For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിരുവുമായുള്ള റിലേഷന്റെ സമയത്തേ അറിയാം; കുടുംബം പോലെ ആണ്; മേഘ്നയെക്കുറിച്ച് അനന്യ

  |

  അപ്പൻ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടി അനന്യ. നിരവധി സിനിമകളിൽ അഭിനയിച്ച അനന്യ ഏറെ നാളായി സിനിമകളിൽ നിന്നു മാറി നിൽക്കുകയായിരുന്നു. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ഭ്രമം, അപ്പൻ എന്നീ സിനിമകളിൽ മികച്ച വേഷമാണ് അനന്യക്ക് ലഭിച്ചത്.

  2008 ൽ പോസിറ്റീവ് എന്ന മലയാള സിനിമയിലൂടെ ആണ് അനന്യ സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. അതേവർഷം തന്നെ തമിഴ് സിനിമകളിലും അഭിനയിച്ചു. മലയാളത്തിൽ ശിക്കാർ ഉൾപ്പെടെ നിരവധി സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്.

  Also Read: വസ്ത്രത്തിന്റെ പേരിൽ നേരിടേണ്ടിവന്ന ആക്രമണങ്ങൾ ചെറുതല്ല, എന്നൊയോ വീട്ടുകാരെയോ ബാധിക്കാത്ത കാര്യമാണ്: പ്രിയ

  Also Read: 'നിന്നെയൊക്കെ വെച്ച് എന്തിന് സിനിമ എടുക്കണം?, ഛോട്ടാമുംബൈയിൽ അച്ഛനോട് അവസരം ചോദിച്ചപ്പോൾ പറഞ്ഞത്'; നിരഞ്ജ്

  സിനിമാ രം​ഗത്ത് അനന്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടി മേഘ്ന രാജ്. മുല്ലമൊട്ടും മുന്തിരിച്ചാറും, 100 ഡി​ഗ്രി സെൽഷ്യസ് എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മേഘ്നയുടെ ജീവിതത്തിൽ അപ്രതീക്ഷിത ദുരന്തങ്ങൾ സംഭവിച്ചപ്പോഴും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്യ ആണ്.

  2020 ജൂണിൽ ആണ് മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ മരിക്കുന്നത്. മേഘ്ന ഈ സമയത്ത് ​ഗർഭിണിയും ആയിരുന്നു. വിഷമ ഘട്ടത്തിൽ തന്നെ ആശ്വസിപ്പിച്ച രണ്ട് സുഹൃത്തുക്കൾ നസ്രിയയും അനന്യയുമാണെന്ന് മേഘ്ന രാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ മേഘ്നയുമായുള്ള സൗഹ‍ൃദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനന്യ.

  'മേഘ്ന എന്റെ പ്രിയപ്പെട്ട സുഹൃത്ത് ആണ്. 13 വർഷത്തോളമായുള്ള ബന്ധമാണ്. ചിരുവുമായുളള റിലേഷൻഷിപ്പിന്റെ സമയത്തൊക്കെ എനിക്കറിയാവുന്നതാണ്. സുഹൃത്തിനേക്കാളുപരി അവളെനിക്കൊരു കുടുംബം ആണ്,' അനന്യ പറഞ്ഞു. ബിഹൈന്റ്വുഡ്സിനോടാണ് പ്രതികരണം. ഒപ്പം അഭിനയിച്ച മറ്റ് താരങ്ങളെക്കുറിച്ചും അനന്യ സംസാരിച്ചു.

  'ഉണ്ണി മുകുന്ദൻ നമ്മുടെ വീട്ടിലെ ആളെപ്പോലെയായിരുന്നു. വളരെ ഫ്രീയാണ് പെരുമാറുക. എന്റെ മമ്മിയുമായി വളരെ കമ്പനി ആയിരുന്നു. വളരെ ഹാർഡ് വർ‌ക്കിം​ഗ് ആയിരുന്നു. ബോളിവുഡിലൊക്കെ സിനിമ ചെയ്യുക എന്ന ആ​ഗ്രഹത്തോടെയാണ് വരുന്നത്'

  'ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോൾ നോക്കിക്കോ ഞാൻ അങ്ങനത്തെ സിനിമകൾ ചെയ്യുമെന്ന് പറയുമായിരുന്നു. ഞാൻ കണുമ്പോൾ തൊട്ട് ഹെൽത്ത് ഭയങ്കരമായി നോക്കുന്ന ആളാണ്. ലൊക്കേഷനിലേക്ക് നടന്നോ ഓടിയോ ഒക്കെയായിരുന്നു വരിക,' അനന്യ പറഞ്ഞു.

  ജയസൂര്യ തന്റെ ഭക്ഷണം നിയന്ത്രിക്കണമെന്ന് തുടക്ക കാലത്ത് പറഞ്ഞിരുന്നെന്നും അനന്യ പറഞ്ഞു. അന്ന് റാ​​ഗിം​ഗ് പോലെ തോന്നി ഞാൻ കരഞ്ഞിട്ടുണ്ട്. പക്ഷെ ഇന്ന് ആ പറഞ്ഞതിന്റെ പ്രാധാന്യം അറിയാമെന്നും അനന്യ പറഞ്ഞു. സിനിമകളിൽ നിന്ന് മാറി നിന്നതിനെക്കുറിച്ചും അനന്യ സംസാരിച്ചു.

  നല്ല കഥാപാത്രങ്ങൾ അധികം വന്നിരുന്നില്ല. അതിനാൽ ഇടവേള വരികയായിരുന്നു. അപ്പൻ താനിതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമ ആണെന്നും അനന്യ പറഞ്ഞു. ആദ്യമായാണ് ഒരു റിയലിസ്റ്റിക് സിനിമയുടെ ഭാ​ഗം ആവുന്നത്.

  ഒപ്പം അഭിനയിച്ച സണ്ണി വെയ്നോടൊപ്പം നേരത്തെ രണ്ട് സിനിമകൾ ചെയ്തിട്ടുണ്ട്. അതിനാൽ എളുപ്പം ആയിരുന്നു. അലൻസിയറിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും നടി പറഞ്ഞു. സോണി ലിവിൽ സ്ട്രീ ചെയ്യുന്ന അപ്പൻ സംവിധാനം ചെയ്തത് മജു ആണ്.

  മജുവും ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. പോളി വൽസൻ, ​​ഗ്രേസ് ആന്റണി, സണ്ണി വെയ്ൻ, അനന്യ, അലൻസിയർ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  Read more about: ananya
  English summary
  Actress Ananya Open Up About Her Friendship With Meghana Raj; Says She Is Like Her Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X