For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന്റെ ഇരകൾ! ശരീരത്ത് മോശമായി തൊട്ടു, താരങ്ങളുടെ വെളിപ്പെടുത്തൽ

|

കാസ്റ്റിംഗ് കൗച്ച് ലോക സിനിമ തന്നെ അറപ്പോടേയും വെറുപ്പോടേയും പറയുന്ന പേരാണ്. സിനിമ മേഖലയുടെ സൽപ്പേര് നശിപ്പിക്കിക്കുന്നത് ഇത്തരത്തിലുള്ള മോശമായ ചില ചിട്ടകളാണ്. തെന്നിന്ത്യ, ബോളിവുഡ്, ഹോഴിവുഡ് എന്നു വേണ്ട ലോക സിനിമ മേഖലയ്ക്ക് തന്നെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന പല തരത്തിലുളള കഥകൾ ഉണ്ടാകും.

ആരേയും തകർക്കാനില്ല, ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണം, പാർവതിയും എഎംഎംഎയും തമ്മിലുള്ള പ്രശ്നം ഇത്....

സിനിമയെ പാഷനായി കൊണ്ടു നടക്കുന്ന ഒരു തലമുറയാണ് നമ്മുടേത്. പലതും ഉപേക്ഷിച്ചിട്ടാകും സിനിമയിലേയ്ക്ക് ഇറങ്ങി തിരിക്കുന്നത്. ഇത്തരക്കാരെ മുതലാക്കാൻ ഇറങ്ങുന്ന ഒരു കൂട്ടം വിഷ ജീവികലാണ് ഇന്ന് സിനിമമയുടെ പേര് കളങ്കപ്പെടുത്തുന്നത്. ആദ്യ കാലങ്ങളിൽ സിനിമ ജീവിതം, കരിയർ എന്നിവയെ കുറിച്ചോർത്ത് പലരും ഇത്തരത്തിലുളള ദുരനുഭങ്ങൾ മറച്ചു വയ്ക്കുമായിരുന്നു. എന്നാൽ ഇതിന്റെ തോത് വർധിച്ചു തുടങ്ങിയപ്പോൾ പ്രതികരിച്ചു തുടങ്ങി. സ്ത്രീകളെ ചുറ്റിപ്പറ്റിയുളള കഥകളാണ് ആദ്യ കാലങ്ങളിൽ കേട്ടിരുന്നത്. കാസ്റ്റിങ് കൗച്ചിന് ഇരയാകുന്നത് സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരാകുന്നു. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള അനുഭവം വെളിപ്പെടുത്തി പ്രമുഖ താരങ്ങൾ . വായിക്കാം.

മോഹൻലാലിനെതിരെ മുഖം തിരിച്ച് കമൽഹാസൻ!! എടുത്ത തീരുമാനം ശരിയായില്ല...

 1960 ൽ  തുടങ്ങി ഇതുവരെ

1960 ൽ തുടങ്ങി ഇതുവരെ

1960 മുതൽ കാസ്റ്റിംഗ് കൗച്ച് ഇന്ത്യൻ സിനിമ ലോകത്ത് ഉണ്ടായിരുന്നു. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാരും ഇത്തരത്തിലുള്ള ദുരനുഭവത്തിന്റെ ഇരകളാകുന്നു. വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇന്നും സിനിമ ലോകത്ത് ഈത് വ്യാപകമായി തന്നെ നടക്കുന്നുണ്ട്. സ്ത്രീകളും പുരുഷന്മാരും ഇതിന് ഇരയാകുന്നുമുണ്ട്. കാസ്റ്റിംഗ് കൗച്ച് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമാണെന്നാണ് പെതുവെയുള്ള ധാരണ. എന്നാൽ പുരുഷന്മാരും അവസരങ്ങൾക്കായി പലരേയും ലൈംഗികമായി തൃപ്തിപ്പെടുത്തേണ്ട ഒരു അവസ്ഥ നിലനിൽക്കുന്നുണ്ടെന്നാണ് താരങ്ങളുടെ അഭിപ്രായം.

 ശശി കപൂർ മുതൽ രൺവീർ വരെ

ശശി കപൂർ മുതൽ രൺവീർ വരെ

ബോളിവുഡ് താരങ്ങളായ ശശി കപൂർ മുതൽ രൺവീർ സിങ് വരെ കാസ്റ്റിംഗ് കൗച്ചിന്റെ ഇരകളാണ്. ബോളിവുഡിലെ പല താരങ്ങളും തങ്ങൾ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് വ്യകതമാക്കിയിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഇത്തരത്തിലുള്ള പല സംഭവങ്ങളും നടക്കുന്നുണ്ട്. മലയാളത്തിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് യുവ നടൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

 അവസരം മുതലെടുക്കുന്നു

അവസരം മുതലെടുക്കുന്നു

1960 കളിൽ ബോളിവുഡിൽ കാസ്റ്റിംഗ് കൗച്ച് നിലനിന്നിരുന്നു. ആളുകളുടെ സിനിമ അഭിനയത്തിനു മേലുളള മുതലെടുപ്പായിരുന്നു ഇത്. സിനിമയിൽ പുതുമുഖങ്ങളായി എത്തുന്ന താരങ്ങൾക്ക് പ്രമുഖ നടന്മാരിൽ നിന്ന് വരെ കാസ്റ്റിക് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു എന്ന് ശശി കപൂർ വെളിപ്പെടുത്തി. 2014ൽ ആയിരുന്നു അദ്ദേഹം ഇതിനെ കുറിച്ചുള്ള തുറന്ന് പറഞ്ഞത്.

 മോശമായ രീതിയിൽ സ്പർശിച്ചു

മോശമായ രീതിയിൽ സ്പർശിച്ചു

ബോളിവുഡ് സൂപ്പർ സ്റ്റാർ രൺവീറ്‍ സിങും കാസ്റ്റിക് കൗച്ചിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയത്. തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. '' അന്ധേരിയിലെ ഒരു വൃത്തിക്കെട്ട മനുഷ്യൻ എന്നാണ്'' തന്നോട് ലൈംഗിക ചുവയോട് കൂടി സംസാരിച്ച ആളെ രൺവീർ വിശേഷിപ്പിച്ചത്. തന്നെ മോശമായ രീതിയിൽ ആയാൾ സ്പർശിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനായി അയാൾ അന്ധേരിയിലെ വീട്ടിലേയ്കക് ക്ഷണിക്കുകയും ചെയ്തു വെന്നും രൺവീർ പറഞ്ഞു.

 സോനു നിഗമും

സോനു നിഗമും

അഭിനേതാക്കൾ മാത്രമല്ല സിനിമയിലെ മറ്റ് മേഖലയിലുളളവരും ഇത്തരത്തിലുള്ള ലൈംഗിക ആക്രമണങ്ങൾക്ക് ഇരയാകാറുണ്ട്. ഗായകൻ സോനു നിഗമും തന്നെ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ച തുറന്നു പറയുന്നുണ്ട്. ഒരു സിനിമ നിരൂപകനാണ് തന്നെ ലൈംഗികമായി അപമാനിച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതിനു വിസമ്മതിച്ചതിനെ തുടർന്ന് അയാൾ തന്റെ ഗാനങ്ങളെ വിമർശിച്ചു കൊണ്ട് ലേഖനങ്ങൾ എഴുതിയിരുന്നു.

മലയാളത്തിലും

മലയാളത്തിലും

ക്ലീൻ ഇമേജുള്ള സിനിമ മേഖലയായിരുന്നു മലയാളം. മറ്റു അന്യഭാഷ ചിത്രങ്ങളുടെ മുന്നിൽമലയാള സിനിമയ്ക്കും അതിലെ താരങ്ങൾക്കും പ്രവർത്തകർക്കും പ്രത്യേകം പരിഗണനയുണ്ടായിരുന്നു. എന്നാൽ കാസ്റ്റിങ് കൗച്ചിൽ മലയാളവും ഒട്ടും പിന്നിലല്ല. പല നടിമാർ ഇത്തരത്തിലുളള വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിലും ഒരു നടൻ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുളള പരാതിയുമായി രംഗത്തെത്തിയത് ആദ്യമായിട്ടായിരുന്നു. നവജീത് നാരായണ്‍ എന്ന യുവനടനാണ് രംഗത്തെത്തിയത്. അവസരം നല്‍കാം പക്ഷെ ലൈഗികമായി സംതൃപ്തിപ്പെടുത്തണമെന്ന സംവിധായകന്‍റെ ആവശ്യം . തുടർന്ന് ശരീരത്തില്‍ സ്പര്‍ശിച്ചെന്നും താരം വെളിപ്പെടുത്തി. അയാളുടെ മുഖത്തടിച്ചാണ് ആ മുറിയില്‍നിന്ന് ഇറങ്ങിപ്പോന്നതെന്ന് നവജിത് പറഞ്ഞിരുന്നു.

 അഡ്ജസ്റ്റ് ചെയ്യാൻ തയ്യാർ

അഡ്ജസ്റ്റ് ചെയ്യാൻ തയ്യാർ

സിനിമയ്ക്ക് വേണ്ടി പലരും ഇത്തരത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാകുന്നുമുണ്ട്. ഇത്തരത്തിലുളള കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് കഥ പറഞ്ഞ ചിത്രമായിരുന്നു മധുര്‍ ഭണ്ഡാര്‍ക്കറുടെ ഫാഷന്‍ .ഉന്നതങ്ങളിലെത്താന്‍ ഒരു നടന്‍ ചെയ്യേണ്ട വിട്ടുവീഴ്ചകളെ കുറിച്ച് ചിത്രത്തിൽ പറയുന്നുണ്ട്. സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു ഫാഷന്‍. പ്രിയങ്ക ചോപ്രയും നടന്മാര്‍ നേരിടുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. സിനിമയിൽ പിടിച്ച് നില്‍ക്കാന്‍ കഷ്ടപ്പെടുന്ന പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്നുന്ന ഒരു വിഭാഗം നിലനില്‍ക്കുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ഫാഷൻ എന്ന ചിത്രത്തിലെ നായികയായിരുന്നു പ്രിയങ്ക.

English summary
actoress revelase casting cauch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more