For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പങ്കാളി ചതിച്ചു, ആസിഡ് മുഖത്ത് ഒഴിക്കുമെന്നാണ് ഭീഷണി! ലൈവിലെത്തി പൊട്ടിക്കരഞ്ഞ് നടി അഞ്ജലി അമീര്‍

  |
  Anjali Ameer Live video claims she was threatened | Oneindia Malayalam

  ട്രാന്‍സ് ജെന്‍ഡറായ അഞ്ജലി അമീര്‍ ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. മമ്മൂട്ടിയുടെ നായികയായി പേരന്‍പ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അഞ്ജലി ഓരോ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ തന്റെ വ്യക്തി ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി കൊണ്ട് അഞ്ജലി രംഗത്ത് എത്തിയിരിക്കുകയാണ്.

  തന്റെ പങ്കാളിയില്‍ നിന്നും മോശം അനുഭവം ഉണ്ടാവുകയാണ്. അദ്ദേഹം തന്റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുന്നതായിട്ടും നടി വെളിപ്പെടുത്ിതിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലെത്തി പൊട്ടിക്കരഞ്ഞ് കൊണ്ടാണ് നടി തനിക്ക് നേരിടേണ്ടി വരുന്ന വിഷമങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

  അഞ്ജലി അമീറിന്റെ വാക്കുകളിലേക്ക്

  അഞ്ജലി അമീറിന്റെ വാക്കുകളിലേക്ക്

  സുഹൃത്തുക്കളെ കുറച്ച് ദിവസം മുന്‍പ് ഞാനൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരാള്‍ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു. എനിക്ക് പറയാനുള്ളത് ഒരുതരത്തിലും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയുമായി പല സാഹചര്യങ്ങള്‍ കൊണ്ടും ലിവിങ് ടുഗദെറില്‍ ഏര്‍പ്പെടേണ്ടി വന്നിരുന്നു. എനിക്ക് ഒട്ടും താല്‍പര്യമില്ലാതെയാണ് ആ ബന്ധം കൊണ്ട് പോയത്. അയാള്‍ എന്നെ ചതിക്കാന്‍ പോയ സാഹചര്യത്തിലാണ് അങ്ങനെ ഒരു പോസ്റ്റ് ചെയ്തത്.

  ഇപ്പോള്‍ ഞാന്‍ ഈ ബന്ധത്തില്‍ നിന്നും വേര്‍പിരിഞ്ഞാല്‍ അയാള്‍ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നതായിട്ടും അഞ്ജലി പറയുന്നു. താന്‍ ലോകത്ത് ഏറ്റവും വെറുക്കുന്നതും അയാളെയാണ്. പോലീസില്‍ പരാതി കൊടുത്തു. ഇതുവരെ നാല് ലക്ഷം രൂപ അയാള്‍ എനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കില്‍ പോലും ഞങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത്. കോളേജില്‍ എന്നെ കൊണ്ടാക്കാന്‍ വരുമായിരുന്നു. അവിടെ വന്നാല്‍ പോലും അയാള്‍ ഞാന്‍ എവിടെ പോവുകയാണെന്ന് തിരഞ്ഞ് നടക്കും.

  കഴിഞ്ഞ ഒന്നര വര്‍ഷമായി അയാള്‍ ഒരു ജോലിയ്ക്കും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാള്‍ക്ക്. സത്യത്തില്‍ ആത്മഹത്യയുടെ വക്കിലാണ് ഞാന്‍. ജീവിതം മതിയായി. വേറൊരു നിവര്‍ത്തി ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെയൊരു ലൈവില്‍ വന്നതെന്നും അഞ്ജലി വ്യക്തമാക്കുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ യുവാവിനെതിരെയാണ് അഞ്ജലി അമീറിന്റെ ആരോപണം. ഒട്ടു താല്‍പര്യമില്ലാതെയാണ് ഞാന്‍ അദ്ദേഹത്തിനൊപ്പം ഇത്രയും കാലം ജീവിച്ചത്. ഇപ്പോള്‍ താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ആയാള്‍ മാത്രമായിരിക്കും ഉത്തരവാദി എന്നും അഞ്ജലി പറയുന്നു.

   അഞ്ജലി ആദ്യം പുറത്ത് വിട്ട കുറിപ്പ്

  അഞ്ജലി ആദ്യം പുറത്ത് വിട്ട കുറിപ്പ്

  'എനിക്ക് നിലവില്‍ ആരോടും പ്രണയവും റിലേഷന്‍ശിപ്പുമൊന്നുമില്ല.ചില കമിറ്റ്‌മെന്റ്‌സ് ഉണ്ടായിരുന്നു അതു ഞാന്‍ തന്നെ വേണ്ടാന്ന് വെച്ചു. എന്നെ എന്റെ വഴിക്ക് ജീവിക്കാനനുവദിക്കുക ഇല്ലെങ്കില്‍ എനിക്ക് കര്‍ഷന നിയമ നടപടികളുമായ് പേവേണ്ടി വരും ഇത് @Ana's VC ക്കുള്ള ഒരു താക്കീതാണ്.... ഒരാള്‍ക്ക് തന്റെ ജീവിതം ഒറ്റക്ക് ജീവിക്കാനാണ് ആഗ്രഹ മെങ്കില്‍ വഴി തടസ്സമാവാതെ അവരെ കൊല്ലും ആസിഡൊഴിക്കും എന്നൊക്കെ പറഞ്ഞ് എന്തിനാണ് ശല്യം ചെയ്യുന്നത് ദയവു ചെയ്ത് എന്നെ എന്റെ വഴിക്ക് വിടുക'

  ഇഷ്ട പ്രാണേശ്വരിയോടൊപ്പം 26 വര്‍ഷങ്ങള്‍! വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ ഹരീഷ് പേരടി

  നടി മാലാ പാർവതിയുടെ പ്രതികരണം

  നടി മാലാ പാർവതിയുടെ പ്രതികരണം

  ഈ വിഷയത്തില്‍ നടി മാലാ പാര്‍വ്വതിയും പ്രതികരിച്ചിരുന്നു. 'ട്രാന്‍സ് വുമണ്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോള്‍ (പേരന്‍പ്) സന്തോഷിച്ചവരാണ് നമ്മളില്‍ പലരും. ഈ കുട്ടിയുടെ പ്രശ്‌നം എന്ത് തന്നെയും ആയിക്കോട്ടെ. അതിന്റെ ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യാന്‍ നില്‍ക്കാതെ അവര്‍ക്ക് സുരക്ഷ നല്‍കണം. എന്തെങ്കിലും പറ്റിയിട്ട് പറഞ്ഞിട്ട് കാര്യമില്ല. കോഴിക്കോടാണ് ഈ കുട്ടി പഠിക്കുന്നത് എന്നാണ് എന്റെ വിചാരം. ഡിറ്റെയില്‍സ് അറിയില്ല. ഈ ലൈവ് കണ്ടുള്ള അറിവേയുള്ളു. സദാചാര പോലീസ് ആകുന്നതിന് മുമ്പ് നമുക്ക് കാര്യം അന്വേഷിക്കാം.. ജീവന് സുരക്ഷ വേണമെങ്കില്‍ അധികാരികള്‍ ഇടപെടണം.. എന്നും നടി പറയുന്നു.

  23 വയസുളള കൊച്ചു പയ്യനാണ്! ഷെയ്ന്‍ നിഗത്തെ വിലക്കാന്‍ പാടില്ലെന്ന് നടി ഷീല

  English summary
  Actress Anjali Ameer Get Death Threat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X