Don't Miss!
- Finance
നിങ്ങളുടെ വരുമാനം പത്ത് ലക്ഷം രൂപയാണോ; എങ്കില്‍ നികുതിയിനത്തില്‍ ഇത്ര രൂപ സേവ് ചെയ്യാം!!
- News
ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
'ജഗതിയോടൊപ്പം അഭിനയിക്കുന്നത് റിസ്ക് ആയിരുന്നു,'; രസകരമായ സംഭവത്തെക്കുറിച്ച് അഭിരാമി
മലയാളത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്ത് പെട്ടന്ന് തന്നെ ലൈം ലൈറ്റിൽ നിന്നും മടങ്ങിയ നടിയാണ് അഭിരാമി. മലയാള ചലച്ചിത്രമായ പത്രത്തിലെ ചെറിയ വേഷത്തിലൂടെയായിരുന്നു അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങിയ സിനിമകളും മലയാളത്തിൽ ചെയ്തു.
ചെയ്ത സിനിമകൾ കുറവാണെങ്കിലും നടിക്ക് പെട്ടന്ന് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം കണ്ടെത്താനായി. തമിഴ്, തെലുങ്ക് സിനിമകളിലാണ് അഭിരാമി കൂടുതലായും അഭിനയിച്ചത്. കമൽഹാസനൊപ്പം അഭിനയിച്ച വീരുമാണ്ടി എന്ന തമിഴ് സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു ഇടവേളയ്ക്ക് ശേഷം തമിഴിൽ 36 വയതിനിലേ എന്ന സിനിമയും ചെയ്തു.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ പറ്റി സംസാരിക്കുകയാണ് അഭിരാമി ഇപ്പോൾ. വിവാഹ ശേഷം ഭർത്താവിനൊപ്പം അമേരിക്കയിലായിരുന്ന അഭിരാമി ഇപ്പോൾ ഒരു വർഷത്തിലേറെയായി ഇന്ത്യയിലാണ്. 14ാം വയസ്സു മുതൽ സുഹൃത്തുക്കളായിരുന്നു ഭർത്താവ് രാഹുലും ഞാനും. അതിനാൽ തന്നെ ഞങ്ങൾ പരസ്പരം നല്ല രീതിയിൽ മനസ്സിലാക്കുന്നവരാണ്. ഒരേ മേഖലയിൽ ജീവിക്കുന്നവരുടെ ജീവിതം ഒരു വലയത്തിനുള്ളിലായിരിക്കും.
അഭിനേതാക്കൾ പൊതുവെ തന്നിൽ കേന്ദ്രീകരിച്ചിരിക്കുന്നവരായിരിക്കും. അത് മാറ്റി നീ ഭൂമിയിൽ നിൽക്ക് എന്ന് പറയാൻ ഒരാളുണ്ടെങ്കിൽ നല്ലതാണെന്നും അഭിരാമി പറയുന്നു. ഭർത്താവും ഞാനും മാംഗോ എന്ന വളർത്തു പട്ടിയുമുള്ള ചെറിയ കുടുംബമാണ് ഞങ്ങളുടേത്. തന്റെ പഴയ സിനിമ കാണുമ്പോൾ തന്റെ അഭിനയം ഇഷ്ടമാവാറില്ലെന്നും എത്ര മോശമായാണ് ചെയ്തിരിക്കുന്നതെന്ന് തോന്നാറുണ്ടെന്നും നടി പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്സിനോടാണ് പ്രതികരണം.

ഹാസ്യ വേഷങ്ങൾ ചെയ്യുന്നവരാണ് മുൻ നിര അഭിനേതാക്കളേക്കാൾ മികച്ച അഭിനേതാക്കളെന്ന് താൻ കരുതുന്നെന്ന് അഭിരാമി പറയുന്നു. ടെെംമിംഗും ശരീര ഭാഷയും വിശ്വസനീയതയും എല്ലാം ശരിയായിരിക്കണം. പല കോമഡി താരങ്ങളുടെയും ഉള്ളിൽ ഒരു ദുഖമുണ്ടാവും. ആ ദുഖത്തിൽ നിന്ന് വരുന്ന കോമഡിയാണ് ഞാൻ ശരിക്കും ആസ്വദിക്കുന്നത്. വിവേക് സർ (തമിഴ് നടൻ) തനിക്കേറ്റവും ഇഷ്ടമുള്ള നടനാണെന്നും അഭിരാമി പറഞ്ഞു.

മലയാളത്തിൽ നടൻ ജഗതി ശ്രീകുമാറിനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ രസകരമായ അനുഭവത്തെ പറ്റിയും അഭിരാമി വിവരിച്ചു. അദ്ദേഹം തന്റെ അച്ഛന്റെ ക്ലാസ്മേറ്റ് ആയിരുന്നു. ആ ഒരു ബന്ധം ഉണ്ടായിരുന്നു. അവരുടെ കൂടെ അഭിനയിക്കുന്നത് വളരെ റിസ്കാണ്. സജഷൻ ഷോട്ട് വെച്ചാൽ നമ്മൾ ഗൗരവമായി അഭിനയിക്കുകയായിരിക്കും.
അദ്ദേഹം പല അഭിനയത്തിൽ പല എക്സ്പ്രഷനുകളും ഇടും. അത് തന്നെ ചിരിപ്പിക്കുമെന്നും അഭിരാമി പറയുന്നു. വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ ആളാണ് താൻ. 15 വയസ്സിലാണ് മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയത്. എല്ലാ ഭാഷയിലും മികച്ച ആളുകളോടൊപ്പം പ്രവർത്തിക്കാൻ പറ്റി. അതിൽ തനിക്ക് സന്തോഷമുണ്ടെന്നും അഭിരാമി പറഞ്ഞു.
പട്ടുസാരിയണിഞ്ഞ് നവവധുവിനെ പോലെ ഒരുങ്ങി ദില്‍ഷ, ബിഗ് ബോസ് താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

തമിഴ്, തെലുങ്ക് സിനിമാ മേഖകളിൽ നിന്നും തനിക്ക് ലഭിച്ച സ്നേഹം വളരെ വലുതാണെന്നും നടി പറയുന്നു. ഒരു വശത്ത് സ്വന്തം വീട്ടിലെ ആളെപോലെയും മറുവശത്ത് ആരാധനയോടെയും ജനങ്ങൾ നമ്മളെ കാണുന്നെന്നും അഭിരാമി ചൂണ്ടിക്കാട്ടി.
-
ആ സെറ്റിൽ നിന്ന് ഞാൻ വഴക്കിട്ട് ഇറങ്ങിപ്പോയി; എല്ലാവരും പറഞ്ഞ മമ്മൂക്കയെ അല്ല ഞാൻ കണ്ടത്; അലൻസിയർ
-
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
-
'പ്രോഗ്രാം ചെയ്യാൻ പോയിട്ട് വിഷമിക്കേണ്ടി വരികയോ പറമ്പ് ചാടി ഓടുകയോ ചെയ്യേണ്ടി വന്നിട്ടില്ല'; ബിനു അടിമാലി