For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വളരെ സാധാരണക്കാരിയാണ് ഞാൻ, ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് നടി അഞ്ജലി നായര്‍

  |

  സ്ഥിരം ദുഃഖപുത്രി റോളില്‍ അഭിനയിക്കുന്ന അഞ്ജലി നായരുടെ കരിയറിലെ ഒരു ബ്രേക്ക് ആണ് ദൃശ്യം 2 വിലെ സരിത എന്ന കഥാപാത്രം. പോലീസ് ഓഫീസറുടെ വേഷത്തിലും നാട്ടിന്‍പുറത്തുകാരിയുടെ കഥാപാത്രത്തിലും അഞ്ജലി തിളങ്ങി. സിനിമ ഹിറ്റ് ആയതിന് പിന്നാലെ സംവിധായകനും ക്യമാറമാനുമായ അനീഷ് ഉപസാനയും അഞ്ജലിയും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത വീണ്ടും വൈറലായി.

  ബീച്ചിലെ മണലിൽ കുളിച്ച് ഹിന ഖാൻ, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  പല വാര്‍ത്തകള്‍ക്കും വിശദീകരണം നല്‍കി അഞ്ജലി തന്നെ രംഗത്ത് വന്നിരുന്നു. 2012 ഏപ്രില്‍ മുതല്‍ തങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയതാണ്. വിവാഹമോചനം കിട്ടുമ്പോള്‍ കിട്ടിയാല്‍ മതി. അത്യാവശ്യം ഒന്നുമില്ലല്ലോ എന്ന മട്ടിലാണ് ഞങ്ങളെന്നും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നു.

  ആവണി മോള്‍ എന്റെ കൂടെയാണ്. ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ തിരക്കില്ലെങ്കില്‍ അനീഷ് വന്ന് കാണും. അവര്‍ ഏതെങ്കിലും മാളില്‍ കറങ്ങാന്‍ പോകും. അവള്‍ക്ക് കഴിക്കാന്‍ പുള്ളി എന്തെങ്കിലും വാങ്ങി കൊടുക്കും. പിന്നെ തിരിച്ച് എന്റെ വീട്ടില്‍ കൊണ്ടാക്കും. എത്രയോ കാലമായി നടക്കുന്ന കാര്യമാണത്. മോള്‍ക്കും അത് ശീലമായി. അവളാണ് എന്നോട് അമ്മാ കോടതിയില്‍ പോകേണ്ട അടുത്ത ഡേറ്റ് എന്നാണെന്ന് ചോദിക്കുന്നത്. എന്നാണ് ഇനി അച്ഛന്‍ വരിക, എന്നൊക്കെ അവള്‍ വളരെ സാധാരണ മട്ടിലാണ് ചോദിക്കാറ്.

  ദൃശ്യം 2 വന്നതിന്റെ പേരില്‍ വിവാഹമോചന വാര്‍ത്ത ആഘോഷിച്ച് എന്നെ ചവിട്ടി മെതിക്കാന്‍ ശ്രമിക്കുന്നത് ശത്രുക്കളായിരിക്കും. എന്തായാലും ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. എന്നെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കിലോ വാര്‍ത്ത അറിയണമെങ്കിലോ എന്നെ തന്നെ വിളിച്ച് ചോദിക്കാമല്ലോ. ഏതോ ഒരു ഷോര്‍ട്ട് ഫിലിമിന് വേണ്ടി നാടക നടനായ കണ്ണന്‍ നായര്‍ക്കൊപ്പം ഞാന്‍ വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയുണ്ട്. ഒരു സീനില്‍ ചുവരില്‍ വെക്കാനായി ഷൂട്ടിങ്ങിനിടയില്‍ എടുത്ത കപ്പിള്‍ ഫോട്ടോ. ആ ഫോട്ടോ എടുത്ത് എന്റെ കല്യാണ ഫോട്ടോയെന്ന പേരില്‍ ചില യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ചു.

  പെന്റാമേകയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന സക്കീര്‍ എന്നൊരു ഇക്ക ഉണ്ട്. ആ ഇക്കയുടെ കൂടെയുള്ള ഫോട്ടോ കണ്ട് എന്റെ ഇരട്ടസഹോദരന്‍ അജയ് ആണെന്നും ചിലര്‍ പറഞ്ഞു. 2009 ലും 2011 ലും ഞാന്‍ സിനിമ ചെയ്തിട്ടുണ്ട്. 2012 ലാണ് എന്റെ കരിയര്‍ തുടങ്ങിയതെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. അതിന് മുന്‍പ് തമിഴിലും മലയാലത്തിലും മൂന്ന് സിനിമകള്‍ വീതം ചെയ്തു. മോളുണ്ടായ ശേഷമാണ് കൂടുതല്‍ പ്രൊഫഷണലായി കരിയറിലേക്ക് കടക്കുന്നത്. മോളുടെ പ്രായം വെച്ച് കണക്കിയാല്‍ ഒന്‍പത് വര്‍ഷം.

  ഒരുവിധം എല്ലാ സിനിമകളിലും ഉള്ളത് കൊണ്ടാകും എന്നെ പലരും അച്ചാര്‍ എന്ന് വിശേഷിപ്പിക്കുന്നത്. പക്ഷേ എനിക്ക് തോന്നിയിട്ടില്ല, ഞാന്‍ എല്ലാത്തിലും ഉണ്ടെന്ന്. കാരണം എന്റെ ഒരഞ്ച് സിനിമ എടുത്ത് പറയാന്‍ ഒരു പ്രേക്ഷകനോട് പറഞ്ഞാല്‍ അല്ലെങ്കില്‍ എന്നെ അറിയാവുന്ന ഒരാളോട് പറഞ്ഞാല്‍ അവര്‍ ഒരു പക്ഷേ പത്ത് മിനുറ്റ് ആലോചിച്ചെന്ന് വരും. എല്ലാ സിനിമകളിലും ഞാനുണ്ടെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.

  ഇനിയൊരു വിവാഹത്തിന് സാധ്യത ഉണ്ടോ എന്നതിനെ കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. നമ്മുടെ ദിവസങ്ങള്‍ കഴിഞ്ഞ് പോകാനുള്ള ജോലി കണ്ടെത്താനുള്ള ഓട്ടത്തിലാണ്. മറ്റ് കാര്യങ്ങളൊന്നും ഞാന്‍ ആലോചിട്ടില്ല. ഇന്നും ഞാന്‍ ആലോചിക്കാന്‍ തുടങ്ങിയിട്ടുമില്ല. ഇനി അങ്ങനെ ആഗ്രഹിക്കുമോന്നും എനിക്കറിയില്ല. ഞാന്‍ വളരെ സാധാരണക്കാരിയാണ്. നല്ലോണം ബുദ്ധിമുട്ടിയാണ് ജീവിക്കുന്നത്. എന്റെ ബുദ്ധിമുട്ട് തുറന്ന് പറയാതെ ഇരിക്കുന്നത് കൊണ്ട് എന്താണ് കാര്യം. എനിക്ക് ലോണുകള്‍ തന്നിട്ടുള്ള ബാങ്കിലെ മാനേജര്‍മാര്‍ക്ക് അറിയാം ഞാന്‍ അവരോട് എന്താണ് ചെയ്തിട്ടുള്ളതെന്ന്. അവസരങ്ങള്‍ക്ക് വേണ്ടിയോ ഉദ്ഘാടനങ്ങള്‍ക്ക് വേണ്ടിയോ വഴി വിട്ട രീതിയില്‍ പോകാത്ത ഒരു അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാത്ത ഒരാളാണ് ഞാന്‍.

  Recommended Video

  ലാലേട്ടനെ ചതിച്ച് കിട്ടിയത് ഓസ്ക്കാർ | Anjali Nair Exclusive Interview | Filmibeat Malayalam

  കമ്മട്ടിപ്പാടം എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഒരു ദിവസം എനിക്ക് മൂവായിരം രൂപ വീതമാണ് പ്രതിഫലം തന്നത്. ഇപ്പോഴും പലരും പ്രതിഫലം തരാറില്ല. ചിലര്‍ തീരെ ചെറിയ പ്രതിഫലം തരും. എനിക്ക് ദുഃഖപുത്രിയുടെ മുഖമുള്ളത് കൊണ്ടും ഞാനാരോടും തിരിച്ച് പറയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടുമാകാം. അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും കുഞ്ഞും എന്റെ മോളുമൊക്കെ അടങ്ങുന്ന കുടുംബത്തെ ഞാന്‍ പോറ്റുന്നത്. എന്റെ കടങ്ങളും പ്രശ്‌നങ്ങളും കഴിഞ്ഞിട്ട് ഒരു നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റി വയ്ക്കാനുണ്ടാവില്ല. എന്നെ അറിയുന്നവര്‍ക്ക് അതറിയാം.

  English summary
  Actress Anjali Nair Opens Up About Her Divorce News With Husband Aneesh Upasana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X