»   » 'സര്‍ഗ'ത്തിനു ശേഷം നൃത്തപരിപാടികള്‍ക്കൊന്നും ഊര്‍മ്മിള ഉണ്ണിയെ സംഘാടകര്‍ വിളിച്ചിരുന്നില്ല, കാരണം ??

'സര്‍ഗ'ത്തിനു ശേഷം നൃത്തപരിപാടികള്‍ക്കൊന്നും ഊര്‍മ്മിള ഉണ്ണിയെ സംഘാടകര്‍ വിളിച്ചിരുന്നില്ല, കാരണം ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായ ഊര്‍മ്മിള ഉണ്ണി മികച്ചൊരു നര്‍ത്തകി കൂടിയായിരുന്നുവെന്ന കാര്യം പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണ്. നൃത്തത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കലാകാരിക്ക് സിനിമയില്‍ നൃത്ത പ്രാധാന്യമുള്ള റോളുകളൊന്നും ലഭിച്ചിരുന്നില്ലെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്.

പെണ്ണുകാണല്‍ ചടങ്ങിലാണ് അരുണിനെ ആദ്യമായി കണ്ടത്, വിവാഹത്തെക്കുറിച്ച് ജ്യോതികൃഷ്ണ പറയുന്നു

നര്‍ത്തകിയാവണമെന്നും നൃത്തത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങള്‍ തേടിയെത്തും എന്നും കരുതിയാണ് ഊര്‍മ്മിള ഉണ്ണി സിനിമയിലേക്ക് എത്തിയത്. എന്നാല്‍ താരത്തെ തേടിയെത്തിയിരുന്നതെല്ലാം അമ്മ വേഷങ്ങളായിരുന്നു. സിനിമയിലെത്തിയതോടെ ഊര്‍മ്മിള ഉണ്ണിയുടെ കരിയര്‍ മാറി മറിയുകയും ചെയ്തു. തന്റെ ആഗ്രഹം മകളിലൂടെ സഫലമായതിന്റെ ആശ്വാസത്തിലാണ് താരമിപ്പോള്‍. മകളുടെ നൃത്തപരിപാടികള്‍ക്ക് പൂര്‍ണഅമ പിന്തുണയുമായി അമ്മ കൂടെയുണ്ടാവാറുണ്ട്. സിനിമയിലും നൃത്ത പരിപാടികളിലുമായി മകള്‍ ഉത്തര ഉണ്ണി ആകെ സജീവമാണ്.

വിവാഹ ശേഷം സിനിമയിലേക്ക് എത്തി

നൃത്തപരിപാടികളുമായി സജീവമായിരുന്ന ഊര്‍മ്മിള ഉണ്ണി വിവാഹ ശേഷമാണ് സിനിമയിലേക്ക് എത്തിയത്. 1988 ല്‍ പുറത്തിറങ്ങിയ മാറാട്ടത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗമായിരുന്നു ഊര്‍മ്മിള ഉണ്ണിയുടെ രണ്ടാമത്തെ ചിത്രം.

കോവിലകത്തെ തമ്പുരാട്ടിയുടെ വേഷം തേടിയെത്തിയപ്പോള്‍ സന്തോഷിച്ചു

എംടി വാസുദേവന്‍ നായര്‍ ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ സര്‍ഗത്തിലായിരുന്നു നടി പിന്നീട് അഭിനയിച്ചത്. സര്‍ഗം സിനിമ കണ്ടവരെല്ലാം കോവിലകത്തെ സുഭദ്ര തമ്പുരാട്ടിയെ മറന്നു കാണാനിടയില്ല. രണ്ടാമത്തെ ചിത്രത്തിലൂടെ ഇത്തരമൊരു അവസരം തന്നെ തേടിയെത്തിയപ്പോള്‍ ഊര്‍മ്മിള ഉണ്ണി ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് അത്ര നല്ല കാര്യങ്ങളായിരുന്നില്ല താരത്തെ കാത്തിരുന്നത്.

മനോജ് കെ ജയന്റെ അമ്മ വേഷം

നായകനായ മനോജ് കെ ജയന്റെ അമ്മ വേഷത്തിലേക്കായിരുന്നു ഊര്‍മ്മിള ഉണ്ണിയെ സംവിധായകന്‍ പരിഗണിച്ചത്. നരച്ച മുടിയൊക്കെയായി രോഗിയായ സുഭദ്രത്തമ്പുരാട്ടിയായാണ് വേഷമിടേണ്ടത്. ഷൂട്ടിങ്ങിനിടയില്‍ കണ്ണാടി നോക്കുന്ന ശീലമില്ലാത്തതിനാല്‍ തന്നെ ആ വേഷത്തിന്റെ തീവ്രതയെക്കുറിച്ച് അന്ന് അറിഞ്ഞിരുന്നില്ല.

ആരും പരിഗണിച്ചിരുന്നില്ല

സര്‍ഗത്തിന്റെ ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ ലൊക്കേഷനിലെത്തുന്ന സിനിമാ പ്രവര്‍ത്തകരും ജേണലിസ്റ്റുമൊന്നും തന്നെ മൈന്‍ഡ് ചെയ്തിരുന്നില്ല. വല്ലാതെ വിഷമമുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

സിനിമ റിലീസ് ചെയ്തപ്പോള്‍ ലഭിച്ചത്

ഫോട്ടോ ഷൂട്ടിലൊന്നും പങ്കെടുപ്പിച്ചിരുന്നില്ലെങ്കിലും സര്‍ഗം പുറത്തിറങ്ങിയപ്പോള്‍ സുഭദ്രത്തമ്പുരാട്ടിയെക്കുറിച്ച് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത് സ്റ്റേജ് പരിപാടികളുടേയും നൃത്തത്തിന്റേയും എണ്ണം കൂട്ടുമെന്നായിരുന്നു താരം കരുതിയത്.

സര്‍ഗത്തിനു ശേഷം ആരും വിളിച്ചില്ല

സര്‍ഗം സിനിമ ഇറങ്ങിയതിനു ശേഷം സ്റ്റേജ് പരിപാടികളിലും മറ്റുമായി ആരും തന്നെ വിളിച്ചിരുന്നി്‌ല്ലെന്ന് താരം പറഞ്ഞു. ഡാന്‍സിന് ഊര്‍മ്മിള ഉണ്ണിയുണ്ട് എന്ന് പറയുമ്പോള്‍ തന്നെ നെഗറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

നര്‍ത്തകി മോഹത്തെ നശിപ്പിച്ചു

നര്‍ത്തകിയായി അറിയണപ്പെടണമെന്നുള്ള തന്റെ ആഗ്രഹത്തെ അപ്പാടെ ഇല്ലാതാക്കുന്ന പ്രതികരണമായിരുന്നു സര്‍ഗം സമ്മാനിച്ചത്. അതോടെയാണ് ഇനി നൃത്തം ചെയ്യുന്നില്ലെന്നുള്ള തീരുമാനത്തിലേക്ക് താരം എത്തിയത്.

മകളിലൂടെ സാധിച്ചു

അറിയപ്പെടുന്ന നര്‍ത്തകിയാവണമെന്നും സ്റ്റേജ് പരിപാടികളുമായി തിരക്കിലാവണമെന്നുമുള്ള തന്റെ മോഹം മകളിലൂടെ സാധിച്ചതിന്റെ ആശ്വസത്തിലാണ് താരമിപ്പോള്‍. തനിക്ക് കഴിയാത്തത് മകളിലൂടെ നടന്നു കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്ന് താരം പറയുന്നു.

പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യയായി

ഭരതനാട്യത്തില്‍ ഡിഗ്രിയെടുത്ത ഉത്തര ഉണ്ണി പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യയാണ്. നൃത്തത്തില്‍ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ഉത്തര സിനിമയിലും സജീവമാണ്.

English summary
Actress talk about her life after she finished the second film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam