twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിമിഷ അങ്ങനെ പറഞ്ഞപ്പോള്‍ അതിശയമായി! വിവാദങ്ങളുണ്ടാക്കിയ വീഡിയോസിനെ കുറിച്ച് നടി ആനി

    |

    അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റവുമധികം തരംഗമുണ്ടാക്കിയ വീഡിയോ ആണ് നടി ആനി അവതരിപ്പിക്കുന്ന പരിപാടിയുടേത്. ആദ്യം സരയു മോഹന്‍ ആനീസ് കിച്ചനില്‍ അതിഥിയായി എത്തിയതായിരുന്നു വൈറലായത്. ഒപ്പം രണ്ട് നടിമാര്‍ക്കും വിമര്‍ശനങ്ങളും ലഭിച്ചു. പിന്നാലെ നവ്യ നായരും നിമിഷ സജയനയുമെത്തിയ എപ്പിസോഡിലെ ചില വീഡിയോസും പുറത്ത് വന്നു.

    സ്ത്രീകള്‍ വീട്ടില്‍ പണി എടുക്കുന്നതിനെ കുറിച്ചും സിനിമയില്‍ നായികമാര്‍ മേക്കപ്പ് ഇടുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുന്ന വീഡിയോസ് ആണ് വൈറലായത്. ഇതോടെ നടി ആനിയെ വിമര്‍ശിക്കുന്ന തരത്തില്‍ ട്രോളുകളും വ്യാപിച്ചു. ഇപ്പോഴിതാ മറുപടിയുമായി എത്തിയിരിക്കുകയാണ് ആനി.

    ആനിയുടെ വാക്കുകളിലേക്ക്

    സത്യത്തില്‍ ഞാന്‍ നിമിഷയെ അഭിനന്ദിക്കുകയായിരുന്നു ചെയ്തത്.ഈ തലമുറയിലെ കുട്ടികള്‍ പരീക്ഷണത്തിന് തയ്യാറാണ്. നമ്മുടെ കാലഘട്ടത്തില്‍ അതിന് വളരെയധികം ധൈര്യം ആവശ്യമായിരുന്നു. മേക്കപ്പ് ഇല്ലാതെ അഭിനയിക്കാന്‍ കഴിയുന്ന ഒരു റോളിനായി ഞാന്‍ ആഗ്രഹിച്ചിരുന്നു. ആഗ്രഹം ഇപ്പോഴും നിറവേറ്റപ്പെടുന്നില്ല. വളരെയധികം ആത്മവിശ്വാസത്തോടെ മേക്കപ്പ് ഇല്ലാതെ നന്നായി അഭിനയിക്കാന്‍ സാധിക്കുമെന്ന് നിമിഷ പറഞ്ഞപ്പോല്‍ കൂടുതല്‍ അറിയാന്‍ എനിക്ക് ജിജ്ഞാസയുണ്ടായിരുന്നു എന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു.

     ആനിയുടെ വാക്കുകളിലേക്ക്

    ഞാന്‍ ജനിച്ചതും വളര്‍ന്നതും വളരെ യാഥാസ്ഥിതിക കുടുംബത്തിലാണ്. അതിനാല്‍ ഇന്നത്തെ തലമുറ ആസ്വദിക്കുന്ന സ്വാതന്ത്ര്യം ഒരിക്കലും തനിക്ക് ആസ്വദിക്കാന്‍ സാധിച്ചിട്ടില്ല. എന്റെ ലോകം വളരെ പരിമിതമായിരുന്നു. വിവാഹശേഷം മാത്രമാണ് ഞാന്‍ പല പുതിയ കാര്യങ്ങളും പഠിച്ചത്. ഞങ്ങള്‍ വളരെ ചെറുതായിരുന്നപ്പോഴെ അമ്മ മരിച്ചു. പിന്നീട് ഞങ്ങളെ വളര്‍ത്തിയത് മുത്തശ്ശിയാണ്. മുത്തശ്ശിയും അമ്മായിമാരും ഞങ്ങളെ സ്വയം പര്യാപ്തമാക്കാനും ഒരു കുടുംബത്തെ പരിപാലിക്കാന്‍ പഠിക്കാനും നിരന്തരം ഉപദേശിക്കാറുണ്ടായിരുന്നു.

     ആനിയുടെ വാക്കുകളിലേക്ക്

    ട്രോളുകള്‍ എന്നെ അല്‍പ്പം വേദനിപ്പിച്ചു എന്നത് ശരിയാണ്. പക്ഷെ കാര്യങ്ങള്‍ പോസറ്റീവ് അപ്രോച്ചില്‍ സ്വീകരിക്കാന്‍ ആണ് എനിക്കിഷ്ടം. ട്രോളുകള്‍ ഉണ്ടാക്കിയവര്‍ക്ക് ഇതിലൂടെ കൂടുതല്‍ സന്തോഷം കിട്ടും എന്ന് ഞാന്‍ കരുതുന്നു. അപ്പോള്‍ അവരുടെ കാര്യം കാണാന്‍ എന്തും ചെയ്യുന്ന പ്രവണത ആകുമല്ലോ അതിന് പിന്നില്‍. എങ്കിലും ഞാന്‍ കാരണം ലോക്ഡൗണില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന ആളുകള്‍ക്ക് അതൊരു സന്തോഷം ലഭിച്ചു എങ്കില്‍ എനിക്ക് അതില്‍ സന്തോഷമേ ഉള്ളൂ. എങ്കിലും നിമിഷാ സജയനുമായുള്ള എന്റെ സംഭാഷണത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നതിന് പകരം ആ എപ്പിസോഡ് മുഴുവന്‍ കണ്ട ശേഷം ആളുകള്‍ എന്നെ ട്രോള്‍ ചെയ്തിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നി.

    ആനിയുടെ വാക്കുകളിലേക്ക്

    വളര്‍ന്ന് വന്നത് ഇങ്ങനെയായതിനാല്‍ ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നത്തെ ചെറുപ്പക്കാര്‍ ധൈര്യത്തോടെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷവും ഒപ്പം താന്‍ വളര്‍ന്ന്വന്ന രീതി ഓര്‍ക്കുമ്പോള്‍ അല്‍പം വിഷമവും തോന്നാറുണ്ട്. വീട്ടില്‍ അത്താഴത്തിന് ചപ്പാത്തി ഉണ്ടാക്കുന്നത് ഭര്‍ത്താവ് ഷാജിയാണ് (ഷാജി കൈലാസ്). ഞാനിത് പറയുമ്പോള്‍ ഇപ്പോഴും എന്റെ അച്ഛന് ദേഷ്യം വരുമെന്നും ആനി പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലും തന്നെ ട്രോളുന്നവരെ കുറിച്ച് നടി ആനി പറഞ്ഞിരുന്നു.

     ആനിയുടെ വാക്കുകളിലേക്ക്

    ദൈവം എന്നെ ലൈംലൈറ്റില്‍ നില്‍ക്കാന്‍ അനുവദിച്ചത് മൂന്ന് വര്‍ഷക്കാലമാണ്. ഞാന്‍ അത് നന്നായി ആസ്വദിക്കുകയും ചെയ്തു. ആ സമയത്ത് എന്റെ ഗുരുക്കന്മാരില്‍ നിന്നും ഞാന്‍ മനസിലാക്കിയത് മേക്കപ്പില്ലാതെ അഭിനയിക്കുന്നത് ലെജന്‍ഡ്‌സ് ആണെന്നാണ്. എന്റെ പരിമിതമായ അറിവില്‍ ലെജന്‍ഡ്‌സ് അങ്ങനെ ചെയ്യുന്നത് ആ ക്യാരക്ടറിനെ അത്രമാത്രം ഉള്‍കൊണ്ട് അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ അവര്‍ക്ക് കഴിയും എന്ന ഉറപ്പുള്ളത് കൊണ്ടാണ്. ഇപ്പോഴത്തെ ജനറേഷനിലെ കുട്ടികള്‍ മേക്കപ്പ് ഇല്ലാതെയാണ് അഭിനയിക്കുന്നത് എന്ന് കേട്ടപ്പോള്‍ ശരിക്കും എനിക്ക് അതിശയമാണ് തോന്നിയത്.

     ആനിയുടെ വാക്കുകളിലേക്ക്

    സാധാരണക്കാരുടെ ഇടയില്‍ ആര്‍ട്ടിസ്റ്റ് എന്നാല്‍ സിനിമയിലെന്ന പോലെ ജീവിതത്തിലും എല്ലായ്‌പ്പോഴും മേക്കപ്പ് ചെയ്ത് ാത്രം പൊതുവേദിയില്‍ വരുന്നൊരു ഗ്രൂപ്പ് ആളുകള്‍ ആമെന്നുള്ള വിചാരം പണ്ട് മുതലേ ഉണ്ടായിരുന്നു. അങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്ന കുട്ടികള്‍ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഉണ്ട് എന്നൊരു ഇന്‍ഫോര്‍മോഷന്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുമാണ് അന്നത്തെ ആ പ്രോഗ്രാമിലൂടെ ഞാന്‍ ശ്രമിച്ചത്.

    ആനിയുടെ വാക്കുകളിലേക്ക്

    ഒരിക്കല്‍ പോലും ഞാന്‍ ആ പ്രോഗ്രാമില്‍ ആരെയും കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. മുഴുവന്‍ കാണാതെ ഇങ്ങനെയുള്ള ട്രോളുകള്‍ ഇറങ്ങുന്നത് കാണുമ്പോള്‍ സാധാരണ സ്ത്രീ എന്ന നിലയില്‍ വിഷമം ഉണ്ട്. പക്ഷേ ഞാന്‍ അതിനെയെല്ലാം പോസിറ്റീവ് ആയി എടുക്കാനാണ് കാരണം ഒരാളെയെങ്കിലും പ്രശസ്തനാവുന്നെങ്കില്‍ അത് നല്ലതല്ലേ? പക്ഷേ സാധാരണയായി നമ്മളൊക്കെ പറയുന്ന നാട്ടുവര്‍ത്തമാനം എന്ന രീതിയില്‍ ഞാന്‍ പറഞ്ഞതെല്ലാം വല്ലാതെ വളച്ചൊടിച്ചു. ഇതില്‍ കൂടുതല്‍ എനിക്ക് ഒന്നും അതേ പറ്റി പറയാനില്ല.

    Read more about: annie ആനി
    English summary
    Actress Annie About Nimisha Sajayan's Viral Statement
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X