For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന് പേര് ദോഷം കേള്‍പ്പിക്കരുതെന്ന് ഉണ്ട്; വിവാഹത്തിനും ഡിവോഴ്‌സിനും ശേഷം ആന്‍ ആഗസ്റ്റിൻ്റെ തിരിച്ച് വരവ്

  |

  എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് ആന്‍ അഗസ്റ്റിന്‍. നടന്‍ അഗസ്റ്റിന്റെ മകള്‍ എന്ന ലേബലിലാണ് ആന്‍ സിനിമയിലേക്ക് എത്തുന്നത്. അരങ്ങേറ്റ സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും കരിയറില്‍ പിടിച്ച് നില്‍ക്കാന്‍ നടിയ്ക്ക് സാധിച്ചില്ല. ഇതിനിടയില്‍ വിവാഹവും വിവാഹമോചനവുമൊക്കെ ആനിന്റെ ജീവിതത്തിലുണ്ടായി.

  ഇപ്പോഴിതാ ഓട്ടോറിക്ഷക്കാരിയായി അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് ആന്‍. കുറച്ചധികം വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ച് വരുന്നതാണെങ്കിലും തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലൂടെ ആന്‍ സംസാരിച്ചത്. മാത്രമല്ല അച്ഛന് പേര് ദോഷം കേള്‍പ്പിക്കരുതെന്ന ആഗ്രഹവും തനിക്കുണ്ടായിരുന്നതായി നടി പറയുന്നു.

  Also Read: മൂത്തമകനെയാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്; മനോനില തെറ്റുമോന്ന് തോന്നിയ അവസ്ഥയാണതെന്ന് നടി ബീന ആന്റണി

  അഭിനയത്തിലേക്ക് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്ന സമയത്താണ് എന്റെ അടുത്ത് വന്ന സ്‌ക്രിപ്റ്റ് ഇതാണെന്നാണ് പറയുന്നത്. സിനിമയുടെ കഥയും ഈ ടീമും എനിക്ക് വളരെ മികച്ചതായി തോന്നി. അങ്ങനെയാണ് ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ എന്ന ചിത്രത്തിൻ്റെ ഭാഗമാവാന്‍ തീരുമാനിക്കുന്നത്. സിനിമ കണ്ട് കഴിയുമ്പോള്‍ ഞാന്‍ എന്തിനാണ് സിനിമയിലേക്ക് തിരിച്ച് വന്നതെന്ന് ആരും ചോദിക്കരുത്. അത് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചിരുന്നതെന്ന് ആൻ വ്യക്തമാക്കുന്നു.

  Also Read: റോബിനെ അണ്‍ഫോളോ ചെയ്തതാണ്; പെട്ടെന്ന് ശത്രുവായി! ഇതുവരെ വെളിപ്പെടുത്താത്ത കാര്യവുമായി ശാലിനി നായര്‍

  ഈ വരവില്‍ അച്ഛന് പേര് ദോഷം കേള്‍പ്പിക്കരുതെന്നാണ് കരുതിയത്. സിനിമ എന്നൊരു ലോകം എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ സിനിമയിലേക്ക് വന്നതും വളരെ എളുപ്പത്തിലായിരുന്നു. പക്ഷേ അങ്ങനെ വന്നത് കൊണ്ട് എനിക്ക് ആ അവസരങ്ങളെ വാല്യു ചെയ്യാന്‍ പറ്റിയിട്ടില്ല. ഇപ്പോള്‍ എനിക്കതില്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ട്. നമ്മള്‍ കുറച്ച് സ്ട്രഗിളൊക്കെ ചെയ്ത് വന്നാല്‍ കുറേക്കൂട് പാഷണേറ്റായിരിക്കുമെന്നാണ് ആനിന്റെ അഭിപ്രായം.

  നടന്‍ സുരാജ് വെഞ്ഞാറമൂടുമായി നല്ല അടുപ്പും കാത്തൂസൂക്ഷിക്കാന്‍ സാധിച്ചതിനെ കുറിച്ചും ആന്‍ പറയുന്നുണ്ട്. 'ആദ്യമായി അഭിനയിച്ച എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ സുരാജേട്ടന്റെ കൂടെ ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതല്‍ സുരാജേട്ടനുമായി നല്ലൊരു ബന്ധമുണ്ട്. എല്‍സമ്മയില്‍ കോംബിനേഷന്‍ സീനുകള്‍ കുറവായിരുന്നെങ്കിലും സുരാജേട്ടനെ നന്നായി അറിയാം. ഓട്ടോറിക്ഷക്കാരനിലേക്ക് വന്നപ്പോള്‍ സുരാജേട്ടന്‍ കുറച്ചൂടി സപ്പോര്‍ട്ടീവായി', നടി പറയുന്നു.

  അഭിനയത്തില്‍ നിന്നും വിട്ട് നിന്നത് കൊണ്ട് എനിക്ക് വലിയ ഒരു ഇടവേള വന്ന് പോയി. അതിന്റെ പ്രായസമുണ്ടെങ്കിലും സുരാജേട്ടന്‍ പലതും പറഞ്ഞ് തന്നു. അതൊക്കെ എന്നെ സംബന്ധിച്ച് വലിയ സഹായമായി. ഷൂട്ടിങ്ങ് തുടങ്ങിയ ആദ്യ ദിവസം മുതലങ്ങോട്ട് ടേക്കിന് മുന്‍പ് രണ്ടാളും ഒരുമിച്ച് പോയി പ്രാക്ടീസ് ചെയ്യുന്നതൊക്കെ പതിവായിരുന്നു. അതൊക്കെ അഭിനയിക്കാന്‍ നേരത്ത് വലിയ സഹായമായി മാറിയെന്നുമാണ് ആന്‍ പറയുന്നത്.

  സിനിമയില്‍ ഓട്ടോറിക്ഷ ഓടിക്കുന്നതാണ് ആദ്യം കുറച്ച് റിസ്‌കായി തോന്നിയതെന്നാണ് ആന്‍ പറയുന്നത്. മാഹി പോലെ തിരക്കുള്ള സ്ഥലത്തൂടി ഓട്ടോറഇക്ഷ ഓടിച്ച് പോകണം. പല സ്ഥലത്തായി വണ്ടി നിര്‍ത്തുകയും പിന്നെയും സ്റ്റാര്‍ട്ട് ചെയ്ത് പോവുകയും വേണം. കുറച്ച് ദിവസം അത് വലിയ പ്രയാസമുള്ള കാര്യമായിരുന്നെങ്കിലും പിന്നീട് ആത്മവിശ്വാസമായി. വൈകാതെ ഓട്ടോ ഓടിക്കുന്നതില്‍ തന്നെ പരീക്ഷണങ്ങളൊക്കെ ചെയ്യാന്‍ തുടങ്ങിയെന്നും നടി കൂട്ടിച്ചേര്‍ത്തു.

  English summary
  Actress Ann Augustine Opens Up About Her Comeback With Suraj Venjaramood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X