For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം വലിയ മാനസികാഘാതമായിരുന്നു, മകളെ മിസ് ചെയ്യുന്നു, കാത്തിരിക്കുന്നത് ആ ദിനത്തിനെന്ന് അഞ്ജലി

  |

  പെട്ടെന്നുള്ള ലോക്ക് ഡൗൺ ജനജീവിതത്തെ ആകെ താറുമാറാക്കിയിട്ടുണ്ട്. പലരും വീടികളിൽ എത്തിപ്പെടാനാവാതെ ലോകത്തിന്റെ വിവിധ കോണുകളിൽ കുരുങ്ങി കിടക്കുകയാണ്. ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന ഒരു മേഖലയാണ് സിനിമ. സിനിമ ചിത്രീകരണം മുടങ്ങി എന്നതിൽ ഉപരി പല സ്ഥലത്തായി താരങ്ങൾ കുടുങ്ങി പോയിട്ടുണ്ട്. . നടൻ പൃഥ്വിരാജും ആട് ജീവിതം ടീമും ജോർദാനിൽ അകപ്പെട്ട പോലെ ജിബൂട്ടി ടീം ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കുഞ്ഞു രാജ്യമായ ജിബൂത്തിയിൽ കുടുങ്ങി കിടക്കുകയണ്.

  എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന. ചിത്രമാണ് 'ജിബൂട്ടി'. നടൻ ദിലീഷ് പോത്തൻ, അഞ്ജലി നായർ എന്നിവരടക്കമുള്ള 60 അംഗ സംഘം ലോക്ഡൗണിനെത്തുടർന്ന് രണ്ടു മാസത്തോളമായി കുടങ്ങി കിടക്കുകയാണ്. ഈസ്റ്ററും വിഷുവുമെല്ലാം അവിടെ തന്നെയായിരുന്നു ആഘോഷിച്ചത്. കൊവിഡ് ഭീഷണി ഉയർന്നപ്പോൾ ഇത്രയും ഭീകരമാണെന്ന് കരുതിയില്ലെന്ന് നടി അഞ്ജലി നായർ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ലേക്ക് ഡൗൺ ദിനങ്ങളെ കൂടാതെ മകളെ കുറിച്ചും താരം വെളിപ്പെടുത്തി.

  കൊവിഡ് ഭീതി ഉയർന്നപ്പോൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് ഓരോ ദിവസവും സ്ഥിതി വഷളായി വരുന്നതു ഞങ്ങൾ തൊട്ടറിയുകയായിരുന്നു. ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. മാർച്ച് 8 നാണ് ഞാൻ സെറ്റിലെത്തിയത്.ദോഹ വഴിയാണ് ഇവിടെയെത്തിയത്. അവിടെ വലിയ പരിശോധനയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ജിബൂത്തി എയർപോർട്ടിൽ എത്തിയപ്പോൾ മറ്റൊരു അവസ്ഥയായിരുന്നു. എല്ലായിടത്തും കനത്ത സുരക്ഷ, മാസ്ക്കും സാനിറ്റൈസറും കയ്യുറകളും മറ്റും കയ്യിൽ കരുതിയിരുന്നതുകൊണ്ട് കുഴപ്പങ്ങൾ ഉണ്ടാകാതെ രക്ഷപ്പെട്ടു.

  ചിത്രത്തിൽ ദിലീഷ് പോത്തന്റെ ഭാര്യയുടെ വേഷത്തിലാണ് താൻ എത്തുന്നത്. മാർച്ച് 17ന് ജിബൂത്തിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള തജൂറയിലേക്ക് പോയി രംഗങ്ങൾ ഷൂട്ട് ചെയ്തു. അവിടെ നിന്ന് തിരിച്ച് ജിബൂത്തിയിൽ എത്തിയപ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. ആദ്യം വലിയ മാനസികാഘാതമായിരുന്നു. പിന്നെ അതുമായി പൊരുത്തപ്പെടുകയായിരുന്നു.

  ഇവിടെ ഒന്നിനും ഒരു കുറവുണ്ടായിട്ടില്ല. ഭക്ഷണമെല്ലാം കൃത്യസമയത്ത് തന്നെ കിട്ടുന്നുണ്ട്. ദിവസങ്ങൾ മുന്നോട്ട് പോകുന്നത് ഏറെ രസകരമായിട്ടാണ്. രാവിലെ തന്നെ സ്പീക്കറിൽ പാട്ട് വയ്ക്കും. എല്ലാവരും ഒരുമിച്ചിരുന്നു അവരുടെ ജീവിതാനുഭവങ്ങളും രസകരമായ കഥകളും പങ്കുവെയ്ക്കും. എന്നും വൈകുന്നേരങ്ങളിൽ നടക്കാൻ പോകാറുണ്ട്. താമസിക്കുന്ന വില്ലയുടെ ചുറ്റുവെട്ടത്താണ് നടത്തം.. പിന്നെ സമയം കളയാൻ കണ്ടെത്തിയ മറ്റൊരു മാർഗം ലൂഡോയാണ്. എല്ലാവരും ഒന്നിച്ചിരുന്നാണ് ലൂഡോ കളിക്കുന്നത്..

  ഇവിടെ ബോറടിയൊന്നും ഇല്ലെങ്കിലും വേണ്ടപ്പെട്ടവരെ കാണാൻ കഴിയാത്തതിന്റെ വിഷമമുണ്ട്. വീട്ടിലില്ലാത്ത ആദ്യ വിഷുവാണിത്. മകളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അവളുടെ പിറന്നാളായിരുന്നു ഏപ്രിൽ 10 ന്. മെയിൽ ലോക്ഡൗൺ നീങ്ങി തിരികെ നാട്ടിലെത്താനുള്ള കാത്തിരിപ്പാണിപ്പോൾ അഞ്ജലി നായർ പറഞ്ഞു. നമ്മുടെ മിസോറം സംസ്ഥാനത്തിന്റെ അത്ര മാത്രം വലിപ്പമുള്ള ഒരു കുഞ്ഞ് രാജ്യമണ് ജിബൂത്ത്. .

  English summary
  Actress Anjali Nair About Her Lockdown Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X