»   » നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എവിടെയാണ് ഓണം ആഘോഷിക്കുന്നതെന്നറിയാമോ?

നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എവിടെയാണ് ഓണം ആഘോഷിക്കുന്നതെന്നറിയാമോ?

Posted By:
Subscribe to Filmibeat Malayalam

ഓണം മലയാളികള്‍ ആഘോഷിക്കുന്നത് സിനിമാതാരങ്ങള്‍ക്കൊപ്പമാണെന്ന് കൂടി പറയുന്നതാവും ശരി. താരങ്ങള്‍ ഇല്ലാത്ത എന്താഘോഷം അല്ലേ... എന്നിട്ട് നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എവിടെയാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത് എന്നറിയാമോ..?

മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊക്കെ ഓണം ആഘോഷിക്കാന്‍ എവിടുന്നാ സമയം അല്ലേ.. എല്ലാവരും ഓണനാളിലും ഷൂട്ടിങ്ങ് തിരക്കിലാണ്. എങ്കിലും ചെറിയ രീതിയിലുള്ള ആഘോഷങ്ങളില്‍ താരങ്ങള്‍ പങ്കുചേരുന്നുണ്ട്. ചിലര്‍ ഷൂട്ടിങ്ങ് ലൊക്കേഷിനിലാണ് തിരുവോണം ആഘോഷിക്കാന്‍ പോകുന്നത്. ഇത്തവണ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിവിന്‍ പോളിയിന്റേയുമൊക്കെ ഓണം എവിടെയാണെന്ന് നോക്കാം...

നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എവിടെയാണ് ഓണം ആഘോഷിക്കുന്നതെന്നറിയാമോ?

താരരാജാവ് മോഹന്‍ലാല്‍ ഇത്തവണം തിരുവോണം ആഘോഷിക്കുന്നത് പുലിമുരുകനായിട്ടാണ്. പൂയംകുട്ടിയില്‍ നടക്കുന്ന പുലിമുരുകന്‍ ഷൂട്ടിങ് ലൊക്കേഷനിലാണ് ലാലിന്റെ ഓണം.

നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എവിടെയാണ് ഓണം ആഘോഷിക്കുന്നതെന്നറിയാമോ?

മമ്മൂട്ടി കൊച്ചിയില്‍ തന്നെയുണ്ട്. എന്നാല്‍ താരവും ഷൂട്ടിങ്ങ് തിരക്കിലാണ്. ലൂയിസ് പോത്തന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇത്തവണം മമ്മൂട്ടിയുടെ ഓണം. കൂടെ നയന്‍താരയുമുണ്ട്.

നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എവിടെയാണ് ഓണം ആഘോഷിക്കുന്നതെന്നറിയാമോ?

സുരേഷ് ഗോപി തിരുവനന്തപുരത്ത് കുടുംബത്തിനൊപ്പം തിരുവോണം ആഘോഷിക്കും.

നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എവിടെയാണ് ഓണം ആഘോഷിക്കുന്നതെന്നറിയാമോ?

ജയറാം ചെന്നൈയിലായിരിക്കും ഓണം ആഘോഷിക്കുന്നത്. കുടുംബത്തോടൊപ്പം തന്നെയാണ് താരത്തിന്റെയും ഓണാഘോഷം.

നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എവിടെയാണ് ഓണം ആഘോഷിക്കുന്നതെന്നറിയാമോ?

ഷാഫി സംവിധാനം ചെയ്യുന്ന ടു കണ്‍ട്രീസിന്റെ തിരക്കിലാണ് ദിലീപ്. കൊച്ചിയിലായിരിക്കും താരത്തിന്റെ ഓണാഘോഷം.

നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എവിടെയാണ് ഓണം ആഘോഷിക്കുന്നതെന്നറിയാമോ?

മകള്‍ അലംകൃതയുടെ ആദ്യ ഓണമായതുകൊണ്ടുതന്നെ പൃഥ്വിരാജ് മകള്‍ക്കൊപ്പമാണ് ഓണം ആഘോഷിക്കുന്നത്.

നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എവിടെയാണ് ഓണം ആഘോഷിക്കുന്നതെന്നറിയാമോ?

ഫഹദ് ഫാസില്‍ ദിലീഷ് സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് താരത്തിന്റെയും ഓണാഘോഷം.

നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എവിടെയാണ് ഓണം ആഘോഷിക്കുന്നതെന്നറിയാമോ?

രഘുനാഥ വര്‍മ്മയുടെ രാജമ്മ അറ്റ് യാഹൂ എന്ന സിനിമയുടെ ലൊക്കേഷനിലാണ് ചാക്കോച്ചന്റെ ഓണാഘോഷം. കോഴിക്കോട്ടാമ് ഷൂട്ടിങ് നടക്കുന്നത്.

നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എവിടെയാണ് ഓണം ആഘോഷിക്കുന്നതെന്നറിയാമോ?

ഇത്തവണ ഓണം നിവിന്‍ പോളിക്ക് സ്വന്തം എന്നു പറഞ്ഞതുപോലെയാണ്. ഓണനാളില്‍ എങ്ങും നിവിന്‍ പോളി സ്‌റ്റൈലാണ്. താരത്തിന്റെ ഓണാഘോഷം കൊച്ചിക്കാര്‍ക്കൊപ്പമാണ്. കുടുംബസമ്മേതം ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ഓണം ആഘോഷിക്കും.

നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എവിടെയാണ് ഓണം ആഘോഷിക്കുന്നതെന്നറിയാമോ?

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലിയുടെ ഷൂട്ടിങ്ങിലാണ് ദുല്‍ഖര്‍. കൊച്ചിയില്‍ താരം ഓണം ആഘോഷിക്കും.

നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എവിടെയാണ് ഓണം ആഘോഷിക്കുന്നതെന്നറിയാമോ?

ജയസൂര്യ പാലക്കാട് ഷൂട്ടിങ്ങ് ലൊക്കേഷനിലാണ്. കുടുംബസമ്മേതം അവിടെവച്ച് ഓണം ആഘോഷിക്കും.

English summary
malayalam actors onam celebration

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam