായ ആക്രമണം മുതലാണ്  മലയാള സിനിമയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നീട് നടന്റെ ജയിൽ ജീവിതം സംഘടനയിലുളള ഭിന്നിപ്പ് , ദിലീപിന്റെ മടങ്ങി വരവ്, നടിമാരുടെ രാജി, എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങൾ തുടക്കഥയാകുകയാണ്. എഎംഎംഎയിലെ പ്രശ്നം കേവലം സിനിമ മേഖലയിലെ പ്രശ്നം മാത്രമല്ല. എഎംഎംഎയിലെ എക്സിക്യൂട്ടിവ് അംഗങ്ങളും ഡബ്യൂസിസി അംഗങ്ങളും തമ്മിൽ വിഷയത്തിൽ ചർച്ച നടന്നിരുന്നു. അതിനെ കുറിച്ച് നടിമാരായ രേവതിയും പത്മപ്രിയയും സംസാരിക്കുന്നു...

  ഷമ്മി തിലകനും മുകേഷും തമ്മിൽ കൈയാങ്കളി? യോഗത്തിൽ സംഭവിച്ചത്.. ഷമ്മി തുറന്നു പറയുന്നു

  മാറ്റങ്ങൾ കൊണ്ടു വന്നു

  തങ്ങൾ പല സംഘടനകളിലേയും അംഗങ്ങളാണെന്നും അവയ്ക്കുള്ളിൽ നിന്നു കൊണ്ട് തന്നെ ലിംഗ സമത്വത്തിനായി പൊരുതുന്നുവെന്നും നടിമാരായ പദ്മപ്രിയയും രേവതിയും മാധ്യമങ്ങളോട് പറഞ്ഞു. സിനിമയിലെ വനിത സംഘടനയായ ഡബ്യൂസിസി ഈ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുമെന്നും ഇവർ വ്യക്തമാക്കി. ഇതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി.

  ചർച്ച കുറ്റപ്പെടുത്താൻ വേണ്ടിയല്ല

  മലയാള ചലച്ചിത്ര സംഘടനയായ എഎംഎംഎയുടെ ഭാരവാഹികളുമായുള്ള ചര‍ച്ചയ്ക്ക് തങ്ങൾ തയ്യാറെടുപ്പുകൾനടത്തിയിരുന്നു. അവർ ഞങ്ങളുടെ അഭിപ്രായങ്ങളെ കേൾക്കും എന്നൊരു വിശ്വാസത്തിലായിരുന്നു അത്. അവരെ കുറ്റപ്പെടുത്താൻ വേണ്ടിയായിരുന്നില്ല ചർച്ച. പ്രശ്ന പരിഹാരത്തിനുളള സാധ്യത തേടിയുള്ളതായിരുന്നു. കൂടാതെ തങ്ങൾ പ്രശ്ന പരിഹാരത്തിനുളള സാധ്യതകളെല്ലാം തന്നെചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും രേവതി പരഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ

  ഇത്തരം ചർച്ച ആദ്യമായി

  ഇതിനും മുൻപ് ഇത്തരത്തിലുളള ആഴത്തിലുളള ചർച്ചകളിൽ പങ്കെടുക്കേണ്ടി വന്നിട്ടില്ലെന്ന് നടി പദ്മപ്രിയ വ്യക്തമാക്കി. കാരണം ഇതുവരെ ഇതു പോലുളള തുറന്ന ചർച്ചകൾ ഉണ്ടായിട്ടില്ല. സിനിമ മേഖലയിൽ ഇപ്പോൾ നാം കണ്ടുവരുന്ന അവസ്ഥ ഇതിനും മുൻപ് സംഭവിച്ചിട്ടില്ല. ചർച്ചയിൽ രണ്ടു വശവും ഉന്നയിക്കപ്പെട്ടിരുന്നെന്നും പദ്മപ്രിയ പറഞ്ഞു.

  നിയമ സഹായം

  ചില വിഷയങ്ങളിൽ നിയമപരമായ വ്യക്തത ആവശ്യമായിരുന്നു. അതിനാൽ ചിലകാര്യങ്ങളിൽ നിയമസഹായം തേടേണ്ടി വന്നേക്കുമെന്ന് രേവതി പറഞ്ഞു. തങ്ങൾ ചില കാര്യങ്ങൾ എഎംഎംഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു നിശ്ചിത സമയപരിധിക്കുളളിൽ അതിന് പരിഹാരം മുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉടൻ തന്നെ ഈ കാര്യത്തിൽ വ്യക്തത വരുത്തി കൊണ്ട് കമ്മിറ്റി എഴുതിത്തന്നെ മറുപടി നൽകുമെന്നും രേവതി കൂട്ടിച്ചേർത്തു.

  ‍ ഡബ്യൂസിസിയിൽ നിന്ന് പഠിച്ചത്

  ഡബ്യൂസിസി തന്നെ നിരവധി കാര്യങ്ങളാണ് പഠിപ്പിച്ചതെന്ന് രേവതി പറഞ്ഞു. ഒരു സംഘടനയുടെ ഭാഗമാകുക എന്നു പറയുന്നത് ഒരു ഉത്തരവാദിത്വമാണ്. അത് മറ്റൊരു പാഠമാണെന്നും നടി കൂട്ടച്ചേർത്തു ഇത് മനസ്സിലായത് ‍ഡബ്യൂസിസിയിൽ വന്നതിൽ പിന്നെയാണെന്നും താരം പറഞ്ഞു. തങ്ങളുടെ കരുത്തും ബലഹീനതയും മനസ്സിലാക്കാൻ കഴിഞ്ഞു. കൂട്ടായ പ്രവർത്തനത്തിൽ നിന്ന് ലഭിക്കുന്ന ഊർജമാണ് തങ്ങളുടെ ശക്തിയെന്നും രേവതി കൂട്ടിച്ചേർത്തു.

  English summary
  actoress revathy and padmapriya says about amma meet reaction

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more