twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നഴ്‌സിങ് റിസള്‍ട്ട് വന്ന അന്നാണ് പപ്പ മരിക്കുന്നത്; ജോലിയ്ക്ക് കയറേണ്ടത് ആവശ്യമായിരുന്നുവെന്ന് അന്ന രാജൻ

    |

    അങ്കമാലി ഡയറിസീലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ പുതുമുഖമാണ് നടി അന്ന രേഷ്മ രാജന്‍. നഴ്‌സ് ആയി ജോലി ചെയ്തിരുന്ന അന്നയെ ഒരു പരസ്യം കണ്ടാണ് സിനിമയിലേക്ക് വിളിക്കുന്നത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ നായകനെ പ്രണയിക്കുന്ന ലിച്ചി എന്ന കഥാപാത്രത്തിന് വലിയ ജനപ്രീതി ലഭിക്കുകയും ചെയ്തു.

    പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ അന്നയെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച നിമിഷം എങ്ങനെ ആയിരുന്നുവെന്ന് പറയുകയാണ് നടി.

    പപ്പയുടെ മരണത്തെ കുറിച്ച് അന്ന രാജൻ

    'ആദ്യ സിനിമയായ അങ്കമാലി ഡയറീസിലേക്ക് എത്തുന്നത് അപ്രതീക്ഷിതമായിട്ടാണ് എന്നാണ് അന്ന രാജന്‍ പറയുന്നത്. താന്‍ നഴ്‌സിങ് പഠിച്ചു പരീക്ഷ എല്ലാം കഴിഞ്ഞ് റിസള്‍ട്ട് വരുന്നതിന് കാത്തിരിക്കുകയായിരുന്നു. ആ ദിവസമാണ് ഡാഡി മരിക്കുന്നത്. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു. ആ സമയത്ത് ചേട്ടന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. എത്രയും വേഗം എനിക്ക് ജോലി കിട്ടിയേ പറ്റൂ എന്ന അവസ്ഥയായിരുന്നു. അങ്ങനെയാണ് അന്ന് നേഴ്‌സ് ആയിട്ട് ജോലിക്ക് കയറുന്നത്. അതേ ആശുപത്രിയുടെ ഒരു പരസ്യത്തില്‍ മോഡല്‍ ആവുകയും ചെയ്‌തോടെയാണ് കരിയര്‍ മാറി മറിയുന്നത്.

     ആദ്യ സിനിമയിലേക്ക് വന്നതിനെ കുറിച്ച് അന്ന രാജൻ

    പരസ്യത്തിലുള്ള തന്നെ കണ്ടിട്ടാണ് അങ്കമാലി ഡയറീസിലേക്ക് അഭിനയിക്കാന്‍ വിളിക്കുന്നത്. അങ്കമാലി ഡയറീസ് ഹിറ്റായതോടെ സിനിമ തന്നെയാണ് മുന്നോട്ട് എന്ന് ഞാനുറപ്പിച്ചു. ആദ്യ സിനിമയിലൂടെ ലഭിച്ച സ്‌നേഹവും അംഗീകാരവും കൊണ്ടാണ് ഇപ്പോഴും സിനിമയില്‍ നില്‍ക്കാന്‍ പറ്റുന്നത്. ഇന്നും ആളുകള്‍ക്ക് ഞാന്‍ ലിച്ചി ആണെന്നാണ് അന്ന പറയുന്നത്. പലരും അങ്ങനെ തന്നെയാണ് ഇപ്പോഴും എന്നെ വിളിക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ നല്ല സന്തോഷവുമുണ്ട്. മുന്‍പ് ഞാന്‍ അന്ന് രേഷ്മ ആയിരുന്ന സമയത്ത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. ലിച്ചി എന്ന പേര് വന്നപ്പോള്‍ ആണ് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. സെറ്റിലൊക്കെ പോയാലും ആ ദിവസം എല്ലാവരും എന്നെ ലിച്ചി എന്ന് തന്നെ വിളിക്കും. പിന്നെ രണ്ടാമത്തെ ദിവസം മുതല്‍ ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരായിരിക്കും എന്നാണ് നടി സൂചിപ്പിക്കുന്നത്.

    കല്യാണം കഴിഞ്ഞ് ചെല്ലുമ്പോള്‍ പൃഥ്വിരാജിന് 17 വയസ്; അമ്മായിയമ്മയായ മല്ലിക സുകുമാരനെ കുറിച്ചും നടി പൂര്‍ണിമകല്യാണം കഴിഞ്ഞ് ചെല്ലുമ്പോള്‍ പൃഥ്വിരാജിന് 17 വയസ്; അമ്മായിയമ്മയായ മല്ലിക സുകുമാരനെ കുറിച്ചും നടി പൂര്‍ണിമ

    സൂപ്പർ താരങ്ങളുടെ നായികയാവാൻ സാധിച്ചു

    അങ്കമാലി ഡയറീസിന് ശേഷം താരരാജാവിന്റെ കൂടെയാണ് അഭിനയിച്ചത്. മോഹന്‍ലാലിന്റെ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയുടെയും പിന്നെ ജയറാമിന്റെയുമെല്ലാം സിനിമകളില്‍ അഭിനയിച്ചു. ബിജു മേനോനും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനിലും കോശിയിലും ശ്രദ്ധേയമായൊരു വേഷം അന്നയ്ക്ക് ലഭിച്ചിരുന്നു. അങ്ങനെ സൂപ്പര്‍സ്റ്റാറുകളുടെ കൂടെ സിനിമകള്‍ ചെയ്യാന്‍ പറ്റിയത് വലിയൊരു ഭാഗ്യമായി താന്‍ കരുതുകയാണെന്നാണ് അന്ന സൂചിപ്പിക്കുന്നത്.

    അഭിഷേകിന്റെ ആദ്യ ഭാര്യ, ഐശ്വര്യ ഭര്‍ത്താവിനെ തട്ടിയെടുത്തു! നടന്റെ വീടിന് മുന്നിലെത്തി ഞരമ്പ് മുറിച്ച് യുവതിഅഭിഷേകിന്റെ ആദ്യ ഭാര്യ, ഐശ്വര്യ ഭര്‍ത്താവിനെ തട്ടിയെടുത്തു! നടന്റെ വീടിന് മുന്നിലെത്തി ഞരമ്പ് മുറിച്ച് യുവതി

    സിനിമയിൽ മാറ്റങ്ങൾ വരുത്തണമെന്ന് നടി

    ഇപ്പോള്‍ സിനിമയിലെത്തിയിട്ട് നാലു വര്‍ഷത്തോളമായി. ഇനി കഥാപാത്രങ്ങളിലും സിനിമയിലുമൊക്കെ മാറ്റം വരുത്തണമെന്ന് കൂടി നടി വ്യക്തമാക്കിയിരിക്കുകയാണ്. ഇത്രയും കാലം കൊണ്ട് സിനിമയെ കൂടുതല്‍ മനസ്സിലാക്കാനും അറിയാനും പറ്റി. ഇനിയും സിനിമയില്‍ പിച്ച വെച്ച് നടക്കണമെന്നും പറയാന്‍ പറ്റില്ല. ശരിക്കും നല്ലൊരു ലെവലില്‍ എത്തേണ്ട സമയമായി. മുന്‍പൊക്കെ തന്നെ തേടി ചലഞ്ചിങ് റോളുകള്‍ വന്നെങ്കിലും ഞാന്‍ ചെയ്താല്‍ ശരിയാവില്ല എന്ന് പറഞ്ഞ് തള്ളി കളഞ്ഞിട്ടുണ്ട്. പക്ഷേ ഇനി അത് പോര. കുറേ ചലഞ്ചിങ് ആയിട്ടുള്ള റോളുകള്‍ ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്നും' അന്ന രാജന്‍ പറയുന്നു.

    ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചതാണ്; മക്കള്‍ പോലും അതേ കുറിച്ച് ചോദിക്കാറുണ്ടെന്ന് നടി പൂര്‍ണിമ ഇന്ദ്രജിത്ത്ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചതാണ്; മക്കള്‍ പോലും അതേ കുറിച്ച് ചോദിക്കാറുണ്ടെന്ന് നടി പൂര്‍ണിമ ഇന്ദ്രജിത്ത്

    Recommended Video

    AMMA Executive Meeting At Kochi | Mohanlal | Baburaj | FilmiBeat Malayalam
    സിനിമകളുടെ തിരക്കിലേക്ക്

    2020 ല്‍ റിലീസ് ചെയ്ത അയ്യപ്പനും കോശിയ്ക്കും ശേഷം കഴിഞ്ഞ ആഴ്ച റിലീസിനെത്തിയ രണ്ട് എന്ന സിനിമയിലാണ് അന്ന അഭിനയിച്ചത്. ഇനി ഇടുക്കി ബ്ലാസ്‌റ്റേഴ്‌സ്, തലനാരിഴ എന്നീ സിനിമകള്‍ കൂടി വരാന്‍ പോവുകയാണ്. രണ്ട് സിനിമകളുടെയും പോസ്റ്റ് പ്രൊഡക്ഷന്‍ നടന്ന് വരുന്നു. ഇതിനിടയില്‍ വെബ് സീരിസിലും ഷോര്‍ട്ട് ഫിലിമുകളിലുമൊക്കെ അന്ന അഭിനയിച്ചിരുന്നു. അന്നയുടെ കൂടുതല്‍ ശക്തമായ കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

    English summary
    Actress Anna Rajan Revealed Her Father's Demise And About Her Nursing Career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X