twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോക്ഡൗണില്‍ അഞ്ജു അരവിന്ദും യൂട്യൂബ് ചാനല്‍ തുടങ്ങി; പിന്നെ സംഭവിച്ചതിനെ കുറിച്ച് മനസ് തുറന്ന് നടി

    |

    ലോക്ഡൗണ്‍ കാലത്ത് പുതിയതായി ആരംഭിച്ച യൂട്യൂബ ചാനല്‍ ഒരു വിജയമാണെന്ന് പറയുകയാണ് നടി അഞ്ജു അരവിന്ദ്. മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഒരു രസത്തിന് തുടങ്ങിയ ചാനലിനെ കുറിച്ച് നടി പറയുന്നത്. വിഭവ സമൃദമായ ആഹാരമുണ്ടാക്കിയാണ് നടി ആരാധകരെ സ്വന്തമാക്കിയത്. തിരക്കുകള്‍ക്കിടയിലും ഇത് മുന്നോട്ട് കൊണ്ട് പോവുന്നതിനെ കുറിച്ച് കൂട നടി സൂചിപ്പിച്ചിരിക്കുകയാണ്.

    'ഫുഡി ബഡ്ഡി എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ ലോക്ഡൗണ്‍ സമയത്താണ് തുടങ്ങിയത്. എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ ആ 21 ദിവസങ്ങളില്‍ വ്യത്യസ്തമായ 21 വിഭവങ്ങള്‍ അവതരിപ്പിക്കാമെന്ന് കരുതിയാണ് ചാനല്‍ ആരംഭിച്ചത്. ലോക്ഡൗണ്‍ കഴിഞ്ഞ് തിരക്കുകളിലേക്ക് തിരികേ പോകാമെന്ന് വിചാരിച്ചു. പക്ഷേ ആ ഒരു മാസം കൊണ്ട് തന്നെ നല്ല പ്രതികരണങ്ങള്‍ ലഭിച്ചപ്പോള്‍ യൂട്യൂബ് ചാനല്‍ നിര്‍ത്താതെ ആഴ്ചയിലൊരിക്കല്‍ ഒരു വിഭവം അവതരിപ്പിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.

     anju-aravind

    ഡാന്‍സ് ക്ലാസും വ്‌ളോഗിങ്ങുമടക്കം രണ്ട് കാര്യങ്ങള്‍ ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുന്നതിന്റെ തിരക്കുണ്ട്. കൊറോണ ആയതിനാല്‍ ഷൂട്ടിങ്ങിനായി അധികം പോകാറില്ല. ഒരുപാട് വര്‍ക്കുകള്‍ വന്നിരുന്നു. ചെന്നൈയിലൊക്കെ പോയുള്ള ഷൂട്ടിങ്ങുകളായതിനാല്‍ പരമാവധി യാത്രകളൊഴിവാക്കാന്‍ ഷൂട്ടിങ് അധികം കമ്മിറ്റ് ചെയ്യാറില്ല. അത് കൊണ്ട് തന്നെ ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയം കൂട്ടുകയും ചെയ്തു. സാധാരണ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നത് കൂടാതെ ഓണ്‍ലൈനില്‍ കൂടി നൃത്തം പഠിപ്പിക്കുന്നത് വിജയകരമാണെന്ന് തനിക്ക് ബോധ്യപ്പെട്ടതായി അഞ്ജു പറയുന്നു.

    ആദ്യമൊക്കെ അത് അസാധ്യമാണെന്നായിരുന്നു ഞാന്‍ കരുതിയത്. പിന്നെ വീട്ടിലിരുന്ന് പഠിപ്പിക്കുന്നത് കൊണ്ട് തന്നെ ഏറെ സമയം നൃത്ത പരിശീലനത്തിന് മാറ്റി വയ്ക്കാന്‍ സാധിക്കുന്നതും നല്ല കാര്യമായി തോന്നി. രാവിലത്തെ സമയം പൂര്‍ണമായും വീട്ടിലെ കാര്യങ്ങള്‍ക്കും യൂട്യൂബ് ചാനലിനാവശ്യമായ കണ്ടന്റ് ക്രിയേഷനുമൊക്കെ ഉപയോഗിക്കും. പിന്നെ ഫുഡ്ഡി ബഡ്ഡിയുടെ ഷൂട്ട് എല്ലാ ദിവസവും ഇല്ല. രണ്ടാഴ്ചയിലൊരിക്കല്‍ ഒക്കെയാണ് പുതിയ കണ്ടന്റുകള്‍ അപ്ലോഡ് ചെയ്യുന്നതെന്നും അഞ്ജു പറയുന്നു.

    English summary
    Actress Anju Aravind About Her Youtube Chanel
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X